അരികൊമ്പന്റെ കാര്യത്തിൽ കേരള വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. പക്ഷെ അരികൊമ്പൻ തമിഴ്നാടിൻ്റെ നിയന്ത്രണത്തിലാണെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാർ ആണെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ. ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സർക്കാർ ആദ്യം സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരിക്കൊമ്പന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാരെന്ന് വനം മന്ത്രി
