Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വായ്പാ പരിധി വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാർ നടപടിയുടെ കാരണം തേടി സംസ്ഥാന സർക്കാർ

എന്ത് കാരണം കൊണ്ടാണ് വായ്പാ പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നില്ല. ഇതറിയാൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര ധനമന്ത്രാലയത്തെ ബന്ധപ്പെട്ടു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടി മുഖ്യമന്ത്രി പിണറായി വിജയനോ ധനമന്ത്രി കെഎൻ ബാലഗോപാലോ കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൈക്കൂലി വാങ്ങിയത് മേലുദ്യോഗസ്ഥരുടെ അറിവോടെയെന്ന് സുരേഷ് കുമാർ

കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാർ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനാണെന്ന് അറിയില്ലായിരുന്നെന്നും നല്ല ഉദ്യോ​ഗസ്ഥനായിരുന്നെന്നും വില്ലേജ് ഓഫിസർ പറഞ്ഞിരുന്നു. എന്നാൽ മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്ന് അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാർ മൊഴി നൽകി.സംഭവത്തിൽ മറ്റുള്ളവർക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകാനായി പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാരെ വിജിലൻസ് ചോദ്യം ചെയ്യും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കമ്പത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ

ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ അരികൊമ്പൻ എത്തിയത്. ജനവാസ മേഖലയിൽ നിന്നും ആനയെ തുരത്താൻ വനം വകുപ്പുദ്യോഗസ്ഥരുടെ ശ്രമം തുടരുകയാണ്. കമ്പം ടൗണിൽ ഓട്ടോ റിക്ഷകൾ തകർത്തു.ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 27

◾കേരളത്തിനുള്ള വായ്പാ പരിധി 7,610 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. കേരളത്തിനു കടമെടുപ്പ് പരിധി 32,440 കോടി രൂപയെന്നു നിശ്ചയിച്ചെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് വായ്പാ പരിധി വെട്ടിക്കുറച്ചത്. ഇതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ◾ചെങ്കോല്‍ അധികാര കൈമാറ്റത്തിന്റെ അടയാളമല്ലെന്നും ജവഹര്‍ലാല്‍ നെഹ്റുവിനു സമ്മാനമായി ലഭിച്ച ഊന്നുവടി മാത്രമാണെന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. ബ്രിട്ടീഷ് ഭരണകൂടം അധികാര കൈമാറ്റത്തിനു ജവഹര്‍ലാല്‍ നെഹ്റുവിനു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ പശ്ചാത്തലത്തില്‍ വൻ സുരക്ഷാ ക്രമീകരണങ്ങളുമായി ഡൽഹി പൊലീസ്

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ പശ്ചാത്തലത്തില്‍ വൻ സുരക്ഷാ ക്രമീകരണങ്ങളുമായി ഡൽഹി പൊലീസ്.  കൂടാതെ ജില്ലയെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ അഞ്ചര മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവന്‍റെ നാല് കിലോമീറ്റർ ചുറ്റളവിലും നിയന്ത്രിത പ്രദേശമായി പ്രഖ്യാപിച്ചു. ഗുസ്തി താരങ്ങളുടെ സമരം കൂടി കണക്കിലെടുത്താണ് കടുത്ത നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്.

