ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടിയെത്തിയ അരവിന്ദ് കെജ്രിവാളുമായും പഞ്ചാബ് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കെസിആര്‍ ഉന്നയിച്ചത്. അടിയന്തിരാവസ്ഥയെ സദാ വിമര്‍ശിക്കുന്ന ബിജെപി ഇത് അടിയന്തിരാവസ്ഥയ്ക്ക് സമാനമല്ലേ എന്ന് ചിന്തിക്കണമെന്നും കെസിആര്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു
