പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തില്‍ വൻ സുരക്ഷാ ക്രമീകരണങ്ങളുമായി ഡൽഹി പൊലീസ്. കൂടാതെ ജില്ലയെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ അഞ്ചര മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവന്റെ നാല് കിലോമീറ്റർ ചുറ്റളവിലും നിയന്ത്രിത പ്രദേശമായി പ്രഖ്യാപിച്ചു. ഗുസ്തി താരങ്ങളുടെ സമരം കൂടി കണക്കിലെടുത്താണ് കടുത്ത നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തില്‍ വൻ സുരക്ഷാ ക്രമീകരണങ്ങളുമായി ഡൽഹി പൊലീസ്