Posted inലേറ്റസ്റ്റ്

ലോക റിക്കാര്‍ഡിട്ട പാചകം

മൂന്നര ദിവസം തുടര്‍ച്ചയായി രാപകല്‍ ഭേദമില്ലാതെ ഭക്ഷണം പാചകം ചെയ്ത് ഒരു ഷെഫ് ലോക റെക്കോര്‍ഡിട്ടു. നൈജീരിയക്കാരിയായ ഹില്‍ഡ ബാസി എന്ന ഇരുപത്തേഴുകാരിയാണ് തുടര്‍ച്ചയായി 87 മണിക്കൂറും 46 മിനിറ്റും പാചകം ചെയ്ത്. 2019 ല്‍ ഇന്ത്യന്‍ ഷെഫ് ലതാ ടോണ്ടോ സ്ഥാപിച്ച റെക്കോര്‍ഡാണ് ഹില്‍ഡ ബാസി ഇപ്പോള്‍ മറികടന്നിരിക്കുന്നത്. രുചികരമായ 110 വിഭവങ്ങളാണ് ബാസി പാചകം ചെയ്തു വിളമ്പിയത്. നൈജീരിയയിലെ ലാഗോസ് സ്റ്റേറ്റിലെ ലെക്കി യിലായിരുന്നു ഈ പാചകയജ്ഞം. ഓണ്‍ലൈന്‍ നിരീക്ഷകര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, രാഷ്ട്രീയക്കാര്‍, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുസ്തി താരങ്ങളുടെ സമരം : ഈ മാസം 28ന് ഡൽഹിയിലെ അതിർത്തികളിൽ നിന്ന് മാർച്ച് നടത്താനുള്ള തീരുമാനവുമായി കർഷകർ

ഗുസ്തി താരങ്ങളുടെ സമരം ഡൽഹിയിലെ ജന്തർ മന്തറിൽ തുടരുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ രം​ഗത്തെത്തിയിരുന്നു. ഈ മാസം 28ന് ഡൽഹിയിലെ അതിർത്തികളിൽ നിന്ന് മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് കർഷകർ. മാർച്ച് സമാധാനപരമായിരിക്കുമെന്നും കർഷകർ അറിയിച്ചു. തിക്രി, ഗാസിപ്പൂർ, സിംഘു എന്നിവിടങ്ങളിൽ കർഷകർ എത്തും. പതിനൊന്നരയ്ക്ക് ജന്തർമന്തറിൽ നിന്ന് പുതിയ പാർലമെൻ്റിലേക്ക് മാർച്ച് നടത്തും. ഇതോടൊപ്പം മൂന്ന് അതിർത്തികളിൽ നിന്നും  ഡൽഹിക്ക് അകത്തേക്ക് മാർച്ച് നടത്തും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് കേന്ദ്രം

കേരളത്തിന് എടുക്കാവുന്ന വായ്പയിൽ കേന്ദ്ര സര്‍ക്കാരിന്റെ കടും വെട്ട്. കടമെടുപ്പ് പരിധിയുടെ പകുതിയിൽ താഴെ മാത്രം വായ്പയെടുക്കാനേ കേന്ദ്രത്തിന്‍റെ അനുമതിയുള്ളൂ. 32,440 കോടി രൂപയുടെ കടമെടുപ്പ് പരിധി കേന്ദ്രം നിശ്ചയിച്ചെങ്കിലും 15,390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി. സംസ്ഥാനങ്ങൾക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നൽകും. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടിയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാൽ […]

Posted inബിസിനസ്സ്

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന് 182.59 കോടി ലാഭം

പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ 182.59 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തിലെ 245.63 കോടി രൂപയില്‍ നിന്ന് 25.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. വരുമാനം ഇക്കാലയളവില്‍ 19.1 ശതമാനം വര്‍ധിച്ച് 3,276.35 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 2,749.77 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 12,011 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തെ […]

Posted inവിനോദം

‘അരിക്കൊമ്പന്‍’ സിനിമയുടെ പുതിയ പോസ്റ്റര്‍ ‘റിട്ടേണ്‍ ഓഫ് ദ കിംഗ്’

‘റിട്ടേണ്‍ ഓഫ് ദ കിംഗ്’ എന്ന ക്യാപ്ഷനോടെ ‘അരിക്കൊമ്പന്‍’ സിനിമയുടെ പുതിയ പോസ്റ്റര്‍. ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് സംവിധായകന്‍ സാജിദ് യഹിയ ചിത്രം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തമിഴ്നാട്ടില്‍ മേഘമലയില്‍ അടക്കം ചുറ്റിത്തിരിഞ്ഞ അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം കുമളി ഭാഗത്തേക്ക് എത്തിയിരുന്നു. ഇതോടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ ചരിഞ്ഞു കിടക്കുന്ന ഒരു അമ്മ ആനയും അതിന്റെ കുഞ്ഞുമാണ് ഉണ്ടായിരുന്നത്. രണ്ട് വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട […]