ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ മരവിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കും. ആരുടെയും റേഷൻ കാർഡ് നഷ്ടപ്പെടില്ലെന്നും ഇ-കെവൈസി വഴി ഇവ സജീവമാക്കാമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. അർഹരായവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അവകാശം നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ കുത്തക ലേലത്തിന്റെ ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഹെഡ് ക്ലാർക്ക് റെജിമോനെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. ഇയാളുടെ മൊബൈൽഫോണിൽനിന്നാണ് വിവരങ്ങൾ […]
യു.എസ്. ട്രഷറി ആദായം റെക്കോഡ് ഉയരത്തില്‍
ആഗോള കടപ്പത്ര വിപണിയില്‍ വില്‍പ്പനസമ്മര്‍ദം തുടരുന്നതിനിടെ യു.എസ്. ട്രഷറി ആദായം റെക്കോഡ് ഉയരത്തിലെത്തി. 30 വര്‍ഷ കാലാവധിയുള്ള കടപ്പത്ര ആദായം 5.61 ശതമാനമെന്ന നിര്‍ണായകപരിധി പിന്നിട്ടു. 2002-നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2008-ലെ ആഗോള സാസാമ്പത്തിക പ്രതിസന്ധിക്കും കോവിഡ് മഹാമാരിക്കും ശേഷമുണ്ടായ ‘കുറഞ്ഞ പലിശനിരക്കിന്റെ കാലഘട്ടം’ അവസാനിക്കുന്നതിന്റെ സൂചനയായി ഇതിനെ കാണാം. 32 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ട്രഷറി വിപണിയില്‍ മാസങ്ങളായി തുടരുന്ന തകര്‍ച്ച, ആഗോള ധനകാര്യക്രമത്തില്‍ മാറ്റങ്ങള്‍ക്കിടയാക്കുകയാണ്. വരും മാസങ്ങളിലും പലിശനിരക്ക് ഉയര്‍ന്നനിലവാരത്തില്‍ […]
ഇന്ത്യയില്‍ ആപ്പിള്‍ പേ സേവനം അവതരിപ്പിച്ചു
ഇന്ത്യയില്‍ ആപ്പിള്‍ പേ സേവനം ഔദ്യോഗികമായി അവതരിപ്പിച്ചു. ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേമെന്റുകള്‍ നടത്താന്‍ സഹായിക്കുന്ന പേമെന്റ് സംവിധാനമാണ് ആപ്പിള്‍ പേ. നിലവില്‍ ആക്‌സിസ് ബാങ്കിന്റെ വിസ, മാസ്റ്റര്‍കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകളാണ് ആപ്പിള്‍ പേയില്‍ ഉപയോഗിക്കാനാകുക. ഇന്ത്യയിലെ മാക് ഉപകരണങ്ങളിലും വൈകാതെ ആപ്പിള്‍ പേ സൗകര്യം ലഭ്യമാക്കും. ആപ്പിള്‍ പേ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് വഴി പേമെന്റ് നടത്തുമ്പോള്‍ ഓരോ ഇടപാടിനും കാര്‍ഡ് പിന്‍ നമ്പറോ ഒടിപിയോ നല്‍കേണ്ടതില്ല. പിഒഎസ് മെഷീനുകള്‍ക്ക് സമീപത്ത് […]
‘ജയിലര്‍ 2’ സിനിമയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ
‘ജയിലര്‍ 2’ സിനിമയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തുവിട്ടു. ‘വണ്‍ നെയിം’ എന്ന ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിങ് ആയി. സംഗീതം – അനിരുദ്ധ്, വരികള്‍ – സൂപ്പര്‍ സുബു. ‘ജയിലര്‍ 2’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിഡിയോയിലൂടെ ആരാധകര്‍ക്ക് ആവേശമായ ബിജിഎം ഉള്‍പ്പെടുന്നതാണ് ‘വണ്‍ നെയിം’ ഗാനം. ‘ജയിലറി’ലെ ചില ഐക്കണിക് സീനുകളും ലിറിക്കല്‍ വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. ഒക്ടോബര്‍ 15ന് ആണ് ‘ജയിലര്‍ 2’ സിനിമയുടെ റിലീസ്. ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസറുകളും സമൂഹമാധ്യമങ്ങളില്‍ […]
ആഗോള ബോക്‌സ് ഓഫീസില്‍ 411 കോടി നേടി ‘ഹനുമാന്‍ അന്‍ഷ്’
വിശാല്‍ ചതുര്‍വേദി രചനയും സംവിധാനവും നിര്‍വ്വഹിച്ച് നിര്‍മ്മിച്ച ‘ഹനുമാന്‍ അന്‍ഷ്’ ആഗോള ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷനുമായി മുന്നേറുന്നു. കേവലം 2 കോടി മാത്രം മുതല്‍ മുടക്കി ചിത്രീകരിച്ച സിനിമ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 411 കോടിയാണ് ഇതുവരെ നേടിയത്. റിലീസ് ചെയ്ത 51 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഹനുമാന്‍ ഭക്തനും ഹിന്ദു ഗുരുവുമായ നീം കരോലി ബാബയുടെ ജീവിതം പറയുന്ന ചിത്രമാണിത്. ഡിവോഷണല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് […]
അതിരുകടന്ന യാത്രകള്‍
വിശുദ്ധപാപങ്ങളുടെ ഇന്ത്യയ്ക്കും മതപ്പാടുകള്‍ക്കും ശേഷം നടത്തിയ ചില അന്വേഷണാത്മക യാത്രകള്‍. ആരാണ് നമ്മുടെ അതിരുകള്‍ നിശ്ചയിച്ചത്? ആ അതിരുകള്‍ക്കുള്ളില്‍ നാം ഒറ്റ ജനതയാണോ? അതിര്‍ത്തികള്‍ തേടിയും അതിരുകള്‍ക്കകത്ത് അന്യരാക്കപ്പെട്ടവരെ തേടിയുമുള്ള സഞ്ചാരങ്ങള്‍… ഭരണകൂടം തന്നെ മനുഷ്യരെ വേട്ടയാടാന്‍ ഒത്താശ ചെയ്തതിന്റെ കാഴ്ചകള്‍… കൂടെ, അതിരുകടന്ന ചില ആഘോഷങ്ങളും അന്വേഷണങ്ങളും… ഇന്ത്യയെ കണ്ടെത്താന്‍ ഒരു പത്രപ്രവര്‍ത്തകന്‍ നടത്തിയ ചില അതിരുകടന്ന യാത്രകളുടെ പുസ്തകം. ‘അതിരുകടന്ന യാത്രകള്‍’. അരുണ്‍ എഴുത്തച്ഛന്‍. മാതൃഭൂമി. വില 208 രൂപ.
