എന്ത് കാരണം കൊണ്ടാണ് വായ്പാ പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നില്ല. ഇതറിയാൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര ധനമന്ത്രാലയത്തെ ബന്ധപ്പെട്ടു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടി മുഖ്യമന്ത്രി പിണറായി വിജയനോ ധനമന്ത്രി കെഎൻ ബാലഗോപാലോ കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്നാണ് റിപ്പോർട്ട്.
വായ്പാ പരിധി വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാർ നടപടിയുടെ കാരണം തേടി സംസ്ഥാന സർക്കാർ
