Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 21, തിങ്കള്‍

  ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ലോക കേരളസഭയുടെ ആറാമത് എഡിഷന് സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രവാസി ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. എന്നാല്‍ ലോക കേരള സഭ എന്ന പേരിലുള്ള ധൂര്‍ത്തിന് സര്‍ക്കാര്‍ തയാറല്ലെന്നാണു നിലപാട്. ലോക കേരള സഭയുടെ നല്ല വശങ്ങള്‍ ഉണ്ടെങ്കില്‍ ഉള്‍ക്കൊള്ളാനാണ് സര്‍ക്കാര്‍ രണ്ടു കോടി രൂപ അനുവദിച്ചതെന്ന് മന്ത്രി സണ്ണി ജോസഫ്. ആര്‍ഭാടങ്ങളും അനാവശ്യങ്ങളും ഒഴിവാക്കിക്കൊണ്ട് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷമെന്ന് വിവരം. 5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് മാത്രം 15,000 ആണ്. സ്പോട്ട് ബുക്കിംഗ് കൂടിയാകുമ്പോൾ 17,000ത്തിലധികം ആളുകൾ ദർശനത്തിന് എത്തും.അരവണ പ്ലാന്റിൽ അറ്റകുറ്റപണി നടക്കുന്നത് മൂലമാണ് ഉത്പാദനം നിർത്തിയത്. ‎ ‎കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. നട തുറന്ന സമയത്ത് പ്ലാന്റ് […]

Posted inബിസിനസ്സ്

ടാറ്റാ ഗ്രൂപ്പ് തര്‍ക്കം നിയമപോരാട്ടത്തിലേക്ക്

രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സും പ്രധാന ഓഹരി ഉടമകളായ ടാറ്റാ ട്രസ്റ്റും തമ്മിലുള്ള തര്‍ക്കം ശക്തമായ നിയമപോരാട്ടത്തിലേക്ക് വഴിമാറുന്നു. എന്‍. ചന്ദ്രശേഖരനെ ടാറ്റാ സണ്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാനായി വീണ്ടും നിയമിച്ചതും കമ്പനിയുടെ പബ്ലിക് ലിസ്റ്റിംഗ് സംബന്ധിച്ച ഭിന്നതകളുമാണ് തര്‍ക്കം രൂക്ഷമാക്കിയത്. ഇരുപക്ഷത്തുമായി രാജ്യത്തെ മുന്‍നിര അഭിഭാഷകരും പ്രമുഖ നിയമ സ്ഥാപനങ്ങളും അണിനിരന്നതോടെ ദീര്‍ഘകാലം നീണ്ടുനിന്നേക്കാവുന്ന നിയമയുദ്ധത്തിനാണ് കളമൊരുങ്ങുന്നത്. സെപ്റ്റംബര്‍ 17-ന് ചേര്‍ന്ന ടാറ്റാ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ എന്‍. ചന്ദ്രശേഖരനെ […]

Posted inടെക്നോളജി

വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിള്‍

പ്രമുഖ ടെക് കമ്പനി ആപ്പിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഫിറ്റ്നസ് പ്ലസ് സേവന മേഖലയിലെ ഓഡിയോ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചുരുക്കം ജീവനക്കാരെയാണ് ഇത് ബാധിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആപ്പിളിന്റെ രണ്ടാമത്തെ പിരിച്ചുവിടല്‍ ആണിത്. ടൈം ടു വാക്ക്, ടൈം ടു റണ്‍ തുടങ്ങിയ ഓഡിയോ ഫീച്ചറുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ടീമിലെ അംഗങ്ങളെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്. വീഡിയോ കാണാതെ തന്നെ ആപ്പിള്‍ വാച്ച് വഴി വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചറുകള്‍. ഓട്ടോമേഷന്‍, ചെലവ് […]

Posted inവിനോദം

കീര്‍ത്തി സുരേഷ് ചിത്രം ‘ദൊറോത്തി’ ട്രെയിലര്‍

കീര്‍ത്തി സുരേഷിനെ നായികയാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ‘ദൊറോത്തി’ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആക്ഷന്‍-റിവഞ്ച് എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സെപ്റ്റംബര്‍ 25 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ പത്താം ചിത്രമായാണ് ദൊറോത്തി ഒരുങ്ങുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. കീര്‍ത്തി സുരേഷ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍. കാര്‍ത്തിക് സുബ്ബരാജ്- ഇളയരാജ കോംബോ ആദ്യമായി […]

Posted inവിനോദം

അനശ്വര രാജന്‍ ചിത്രം ‘ഇട്ലു അര്‍ജുന’ ടീസര്‍

അനശ്വര രാജന്‍ നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രം ‘ഇട്ലു അര്‍ജുന’ ടീസര്‍ എത്തി. നവാഗതനായ അനീഷ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സംസാരിക്കാന്‍ കഴിയാത്ത (മൂകനായ) അര്‍ജുന്‍ എന്ന യുവാവിന്റെയും അവന്റെ അയല്‍ക്കാരിയായ കീര്‍ത്തിയുടെയും പ്രണയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. കീര്‍ത്തിയെ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ അര്‍ജുന്‍ നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. സിനിമയില്‍ ഊമയായ കഥാപാത്രമായി അനീഷ് എത്തുന്നു. മഹേഷ് ഉപ്പളയാണ് സംവിധാനം. നിര്‍മാണം വെങ്കി കുടുമല. സംഗീതം തമന്‍. ആക്ഷനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന […]

