Posted inപുസ്തകങ്ങൾ

അതിരുകടന്ന യാത്രകള്‍

വിശുദ്ധപാപങ്ങളുടെ ഇന്ത്യയ്ക്കും മതപ്പാടുകള്‍ക്കും ശേഷം നടത്തിയ ചില അന്വേഷണാത്മക യാത്രകള്‍. ആരാണ് നമ്മുടെ അതിരുകള്‍ നിശ്ചയിച്ചത്? ആ അതിരുകള്‍ക്കുള്ളില്‍ നാം ഒറ്റ ജനതയാണോ? അതിര്‍ത്തികള്‍ തേടിയും അതിരുകള്‍ക്കകത്ത് അന്യരാക്കപ്പെട്ടവരെ തേടിയുമുള്ള സഞ്ചാരങ്ങള്‍… ഭരണകൂടം തന്നെ മനുഷ്യരെ വേട്ടയാടാന്‍ ഒത്താശ ചെയ്തതിന്റെ കാഴ്ചകള്‍… കൂടെ, അതിരുകടന്ന ചില ആഘോഷങ്ങളും അന്വേഷണങ്ങളും… ഇന്ത്യയെ കണ്ടെത്താന്‍ ഒരു പത്രപ്രവര്‍ത്തകന്‍ നടത്തിയ ചില അതിരുകടന്ന യാത്രകളുടെ പുസ്തകം. ‘അതിരുകടന്ന യാത്രകള്‍’. അരുണ്‍ എഴുത്തച്ഛന്‍. മാതൃഭൂമി. വില 208 രൂപ.  

Posted inഓട്ടോമോട്ടീവ്

ഹോണ്ടയുടെ സ്‌റ്റൈലോ 160 ഇന്ത്യന്‍ വിപണിയിലേക്കും

സ്‌റ്റൈലിഷ് ഡിസൈനും ശക്തമായ എഞ്ചിനുമായി ഹോണ്ടയുടെ സ്‌റ്റൈലോ 160 സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കാന്‍ ഹോണ്ട. ആകര്‍ഷകമായ രൂപകല്‍പ്പനയാണ് സ്‌റ്റൈലോ 160ന്റെ പ്രധാന പ്രത്യേകത. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ഒഴുകുന്ന തരത്തിലുള്ള ഫ്രണ്ട് ഏപ്രണ്‍, കോംപാക്ട് ടെയില്‍ വിഭാഗം, വ്യക്തമായ സൈഡ് പാനലുകള്‍, 12 ഇഞ്ച് വീലുകള്‍ എന്നിവയാണ് സ്‌കൂട്ടറിന്റെ ഡിസൈന്‍ സവിശേഷതകള്‍. സാഹസിക ബൈക്കുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്‍പ്പനയാണ് സ്‌റ്റൈലോ 160ന് നല്‍കിയിരിക്കുന്നത്. 2026 മോഡലിന് ഗ്ലാം ഗ്രേ, റോയല്‍ വയലറ്റ് എന്നീ രണ്ട് പുതിയ […]

Posted inആരോഗ്യം

പുരുഷന്മാര്‍ക്കിടയില്‍ അര്‍ബുദനിരക്കുകള്‍ കൂടുന്നു

പുരുഷന്മാര്‍ക്കിടയില്‍ അര്‍ബുദനിരക്കുകള്‍ കൂടുന്നതിനേക്കുറിച്ച് വിശകലനം ചെയ്ത് പഠനം. ജാമാ ഓങ്കോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയിലെ ഷാങ്ഹായ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ചൈന, യുകെ എന്നീ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. അര്‍ബന്‍ ഷാങ്ഹായില്‍ നിന്നുള്ള 134,742 പേരുടെയും യുകെ ബയോബാങ്കിലെ 22 ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള 455,024 പേരുടെയും വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ലിംഗഭേദമില്ലാതെ സ്ഥിരീകരിക്കുന്ന 34 തരം അര്‍ബുദങ്ങളെ പരിശോധിച്ചാണ് പഠനം നടത്തിയത്. പുരുഷന്മാരില്‍ […]

Posted inലേറ്റസ്റ്റ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 6 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനുള്ള ഇന്ത്യ സഖ്യത്തിന്റെ തീരുമാനത്തെ രൂക്ഷമായി പരിഹസിച്ച് ബി ജെ പി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 6 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനുള്ള ഇന്ത്യ സഖ്യത്തിന്റെ തീരുമാനത്തെ രൂക്ഷമായി പരിഹസിച്ച് ബി ജെ പി. പ്രതിപക്ഷത്തിന്റെ നീക്കം ജനാധിപത്യം സംരക്ഷിക്കാനല്ലെന്നും മറിച്ച് കുടുംബാധിപത്യം സംരക്ഷിക്കാനാണെന്നുമാണ് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചത്. യോഗം ചേരുന്നതിന് മുൻപ് തന്നെ ഇന്ത്യ സഖ്യം പൊളിഞ്ഞുവെന്നും അരവിന്ദ് കെജ്രിവാൾ, എം കെ സ്റ്റാലിൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യമില്ലായ്മ […]

Posted inലേറ്റസ്റ്റ്

ദുബൈയിൽ നിന്ന് പറന്ന വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ കുത്തിയ സംഭവത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാതെ അധികൃതർ

