ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ അരികൊമ്പൻ എത്തിയത്. ജനവാസ മേഖലയിൽ നിന്നും ആനയെ തുരത്താൻ വനം വകുപ്പുദ്യോഗസ്ഥരുടെ ശ്രമം തുടരുകയാണ്. കമ്പം ടൗണിൽ ഓട്ടോ റിക്ഷകൾ തകർത്തു.ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്
കമ്പത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ
