കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകേസിലെ പ്രതികള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. പരിയാപുരം ചേരിയമലയിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊല്ലപ്പെട്ട സിദ്ദിഖിന്റെ പേരിലുള്ള എടിഎം കാര്‍ഡും മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും ഉള്‍പ്പടെ എല്ലാ ആയുധങ്ങളും കണ്ടെടുത്തു.ഹണി ട്രാപ്പിനിടെയാണ് സിദ്ദിഖിന്റെ കൊലപാതകം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊലപാതകത്തിന് ശേഷം അസമിലേക്ക് പ്രതികള്‍ കടക്കാൻ ശ്രമിക്കുന്നതിടെയാണ് ചെന്നൈയിൽ നിന്നും പിടിയിലായത്.
ഹണി ട്രാപ്പിനിടെയാണ് സിദ്ദിഖിന്റെ കൊലപാതകം എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍
