സുഹൃത്തുകൾക്കൊപ്പം പൊഴിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പുറക്കാട് പഞ്ചായത്ത് 9-ാം വാർഡ് പൂത്തോപ്പ് പാണ്ഡ്യംപറമ്പിൽ ജഗദീശൻ – പ്രശാന്ത ദമ്പതികളുടെ മകൻ ജീവൻ (10) ആണ് മരിച്ചത്. പല്ലന ഗവ. എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. തോട്ടപ്പള്ളി ചിൾഡ്രൺ പാർക്കിന് പടിഞ്ഞാറ് തിങ്കളാഴ്ച്ച വൈകിട്ട് 3മണിയോടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കുട്ടി നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.
സുഹൃത്തുകൾക്കൊപ്പം പൊഴിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
