ഗുസ്തി താരങ്ങളുടെ സമരം ഡൽഹിയിലെ ജന്തർ മന്തറിൽ തുടരുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ രംഗത്തെത്തിയിരുന്നു. ഈ മാസം 28ന് ഡൽഹിയിലെ അതിർത്തികളിൽ നിന്ന് മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് കർഷകർ. മാർച്ച് സമാധാനപരമായിരിക്കുമെന്നും കർഷകർ അറിയിച്ചു. തിക്രി, ഗാസിപ്പൂർ, സിംഘു എന്നിവിടങ്ങളിൽ കർഷകർ എത്തും. പതിനൊന്നരയ്ക്ക് ജന്തർമന്തറിൽ നിന്ന് പുതിയ പാർലമെൻ്റിലേക്ക് മാർച്ച് നടത്തും. ഇതോടൊപ്പം മൂന്ന് അതിർത്തികളിൽ നിന്നും ഡൽഹിക്ക് അകത്തേക്ക് മാർച്ച് നടത്തും.
ഗുസ്തി താരങ്ങളുടെ സമരം : ഈ മാസം 28ന് ഡൽഹിയിലെ അതിർത്തികളിൽ നിന്ന് മാർച്ച് നടത്താനുള്ള തീരുമാനവുമായി കർഷകർ
