പീഡന പരാതിയിൽ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരെ ശക്തി പ്രകടനത്തിനൊരുങ്ങി ബ്രിജ് ഭൂഷൺ, തന്റെ ജനപിന്തുണയും ആൾബലവും പാർട്ടിയെയും വിമർശകരെയും ബോദ്ധ്യപ്പെടുത്താനായി റാലിയ്ക്ക് ഒരുങ്ങുകയാണ് ഭൂഷൺ. അടുത്തമാസം അഞ്ചിന് അയോദ്ധ്യയിൽ ജൻ ചേതനാ മഹാ റാലി നടത്തും. അതേസമയം ബ്രിജ് ഭൂഷന്റെ നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് ബിജെപി അറിയിച്ചു. കേന്ദ്ര സർക്കാർ ബ്രിജ് ഭൂഷണെ സംരക്ഷിക്കുകയാണെന്നു താരങ്ങളും ആരോപിച്ചു.
റാലിക്കൊരുങ്ങി ബ്രിജ് ഭൂഷൺ
