കെജിഎഫിന്റെ വമ്പന്‍ വിജയത്തിനു ശേഷം സംവിധായകന് പ്രശാന്ത് നീല്‍ ഒരുക്കുന്ന ‘സലാര്‍’ ആണ് പ്രഭാസിന്റേതായി ഇനി പുറത്തു വരാനിരിക്കുന്ന ചിത്രം. ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറാണിത്. ചിത്രത്തിന്റെ ക്ലൈമാക്സിന്റെ കുറിച്ചുള്ള അപ്ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ക്ലൈമാക്സില്‍ നാന്നൂറോളം പേര് ഭാഗമാകും എന്നാണ് റിപ്പോര്‍ട്ട്. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സലാറിനും പണം മുടക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. സലാറില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്നഡ നടന് ദേവരാജ് പറഞ്ഞത്, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് തന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം ഉള്ളതെന്നാണ്. ഇതോടെ ബാഹുബലി, കെജിഎഫ്, പൊന്നിയിന്‍ സെല്വന് എന്നീ സിനിമകള്‍ പോലെ സലാറും രണ്ടു ഭാഗമായിട്ടാകും തിയേറ്ററിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സിനിമയില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും നെഗറ്റീവ് കഥാപാത്രമാണ് ഒന്ന് എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
‘സലാര്‍’ ക്ലൈമാക്സില്‍ നാന്നൂറോളം പേര് ഭാഗമാകും!
