പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി അഞ്ച് വര്‍ഷമായി ദുരിതമനുഭവിക്കുന്ന ഹര്‍ഷിനയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്. ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് മെഡിക്കല്‍ കുറ്റകൃത്യം നടത്തിയവരാണെന്ന് കമ്മിഷന് അധ്യക്ഷ പി സതീദേവി വിമര്‍ശിച്ചു. നഷ്ടപരിഹാരം നല്കാന് വനിതാ കമ്മിഷന് എല്ലാ പിന്തുണയും നല്‍കും. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം നല്കാന് സഹായിക്കുമെന്നുമെന്ന് പി സതീദേവി പറഞ്ഞു.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്
