Posted inടെക്നോളജി

തെറ്റ് കണ്ടെത്താന്‍ ഒരു ദിവസം ചെലവ് 5 കോടിയോളം രൂപ!

ഓപ്പണ്‍ എഐ തങ്ങളുടെ ഏജന്റുകള്‍ക്ക് പറ്റിയ തെറ്റുകള്‍ക്കായി പ്രതിവര്‍ഷം ചെലവഴിക്കുന്നത് കോടിക്കണക്കിന് രൂപ. ‘എഐ ഏജന്റ് മെസ്സ്’ എന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ കമ്പനി ഒരു ദിവസം ചെലവിടുന്നത് ഏകദേശം 5 കോടിയോളം രൂപയാണ്. എ ഐ മോഡലുകള്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും സോഫ്റ്റ്വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ചില എഐ ഏജന്റുകള്‍ നിയന്ത്രണങ്ങള്‍ മറികടന്ന് വെബ്സൈറ്റുകളില്‍ മാറ്റങ്ങള്‍ വരുത്തുകയും, പാസ്വേഡുകള്‍, എ പി ഐ എന്നിവയുമായി ഇടപെടുകയും ചെയ്തു. ഈ അന്വേഷണത്തിന്റെ […]

Posted inവിനോദം

‘ഫാമിലി ട്രിപ്പിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നടന്‍ ഷറഫുദ്ദീന്‍ നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ഫാമിലി ട്രിപ്പിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇതിഹാസ ഗായകന്‍ കിഷോര്‍ കുമാറിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ഗാനമായ ”സിന്ദഗി ഏക് സഫര്‍ ഹേ സുഹാന” എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ഷറഫുദ്ദീന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റര്‍ടെയിനര്‍ അനുഭവം നല്‍കുന്നതാണ് ചിത്രത്തിന്റെ പോസ്റ്റര്‍. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷറഫുവും ഷമാല്‍ സുലൈമാനും […]

Posted inവിനോദം

‘ധൂമകേതു’വിലെ സ്‌നീക്ക് പീക്ക് 2 വീഡിയോ

സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രം ‘ധൂമകേതു’വിലെ സ്‌നീക്ക് പീക്ക് 2 വീഡിയോ പുറത്തിറങ്ങി. സിനിമയിലെ രസകരമായൊരു സംഭാഷണ രംഗമാണ് സ്‌നീക്ക് പീക്കായി പുറത്തുവിട്ടിരിക്കുന്നത്. ‘നെയ്മറി’ന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്ത ചിത്രമായ ധൂമകേതു ഒരു ടൈം ട്രാവലര്‍ മൂവിയാണ്. രചന – സോണി, മനു. നിര്‍മാണം – സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ. ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ […]

Posted inഓട്ടോമോട്ടീവ്

ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് ഈ മാസം പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ക്രെറ്റ എന്‍ ലൈനിന് പരമാവധി 1.25 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 25,000 രൂപയുടെ നവരാത്രി ബുക്കിങ് ബോണസ്, 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യം, 50,000 രൂപയുടെ സ്‌ക്രാപ്പേജ് ആനുകൂല്യം എന്നിവയാണ് പ്രധാന ഓഫറുകള്‍. ഇതിന് പുറമെ 25,000 രൂപയുടെ അധിക അപ്‌ഗ്രേഡ് ഓഫറും 5,000 രൂപയുടെ ഗ്രാമീണ ഉപഭോക്തൃ ഓഫറും ലഭ്യമാണ്. […]

Posted inപുസ്തകങ്ങൾ

ജീവിച്ചതല്ല ജീവിതം

വ്യക്തിജീവിതവും ചരിത്രവും വേര്‍തിരിക്കാനാകാത്ത വിധം പരസ്പരം ഇഴചേരുന്ന ഒരു ആത്മകഥാഖ്യാനം. ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തെക്കാള്‍, മലബാറിന്റെ സാമൂഹികപരിസരവും കുടുംബബന്ധങ്ങളുടെ പരിണാമചരിത്രവും വിദ്യാഭ്യാസകാലഘട്ടങ്ങളുടെ പരിവര്‍ത്തനരേഖകളും രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളും അദ്ധ്യാപന-ഗവേഷണ-സര്‍വ്വകലാശാലാ ജീവിതവും പൊതുപ്രവര്‍ത്തനവുമാണ് ഈ ആത്മകഥയില്‍ കാണാന്‍ കഴിയുക. ഒരു കുട്ടിയുടെ കൗതുകത്തില്‍നിന്ന് വിദ്യാഭ്യാസപ്രവര്‍ത്തകന്റെയും ചരിത്രഗവേഷകന്റെയും സര്‍വ്വകലാശാലാഭരണാധികാരിയുടെയും ജീവിതത്തിലേക്കുള്ള യാത്ര. ചരിത്രകാരനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ.കെ.എന്‍. കുറുപ്പിന്റെ, ചരിത്രരേഖയ്ക്കു തുല്യമായ ആത്മകഥ. ‘ജീവിച്ചതല്ല ജീവിതം’. മാതൃഭൂമി. വില 306 രൂപ.

