മറ്റൊരു സ്ഥലത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നത് പരാജയമെന്ന് നേരത്തേ പറഞ്ഞിരുന്നുവെന്നും, ഇപ്പോഴുള്ളത് വരുത്തി വച്ച ദുരന്തമാണെന്നും, ജോസ് കെ മാണി. സംഭവത്തിൽ കേന്ദ്ര സർക്കാർ കാഴ്ചക്കാരാവരുത്. ഉടൻ നടപടിയെടുക്കുകയും നിയമ ഭേദഗതി വരുത്തുകയും വേണം. മനുഷ്യന്റെ ചോര വീഴ്ത്തിയുള്ള വന്യമൃഗ സ്നേഹം പാടില്ല. ഈ സംഭവത്തിൽ പരിഹാരത്തിന് സംസ്ഥാന സർക്കാർ മുൻ കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അരിക്കൊമ്പൻ വിഷയത്തിൽ വിദഗ്ധ സമിതി നിർദ്ദേശം തെറ്റെന്ന് തെളിഞ്ഞുവെന്ന് ജോസ് കെ മാണി
