നടൻ വിനായകൻ പാലക്കാട് ക്ഷേത്രത്തിൽ രാത്രി എത്തിയതിനെ ചൊല്ലി വിവാദം.പാലക്കാട് കൽപ്പാത്തി ക്ഷേത്രത്തിൽ രാത്രി 11 മണിയ്ക്ക് പ്രവേശിക്കണമെന്ന വിനായകൻ്റെ ആവശ്യം ഭാരവാഹികൾ അംഗീകരിച്ചില്ല. ക്ഷേത്ര നട അടച്ച ശേഷം കല്‍പ്പാത്തിയിൽ എത്തിയ നടൻ ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് നാട്ടുകാരും വിനായകനും തമ്മിൽ വാക്കുതർക്കം ഉണ്ടായി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജാതി വിവേചനം മൂലമാണ് വിനായകനെ ക്ഷേത്രത്തിൽ കയറ്റാത്തതെന്ന് ഒരു വിഭാഗം ആക്ഷേപമുന്നയിച്ചു. എന്നാൽ ഇത്തരം വാർത്തകൾ വ്യാജമെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി. രാത്രി പതിനൊന്നു മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചത് മറ്റു തർക്കങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
നടൻ വിനായകൻ പാലക്കാട് ക്ഷേത്രത്തിൽ രാത്രി എത്തിയതിനെ ചൊല്ലി വിവാദം
