അനുഭവങ്ങളിലേയ്ക്കും ജീവിത യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും നേരിട്ട് നടന്നു കയറുകയാണ് ശ്രീധരന് പിള്ളയുടെ കഥകള്‍. പരീക്ഷണ വ്യഗ്രതയല്ല, യാഥാര്‍ത്ഥ്യബോധവും അതിന്റെ ലളിതമായ ആവിഷ്കാരവും ആണ് അവയുടെ വഴി. ആത്മാനുഭവങ്ങളെ, അവയിലെ വൈകാരിക ലോകത്തെ മറയില്ലാതെ ചിത്രീകരിച്ചുകൊണ്ട് ഞാന്‍ എന്റെ ഹൃദയത്തെ കഥയിലേക്ക് എഴുതുന്നു എന്നു പ്രഖ്യാപിക്കുന്ന എഴുത്തുകാരന്റെ സഞ്ചാര രേഖകളാണ് എന്റെ പ്രിയ കഥകളില്‍ നാം വായിക്കുന്നത്. ‘എന്റെ പ്രിയകഥകള്‍’. അഡ്വ പി എസ് ശ്രീധരന് പിള്ള. ഡിസി ബുക്സ്. വില 189 രൂപ.
എന്റെ പ്രിയകഥകള്‍
