Posted inലേറ്റസ്റ്റ്

പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതിമാര്‍ പിടിയില്‍

  കണ്ണൂര്‍ പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതിമാര്‍ പിടിയില്‍. പയ്യന്നൂര്‍ തായനേരി സ്വദേശി തറമ്മല്‍ അര്‍ജുന്‍, ഭാര്യ ഹെലോയ്സ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരോജിനി. പെട്ടെന്നാണ് ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും വഴി ചോദിക്കാനെന്ന വ്യാജേന സമീപത്ത് നിര്‍ത്തിയത്. പൊടുന്നനെ പിന്നിലിരുന്ന സ്ത്രീ സരോജനിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. ബൈക്ക് നിമിഷ വേഗം കൊണ്ട് സ്ഥലം […]

Posted inബിസിനസ്സ്

കോണോഷിപ്പുമായി കരാറുണ്ടാക്കി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്

കൊച്ചി ആസ്ഥാനമായ പൊതുമേഖലാ കപ്പല്‍ നിര്‍മാണ കമ്പനിയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ കപ്പല്‍ രൂപകല്‍പന, എന്‍ജിനീയറിംഗ് കമ്പനിയായ കോണോഷിപ്പ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് ബി.വിയില്‍ 23 ശതമാനം ഓഹരി സ്വന്തമാക്കുന്നു. ഇതിനായി കോണോഷിപ്പിന്റെ ഓഹരിയുടമകളുമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വിവിധ കരാറുകളില്‍ ഒപ്പുവച്ചു. കോണോഷിപ്പിലെ 23 ശതമാനം ഓഹരിക്കായി 23 ലക്ഷം യൂറോ (25 കോടി ഇന്ത്യന്‍ രൂപ) കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് പണമായി നല്‍കും. രണ്ട് മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. യൂറോപ്യന്‍ തീരദേശ, […]

Posted inടെക്നോളജി

ബഹിരാകാശത്ത് ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഗൂഗിള്‍

ഭൂമിയിലെ കൂറ്റന്‍ ഡാറ്റ സെന്ററുകള്‍ക്ക് പകരമായി ബഹിരാകാശത്ത് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ഐ ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിള്‍. ഇതിന്റെ ഭാഗമായി ‘പ്രോജക്ട് സണ്‍ക്യാച്ചര്‍’ എന്ന ഗവേഷണ പദ്ധതിയുടെ ആദ്യ പരീക്ഷണ ഉപഗ്രഹം 2026 ഒക്ടോബര്‍ 1-ന് ഗൂഗിള്‍ വിക്ഷേപിക്കും. ബഹിരാകാശത്ത് എ.ഐ കമ്പ്യൂട്ടിംഗ് പ്രായോഗികമാണോ എന്ന് വിലയിരുത്താനുള്ള പ്രാഥമിക പരീക്ഷണമാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളുടെ പരിശീലനത്തിനും പ്രവര്‍ത്തനത്തിനും ഭീമമായ അളവില്‍ വൈദ്യുതിയും സ്ഥലവും ആവശ്യമായി വരുന്നു. എന്നാല്‍ […]

Posted inവിനോദം

‘ലവ് ആന്‍ഡ് വാറി’ലെ ആലിയ ഭട്ടിന്റെ ക്യാരക്ടര്‍ ലുക്ക്

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ലവ് ആന്‍ഡ് വാറി’ന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ നായികയാകുന്ന ആലിയ ഭട്ടിന്റെ ക്യാരക്ടര്‍ ലുക്കാണ് പുറത്തുവന്നത്. അതീവ ഗ്ലാമറസ് ലുക്കിലെത്തുന്ന ആലിയയെ പോസ്റ്ററില്‍ കാണാം. 2027 ജനുവരി റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രണ്‍ബീര്‍ കപൂര്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2007ല്‍ ഇറങ്ങിയ ബന്‍സാലിയുടെ ‘സാവരിയ’യിലാണ് രണ്‍ബീര്‍ ഏറ്റവും അവസാനം വേഷമിട്ടത്. ഏകദേശം രണ്ടുവര്‍ഷക്കാലത്തോളമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു. […]

Posted inവിനോദം

വിസ്മയ മോഹന്‍ലാലിന്റെ അടുത്ത സിനിമ ഒരുങ്ങുന്നു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത സിനിമ ഒരുങ്ങുന്നു. ഉയരെ, ജാനകി ജാനേ എന്ന സിനിമകള്‍ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തില്‍ വിസ്മയ മോഹന്‍ലാല്‍ നായികയാകും. ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല. അരുണ്‍ ബോസ് ആണ് സിനിമയുടെ സംവിധാനം. ലൂക്കയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ ബോസ്. റത്തീന, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രം എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് നിര്‍മിക്കുന്നത്. സാമുവല്‍ ഹെന്റി ആണ് […]

