മലയാളിയായ രാഷ്ട്രപതി കെ.ആർ.നാരായണൻ 1998 മേയ് 22 നു ഉദ്ഘാടനം ചെയ്ത നിയമസഭാ സമുച്ചയത്തിനു ഇന്ന് 25 വയസ്സ് .പല രാജ്യങ്ങളിലെ പാർലമെന്റുകളും നിയമസഭാ മണ്ഡലങ്ങളും സന്ദർശിച്ചാണ് പൊതുമരാമത്തിന് കീഴിലുള്ള കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ കേരള നിയമസഭ രൂപ കല്പന ചെയ്തിരിക്കുന്നത്.പഴയ നിയമസഭ ഹാള്‍ സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ ആയിരുന്നു. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്യും.
രജത ശോഭയിൽ നിയമസഭാ മന്ദിരം