Posted inആരോഗ്യം

സ്‌ട്രെസ് കുറയ്ക്കാന്‍ നീല ചായ കുടിക്കാം

ശംഖുപുഷ്പ ചായ അഥവാ നീല ചായ കുടിക്കുന്നത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകളാണ് താരങ്ങള്‍. ഇത് സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവു കുറയ്ക്കാനും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ വിഷാംശം നീക്കാനും നീല ചായ കുടിക്കുന്നത് സഹായിക്കും. ഔഷധങ്ങളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്ന വൈവിധ്യമാര്‍ന്ന സസ്യമാണ് ശംഖുപുഷ്പം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും നീല ചായ മികച്ചതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫ്‌ലേവനോയ്ഡുകള്‍, ആന്തോസയാനിനുകള്‍, […]

Posted inലേറ്റസ്റ്റ്

മുഖ്യമന്ത്രി വിഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

മുഖ്യമന്ത്രി വിഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. പരസ്യപ്രസ്താവനകളെ കോൺഗ്രസ് നേതൃത്വം തന്നെ കൃത്യമായി തള്ളിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ തന്നെ പരസ്യ പ്രതികരണം പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കേരളത്തിലെ ഭരണപരമായ കാര്യങ്ങൾ ഹൈക്കമാൻഡ് നേതാക്കൾ ചോദിച്ചാൽ സത്യസന്ധമായ നിലപാട് അറിയിക്കും. സൈബർ ആക്രമണം ആർക്കെതിരെ നടത്തുന്നതും ശരിയല്ല. ദില്ലിയിൽ വരുമ്പോൾ എല്ലാ നേതാക്കളെയും കാണും. ഞാൻ […]

Posted inലേറ്റസ്റ്റ്

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് സംഘർഷത്തില്‍ പ്രതികരിച്ച് മുൻ മന്ത്രി വി ശിവൻ കുട്ടി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് സംഘർഷത്തില്‍ പ്രതികരിച്ച് മുൻ മന്ത്രി വി ശിവൻ കുട്ടി. അനുവാദം ഇല്ലാതെയാണ് കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതെന്നും മുഴുവൻ പൊലീസ്കാർക്കും എതിരെ നടപടി വേണം. താക്കീത് മാത്രം നൽകുന്നത് അംഗീകരിക്കാൻ ആകില്ല. നിയമവിരുദ്ധ കാര്യങ്ങൾക്ക് സംരക്ഷണം കിട്ടുമെന്നാണ് ചില പൊലീസുകാർ കരുതുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി മാറിയല്ലോ, ആ മാറ്റം ആണ് പൊലീസിൽ കാണുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി പെടുത്താൻ പൊലീസിന് എന്ത് അധികാരം എന്നും ശിവൻകുട്ടി ചോദിച്ചു. പ്ലസ് ടു […]

Posted inലേറ്റസ്റ്റ്

സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ ശാപമായി വന്യ മൃഗങ്ങൾ കാണുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോൺ

സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ ശാപമായി വന്യ മൃഗങ്ങൾ കാണുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഒരു ഭാഗത്ത്‌ സംരക്ഷിക്കണം എന്നു പറയുമ്പോൾ മറുവശത്തു സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുന്നു. കൊല്ലത്ത് കാട്ടാന ആക്രമണം തടയാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ കരാർ എടുത്തവർ പണി ചെയ്തില്ല. ഇപ്പോൾ പണികൾ തുടങ്ങാൻ നടപടി എടുത്തു. ഓരോ ജീവൻ നഷ്ടപ്പെടുമ്പോഴും ജനങ്ങൾ ആശങ്കാകുലർ ആകുന്നു. പ്രദേശത്തെ ജനങ്ങളെ കൂടി വിശ്വാസത്തിൽ എടുത്ത് വേണം നടപടികൾ ചെയ്യാനെന്നും മന്ത്രി പറഞ്ഞു. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എസ് എഫ് ഐ നേതാക്കളുമായി പരസ്യ പോരിലേർപ്പെട്ട എസ് എച്ച് ഒ കന്‍റോൺമെന്‍റ് സി ഐ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു

എസ് എഫ് ഐ നേതാക്കളുമായി പരസ്യ പോരിലേർപ്പെട്ട എസ് എച്ച് ഒ കന്‍റോൺമെന്‍റ് സി ഐ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു. എസ് ഐ ജി ഗോകുൽ ഗോപാലിനെ പരിശീലനത്തിനും വിട്ടു. സിറ്റി പൊലീസ് കമ്മീഷണർ ഇരുവരെയും നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കന്‍റോൺമെന്‍റ് പൊലീസിലെ മാറ്റം. എസ് എച്ച് ഒ സതീഷ് ഒരു ദിവസത്തെ അവധിയിൽ പ്രവേശിച്ചെന്നാണ് കമ്മീഷണറുടെ വിശദീകരണം. എസ് ഐ ഗോകുലിനെ പോക്സോ ട്രെയിനിംഗിന് അയച്ചതാണെന്നും കമ്മീഷണർ വിവരിച്ചു.