ഹോണ്ടയുടെ സ്‌റ്റൈലോ 160 ഇന്ത്യന്‍ വിപണിയിലേക്കും
സ്‌റ്റൈലിഷ് ഡിസൈനും ശക്തമായ എഞ്ചിനുമായി ഹോണ്ടയുടെ സ്‌റ്റൈലോ 160 സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കാന്‍ ഹോണ്ട. ആകര്‍ഷകമായ രൂപകല്‍പ്പനയാണ് സ്‌റ്റൈലോ 160ന്റെ പ്രധാന പ്രത്യേകത. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ഒഴുകുന്ന തരത്തിലുള്ള ഫ്രണ്ട് ഏപ്രണ്‍, കോംപാക്ട് ടെയില്‍ വിഭാഗം, വ്യക്തമായ സൈഡ് പാനലുകള്‍, 12 ഇഞ്ച് വീലുകള്‍ എന്നിവയാണ് സ്‌കൂട്ടറിന്റെ ഡിസൈന്‍ സവിശേഷതകള്‍. സാഹസിക ബൈക്കുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്‍പ്പനയാണ് സ്‌റ്റൈലോ 160ന് നല്‍കിയിരിക്കുന്നത്. 2026 മോഡലിന് ഗ്ലാം ഗ്രേ, റോയല്‍ വയലറ്റ് എന്നീ രണ്ട് പുതിയ […]
പുരുഷന്മാര്‍ക്കിടയില്‍ അര്‍ബുദനിരക്കുകള്‍ കൂടുന്നു
പുരുഷന്മാര്‍ക്കിടയില്‍ അര്‍ബുദനിരക്കുകള്‍ കൂടുന്നതിനേക്കുറിച്ച് വിശകലനം ചെയ്ത് പഠനം. ജാമാ ഓങ്കോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയിലെ ഷാങ്ഹായ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ചൈന, യുകെ എന്നീ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. അര്‍ബന്‍ ഷാങ്ഹായില്‍ നിന്നുള്ള 134,742 പേരുടെയും യുകെ ബയോബാങ്കിലെ 22 ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള 455,024 പേരുടെയും വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ലിംഗഭേദമില്ലാതെ സ്ഥിരീകരിക്കുന്ന 34 തരം അര്‍ബുദങ്ങളെ പരിശോധിച്ചാണ് പഠനം നടത്തിയത്. പുരുഷന്മാരില്‍ […]
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 6 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനുള്ള ഇന്ത്യ സഖ്യത്തിന്റെ തീരുമാനത്തെ രൂക്ഷമായി പരിഹസിച്ച് ബി ജെ പി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 6 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനുള്ള ഇന്ത്യ സഖ്യത്തിന്റെ തീരുമാനത്തെ രൂക്ഷമായി പരിഹസിച്ച് ബി ജെ പി. പ്രതിപക്ഷത്തിന്റെ നീക്കം ജനാധിപത്യം സംരക്ഷിക്കാനല്ലെന്നും മറിച്ച് കുടുംബാധിപത്യം സംരക്ഷിക്കാനാണെന്നുമാണ് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചത്. യോഗം ചേരുന്നതിന് മുൻപ് തന്നെ ഇന്ത്യ സഖ്യം പൊളിഞ്ഞുവെന്നും അരവിന്ദ് കെജ്രിവാൾ, എം കെ സ്റ്റാലിൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യമില്ലായ്മ […]
ദുബൈയിൽ നിന്ന് പറന്ന വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ കുത്തിയ സംഭവത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാതെ അധികൃതർ
ദുബൈയിൽ നിന്ന് പറന്ന വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ കുത്തിയ സംഭവത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാതെ അധികൃതർ. വിമാനം തകർക്കാൻ ലക്ഷ്യമിട്ടുവെന്ന് ഇസ്രായേൽ മന്ത്രി സ്‌മോട്റിച്ച് ആരോപിച്ചു. പിന്നിൽ ആരാണെന്നും ഉദ്ദേശവും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പൈലറ്റുമാർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം വിമാനം വഴിതിരിച്ചുവിട്ടതായി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. പൈലറ്റുമാരുടെ ഏറ്റുമുട്ടലിന് പിന്നാലെ ഹൈജാക്കിങ് എമർജൻസി കോഡാണ് കൺട്രോൾ റൂമിൽ ലഭിച്ചത്. 180 ഓളം യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതിനു പിന്നാലെ സഹപൈലറ്റ് പൈലറ്റിനെ […]