Posted inഓട്ടോമോട്ടീവ്

‘ഏരിസ്’ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്

ജനപ്രിയ മോഡലായ ടിഗോറിന്റെ പരിഷ്‌കരിച്ച പതിപ്പായ ‘ഏരിസ്’ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്. 5.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഡിസൈന്‍ പരിശോധിച്ചാല്‍ ടിയാഗോയ്ക്ക് സമാനമായി മുന്‍വശത്തെ ലൈറ്റ് സെറ്റപ്പ് തന്നെയാണ് ഏരിസിനുമുള്ളത്. ഡാന്‍ഡെലി ഡ്രിസില്‍ (ലാവെന്‍ഡര്‍), നൈട്രോ ക്രിംസണ്‍ (ചുവപ്പ്), ഡ്യൂണ്‍ ഗ്ലോ (മണല്‍ നിറം), ഡേടോണ ഗ്രേ, പ്യുവര്‍ ഗ്രേ, പ്രിസ്റ്റീന്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ഏരിസ് ലഭ്യമാകും. സാങ്കേതികമായി, 85 ബിഎച്പി കരുത്തും 113 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ […]

Posted inപുസ്തകങ്ങൾ

ചിറ്റിലശ്ശേരിയിലെ ചൂളംവിളിക്കാര്‍

മലയാളത്തില്‍ ദേശത്തിന്റെ കഥകള്‍ ഒരുപാടു വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ ഏറെ വിഭിന്നമായ ദേശകഥാഖ്യാനമാണ് ഈ നോവലില്‍ കാണാനാവുക. ഇവിടെ പ്രകൃതിയാണ് മുഖ്യകഥാപാത്രം. മറ്റു കഥാപാത്രങ്ങളെല്ലാം ആ പ്രകൃതിയുടെ അംശങ്ങള്‍ മാത്രം. ഇതിലെ കഥാഗതിയെ നിശ്ചയിക്കുന്നതുപോലും പ്രകൃതിയുടെ മാറ്റങ്ങള്‍ക്കനുസരിച്ചാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും മിത്തുകളും നിറഞ്ഞ ആ മണ്ണില്‍ അശാന്തിയുടെ വിത്തുകള്‍ പാകിയതാരാണ്? വെള്ളാട്ട് കുന്നും ചിറ്റിലശ്ശേരിപ്പുഴയും അതിരു കാക്കുന്ന ചിറ്റിലശ്ശേരിയ്ക്ക് പുതിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തുണ്ടോ? അതോ എന്നന്നേക്കുമായി ചിറ്റിലശ്ശേരി ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാവുകയാണോ? ‘ചിറ്റിലശ്ശേരിയിലെ […]

Posted inആരോഗ്യം

ആര്‍ത്തവ സമയത്തെ വേദനയ്ക്ക് വാഴപ്പഴവും മധുരക്കിഴങ്ങും

ആര്‍ത്തവ സമയത്തെ കഠിനമായ വേദനയും വയറുവീര്‍ക്കുന്ന പ്രശ്‌നവും ഒഴിവാക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ആര്‍ത്തവ സമയം ഇത്തരത്തില്‍ വയര്‍ വീര്‍ക്കുന്നതിന് കാരണം. വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറു വീര്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. വെള്ളരിക്ക, തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും […]

Posted inലേറ്റസ്റ്റ്

ഇടുക്കിയിൽ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ചു

ഇടുക്കിയിൽ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. യൂത്ത് ഫ്രണ്ട് എമ്മിൻ്റെ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ആനത്താരകളിലെ അനധികൃത ഫെൻസിങ്ങും കെട്ടിടങ്ങളും പൊളിക്കണമെന്ന ഉത്തരവിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇടുക്കി വാഴവര വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടിയുടമായി പ്രവർത്തകർ ചാടിവീഴുകയായിരുന്നു. വാഹനം നിർത്താതെ കടന്നുപോയി. വിവിധ പരിപാടികൾക്കായി മുഖ്യമന്ത്രി ഇന്ന് രാവിലെ ഇടുക്കിയിലെത്തിയിരുന്നു. കളക്ടറേറ്റിലെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം കട്ടപ്പനയിലേക്ക് വരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്.

Posted inലേറ്റസ്റ്റ്

മുട്ടിൽ മരംമുറി കേസ്കോടതി തള്ളിയതിന്റെ കാരണം പരിശോധിച്ചുവരികയാണെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ

മുട്ടിൽ മരംമുറി കേസ്കോടതി തള്ളിയതിന്റെ കാരണം പരിശോധിച്ചുവരികയാണെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. സംഭവത്തിൽ വനംമന്ത്രി മാറ്റിപ്പറഞ്ഞു എന്ന രീതിയിൽ വാർത്തകൾ വളച്ചൊടിച്ചതിൽ ദൗർഭാഗ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമർപ്പിച്ച കുറ്റപത്രത്തിൽ ചില പിശകുകളുണ്ടെന്നും ഇത് ബോധപൂർവം ചെയ്തതാണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. വിഷയത്തിൽ പി.സി.സി.എഫിനോട് (PCCF) അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനം മന്ത്രി വ്യക്തമാക്കി.