മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന 11 അംഗ ഉന്നതതല സമിതിയെ ചീറ്റ പദ്ധതിയുടെ മേൽനോട്ടത്തിനായി രൂപീകരിച്ച് കേന്ദ്രം. നമീബിയയിൽനിന്നും സൗത്താഫ്രിക്കയിൽനിന്നും കൊണ്ടുവന്ന 20 ചീറ്റകളെ മധ്യപ്രദേശിൽ സംരക്ഷിക്കുന്നത് സംബന്ധിച്ച തുടർ നടപടികൾക്ക് സമിതിയായിരിക്കും രൂപം നൽകുക.കുനോ ദേശീയ ഉദ്യാനത്തിൽ പാർപ്പിച്ച 3 ചീറ്റകളും, 3 ചീറ്റകുഞ്ഞുങ്ങളും ഇതിനോടകം അസുഖങ്ങൾ ബാധിച്ച് ചത്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ചീറ്റ പദ്ധതിയുടെ മേൽനോട്ടത്തിനായി ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രം
