മന്ത്രിയുടെ നിർദേശത്തെ തുടർന്ന് പൂട്ടിയ ഗേറ്റ് തുറന്നു നൽകി.കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷൻ ട്രയൽസ് നടക്കുന്ന കൊച്ചി പനമ്പിള്ളി നഗർ സ്കൂളിന്റെ ഗേറ്റ് പൂട്ടിയത് സ്പോർട്സ് കൗൺസിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതു കൊണ്ടാണെന്നായിരുന്നു പി വി ശ്രീനിജന് എംഎല്‍എ യുടെ വാദം. എന്നാൽ ബ്ലാസ്റ്റേഴ്സിന് കുടിശികയില്ലെന്നും കൃത്യമായ കരാറുണ്ടെന്നും സ്പോർട്ട് സ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് യു ഷറഫലി പറഞ്ഞു.നൂറിലധികം കുട്ടികൾ പുലർച്ചെ മുതൽ ഗേറ്റിന് മുന്നില്‍ സെലക്ഷനില്‍ പങ്കെടുക്കാനായി കാത്തു നിൽക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് പൂട്ടി പി വി ശ്രീനിജന് എംഎല്‍എ
