ഗാർഹിക പീഡനക്കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന്പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ച് എസ് എച്ച് ഒ എ എസ് സരിനെ സസ്പെൻഡ് ചെയ്തു. ഉത്തരമേഖല ഐജിയുടേതാണ് നടപടി, എസ്എച്ച് ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും. ഗാർഹിക പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നാണ് കണ്ടെത്തൽ. ഭർതൃവീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു നവവധുവിന്റെ വെളിപ്പെടുത്തൽ. കേബിൾ കുഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ഭർത്താവ് ശ്രമിച്ചെന്നും, ഒരു രാത്രി മുഴുവൻ അടച്ചിട്ട മുറിയിൽ മർദ്ദിച്ചെന്നും പറഞ്ഞു. പരാതി നൽകിയിട്ടും ഗാർഹിക പീഡനത്തിന് മാത്രം കേസ് എടുത്ത പൊലീസ് നടപടിയ്ക്കെതിരെ യുവതിയും കുടുംബവും രംഗത്ത് വന്നിരുന്നു.
ഗാർഹിക പീഡനക്കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന്പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