Posted inഓട്ടോമോട്ടീവ്

ഹെവി ഇലക്ട്രിക് ട്രക്ക് വിപണിയില്‍ മോണ്‍ട്രാ ഇലക്ട്രിക്

ഹെവി ഇലക്ട്രിക് ട്രക്ക് വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുരുഗപ്പ ഗ്രൂപ്പ് കമ്പനിയായ മോണ്‍ട്രാ ഇലക്ട്രിക്. 2030-ഓടെ 100 കോടി ഡോളര്‍ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ 70 ശതമാനത്തോളം ഹെവി – ലൈറ്റ് ഇലക്ട്രിക് ട്രക്കുകളില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. 2.0 മുതല്‍ 3.5 ടണ്‍ വരെയുള്ള ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളില്‍ നിന്ന് 23-25 ശതമാനം വരെ വരുമാനം പ്രതീക്ഷിക്കുന്നു. മുച്ചക്ര വാഹനങ്ങളില്‍ നിന്ന് ഏകദേശം 20 ശതമാനവും ട്രാക്ടറുകളില്‍ നിന്ന് 7-10 ശതമാനവും വരുമാനം കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. […]

Posted inപുസ്തകങ്ങൾ

ലഡാക്ക് പാതകളും മനുഷ്യരും

ലഡാക്ക് ഒരു ദേശത്തിന്റെ പേര് മാത്രമല്ല; യാത്ര മനുഷ്യനില്‍ തുറന്നിടുന്ന ഒരു വിശാലമായ അനുഭവഭൂമിയാണ്. മഞ്ഞുമലകളുടെയും വരണ്ട താഴ്വരകളുടെയും നീലാകാശത്തിന്റെയും അതിരുകളിലൂടെ സഞ്ചരിക്കുമ്പോള്‍, കാഴ്ചകളേക്കാള്‍ ആഴത്തില്‍ പതിയുന്നത് അവിടത്തെ മനുഷ്യരും അവരുടെ ജീവിതവും ഓര്‍മ്മകളും ചരിത്രവുമാണ്. വഴിയില്‍ കണ്ടുമുട്ടുന്ന മനുഷ്യരും മലകളും തടാകങ്ങളും ഗ്രാമങ്ങളും പഴയ കൊട്ടാരങ്ങളും ആശ്രമങ്ങളും ഒത്തുചേര്‍ന്ന് ഒരു ദേശത്തിന്റെ ആത്മാവിനെ അന്വേഷിക്കുന്ന യാത്രയായി അത് മാറുന്നു. പ്രകൃതിയുടെ അതിമനോഹാരിതയ്‌ക്കൊപ്പം അതിന്റെ ദുര്‍ബ്ബലതയും ചരിത്രത്തിന്റെ മഹത്വത്തിനൊപ്പം അതിന്റെ മുറിവുകളും ഈ യാത്രയില്‍ തെളിഞ്ഞുവരുന്നു. ‘ലഡാക്ക് […]

Posted inആരോഗ്യം

അല്‍സ്ഹൈമേഴ്‌സ് തുടക്കത്തിലേ തിരിച്ചറിയാം

അല്‍സ്ഹൈമേഴ്‌സ് പൂര്‍ണമായി ചികിത്സിച്ച് മാറ്റാന്‍ സാധിക്കുന്ന മരുന്നുകള്‍ നിലവിലില്ലെങ്കിലും രോഗാവസ്ഥ തുടക്കത്തിലേ തിരിച്ചറിഞ്ഞാല്‍ വലിയ നേട്ടങ്ങളുണ്ട്. ശരിയായ മരുന്നുകളിലൂടെയും ജീവിതശൈലീ മാറ്റങ്ങളിലൂടെയും ഓര്‍മ്മശക്തി വേഗത്തില്‍ നഷ്ടപ്പെടുന്നത് ഒരുപരിധിവരെ വൈകിക്കാം. സാമ്പത്തിക കാര്യങ്ങള്‍ ക്രമീകരിക്കാനും ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ സ്വയം എടുക്കാനും രോഗിക്ക് തുടക്കത്തില്‍ അവസരം ലഭിക്കുന്നു. രോഗബാധിതനായ വ്യക്തിയെ കുറ്റപ്പെടുത്താതെ, അവരുടെ അവസ്ഥ മനസ്സിലാക്കി സ്‌നേഹത്തോടും ക്ഷമയോടുംകൂടി പരിചരിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് മാനസികമായി തയ്യാറെടുക്കാം. ഓര്‍മശക്തി കാത്തുസൂക്ഷിക്കാനായി പത്രവായന, സുഡോകു, ക്രോസ്വേഡ് പസിലുകള്‍, ചെസ് കളി എന്നിവ ശീലമാക്കുക. പുതിയൊരു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിദേശ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഒ ജെ ജനീഷ്

പ്രതിപക്ഷം പോയത് പോലെയല്ല, ഞങ്ങൾ പോയതെന്നും യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി ഒ ജെ ജനീഷ്. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ, ഇത് ഏത് കാലമാണ്. തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ ചെലവിൽ അല്ല തന്റെ യാത്രയെന്നും മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. അതേസമയം കായിക വകുപ്പിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെങ്കിൽ ഇന്റർപോളിന്റെ സഹായം തേടേണ്ട അവസ്ഥയാണെന്നും, ഉള്ള സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. […]