ദുബൈയിൽ നിന്ന് പറന്ന വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ കുത്തിയ സംഭവത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാതെ അധികൃതർ. വിമാനം തകർക്കാൻ ലക്ഷ്യമിട്ടുവെന്ന് ഇസ്രായേൽ മന്ത്രി സ്‌മോട്റിച്ച് ആരോപിച്ചു. പിന്നിൽ ആരാണെന്നും ഉദ്ദേശവും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പൈലറ്റുമാർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം വിമാനം വഴിതിരിച്ചുവിട്ടതായി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. പൈലറ്റുമാരുടെ ഏറ്റുമുട്ടലിന് പിന്നാലെ ഹൈജാക്കിങ് എമർജൻസി കോഡാണ് കൺട്രോൾ റൂമിൽ ലഭിച്ചത്. 180 ഓളം യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതിനു പിന്നാലെ സഹപൈലറ്റ് പൈലറ്റിനെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കാബിനറ്റ് പദവിയോടെയാണ് അദ്ദേഹത്തിന്റെ നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. നേരത്തെ കോൺഗ്രസ് നേതൃത്വവും കമ്മീഷൻ ചെയർമാൻ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ഒടുവിൽ ലീഗിന്റെ ആവശ്യത്തിന് മുന്നണി അംഗീകാരം നൽകുകയായിരുന്നു. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജനെ ദില്ലിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ചു.

Posted inലേറ്റസ്റ്റ്

പാലാ നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ സംസാരിക്കുന്നതിനിടയിൽ കൗൺസിലർ ബിനു പുളിക്കകണ്ടം മൈക്ക് തട്ടി മാറ്റി

പാലാ നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ സംസാരിക്കുന്നതിനിടയിൽ കൗൺസിലർ ബിനു പുളിക്കകണ്ടം മൈക്ക് തട്ടി മാറ്റി. നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികൾ കൗൺസിലിൽ ചർച്ച ചെയ്തില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യുഡിഎഫ് കൗൺസിലർമാരും ഡയസിന് മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെ അജണ്ടകൾ പാസാക്കിയെന്നു പറഞ്ഞു ചെയർപേഴ്സൺ മായ രാഹുൽ ഇറങ്ങിപ്പോയി.പാലാ നഗരസഭാ ചെയർപേഴ്സന്‍റെ മൈക്ക് തട്ടി മാറ്റിയ സംഭവത്തിൽ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെതിരെ പൊലീസിൽ പരാതി. ചെയർപേഴ്സണ്‍ മായ രാഹുൽ ആണ് പാലാ പൊലീസിൽ പരാതി […]

Posted inലേറ്റസ്റ്റ്

കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്തലത്തില്‍ നടത്തിവരുന്ന വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തന പരിപാടികള്‍ ഊര്‍ജിതമായി

ദേശീയ പോഷകാഹാര ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്തലത്തില്‍ നടത്തിവരുന്ന വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തന പരിപാടികള്‍ ഊര്‍ജിതമായി. കുഞ്ഞുങ്ങള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോഷകാഹാരത്തിന്‍റെ ആവശ്യകത സംബന്ധിച്ച് അറിവ് നല്‍കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി പ്രാദേശികമായി ലഭ്യമാകുന്ന പോഷക ഭക്ഷ്യവസ്തുക്കള്‍, ചെറുധാന്യങ്ങള്‍, എന്നിവ ഉപയോഗിച്ചു കൊണ്ട് ജില്ലകളില്‍ പാചകമത്സരങ്ങള്‍, ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം, പരമ്പരാഗത ഭക്ഷ്യമേളകള്‍ എന്നിവ സംഘടിപ്പിച്ചു തുടങ്ങി. കേന്ദ്ര വനിതാ ശിശുവനികസന മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ എട്ടു വരെ […]

Posted inലേറ്റസ്റ്റ്

ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ

ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്. ഗാന്ധി ജയന്തി, ശനി, ഞായർ തിരക്ക് പ്രമാണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്. എസ്എംവിബി – തിരുവനന്തപുരം എക്സ്പ്രസ് (06585) നാളെ വൈകീട്ട് 4.50നും എസ്എംവിബി – കണ്ണൂർ സ്പെഷ്യൽ (06595) നാളെ രാത്രി 9.45നും സർവീസ് നടത്തും. തിരുവനന്തപുരത്ത് നിന്നുള്ള മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആയിരിക്കും. പാലക്കാട്, കോട്ടയം വഴിയാണ് സർവീസ് നടത്തുക. കണ്ണൂർ – ബെംഗളൂരു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ നടന്ന സുരക്ഷാലംഘനം ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന്  രാജീവ് ചന്ദ്രശേഖർ എം എൽ എ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ നടന്ന സുരക്ഷാലംഘനം ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന്  രാജീവ് ചന്ദ്രശേഖർ എം എൽ എ. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് ബി ജെ പി എതിരല്ല. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം വഴക്കുണ്ടാക്കാനും ബഹളമുണ്ടാക്കാനുമാണ് സർക്കാരിന് താൽപര്യമെങ്കിൽ അഞ്ച് വർഷവും ബി ജെ പി പ്രതിഷേധിക്കാൻ തയ്യാറാണ്. എന്നാൽ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത് കേരളത്തിലെ ജനങ്ങളായിരിക്കും. കേന്ദ്രസർക്കാരുമായി നല്ല ബന്ധം നിലനിർത്തി സംസ്ഥാനത്തിന് […]