Posted inബിസിനസ്സ്

ഇന്ത്യയുടെ യു.പി.ഐ ഇനി കരീബിയന്‍ മേഖലയിലും

ഇന്ത്യയുടെ യു.പി.ഐ സ്വീകരിക്കുന്ന കരീബിയന്‍ മേഖലയിലെ ആദ്യ രാജ്യമാകാന്‍ ഒരുങ്ങി ട്രിനിഡാഡ് ആന്റ് ടൊബാഗോ. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സാങ്കേതികവിദ്യയുടെ ആഗോള വികാസത്തിലെ പ്രധാന നാഴികക്കല്ലാണിത്. എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്‌സ് ലിമിറ്റഡും ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രാലയവും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ഇന്ത്യയും ട്രിനിഡാഡ് ആന്റ് ടൊബാഗോയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങള്‍ക്കിടയിലാണ് യു.പി.ഐ പദ്ധതി നടപ്പിലാക്കുന്നത്. ഭൂട്ടാന്‍, നേപ്പാള്‍, സിംഗപ്പൂര്‍, യു.എ.ഇ, ഫ്രാന്‍സ്, മൗറീഷ്യസ്, […]

Posted inടെക്നോളജി

18,000 കോടിയിലധികം സംഭാവന ചെയ്ത് യൂടൂബ്

വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ യൂടൂബിന്റെ ക്രിയേറ്റീവ് ഇക്കോസിസ്റ്റം 2025ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് 18,000 കോടിയിലധികം രൂപ സംഭാവന ചെയ്തുവെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ട്. രാജ്യത്ത് 960,000ത്തിലധികം മുഴുവന്‍ സമയ തൊഴിലവസരങ്ങള്‍ സംഭാവന ചെയ്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഇന്ത്യയുടെ ഡിജിറ്റല്‍ ക്രിയേറ്റര്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. സ്വതന്ത്ര കണ്ടന്റ് ക്രിയേറ്റര്‍മാര്‍ പൂര്‍ണ വളര്‍ച്ച പ്രാപിച്ച മീഡിയ സംരംഭങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും തൊഴിലവസരങ്ങളും പ്രാദേശിക സാമ്പത്തിക പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കുന്നുണ്ട്. […]

Posted inവിനോദം

‘ബാച്ച്ലര്‍ പാര്‍ട്ടി ഡുഎക്‌സ്’ലെ ആദ്യഗാനം

അമല്‍ നീരദിന്റെ സംവിധാനത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലര്‍ പാര്‍ട്ടി ഡുഎക്‌സ്’ന്റെ ആദ്യഗാനം വാഴ്വേ മായം.. റിലീസ് ചെയ്തു. സംഗീതം: ക്രിസ്റ്റോ സേവ്യര്‍. രചന: വിനായക് ശശികുമാര്‍. ആലാപനം: ശ്രീനാഥ് ഭാസി, മമ്ത മോഹന്‍ദാസ്. നവംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രം ‘ബാച്ച്ലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗമാണ് എത്തുന്നത് എന്നാണ് സൂചന. ഡുഎക്‌സ് എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, […]

Posted inലേറ്റസ്റ്റ്

സ്വകാര്യ ആശുപത്രികളിലെ കൊള്ള നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി ആരോഗ്യവകുപ്പ്

സ്വകാര്യ ആശുപത്രികളിലെ കൊള്ള നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി ആരോഗ്യവകുപ്പ്. ചികിത്സചെലവ് നിയന്ത്രിക്കാനും നിലവാരം മെച്ചപ്പെടുത്താനും നിയമസഭയിൽ ബിൽ കൊണ്ടുവരും. മുറിവാടകയ്ക്കും മരുന്ന് വിലയ്ക്കും ഡോക്ടറെ കാണാനുള്ള ഫീസിനും പിടിവീഴും. ചർച്ചയില്ലാതെ നിയന്ത്രണം നടപ്പാക്കാനികില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പ്രതികരണം. മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് നാല് മുതൽ ആറ് ലക്ഷം വരെ. ബൈപ്പാസ് ശസ്ത്രക്രിയക്ക് നാല് ലക്ഷം മുതൽ.

Posted inവിനോദം

ജഗദീഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നു

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും നായകനും നായികയുമായി ജഗദീഷും ഉര്‍വശിയും ഒന്നിക്കുന്നു. ‘റൂം നമ്പര്‍ 9’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ജയ് മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റൂം നമ്പര്‍ 9’-ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഉര്‍വശിയുടെ കഥാപാത്രം ചവിട്ടുപടികള്‍ ഇറങ്ങി വരുമ്പോള്‍ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം ചവിട്ടുപടികള്‍ കയറുന്നതാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ഇരുവരുടേയും മുഖത്ത് ദുരൂഹത നിഴലിക്കുന്നുണ്ട്. ഇരു ചവിട്ടുപടികളിലും പരക്കുന്ന വെളിച്ചവും വ്യത്യസ്തമാണ്. സിനിമാറ്റിക് ഡ്രീംസിന്റെ ബാനറില്‍ വിലാസ് കുമാറാണ് സിനിമയുടെ നിര്‍മ്മാണം. ഛായാഗ്രഹണം: ഫൈസല്‍ […]

Posted inപുസ്തകങ്ങൾ

1926 ക്രൈം @ കോട്ടയം

1926ലെ കര്‍ക്കടകപ്പേമാരിയില്‍ കൂലംകുത്തിയൊഴുകുന്ന മീനച്ചിലാറിനു മുകളില്‍ കോട്ടയം നാഗമ്പടം പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന രീതിയില്‍ ഒരു മൃതദേഹം കാണപ്പെട്ടു. അന്വേഷണത്തില്‍ അതൊരു കൊലപാതകമെന്നു തെളിഞ്ഞു. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ കുരുവിള കൂട്ടുകാരന്‍ ചന്ത്രന്റെ സഹായത്തോടെ നടത്തുന്ന അന്വേഷണത്തില്‍ കണ്ടെത്തുന്നത് കൊലപാതകത്തിന്റെ രഹസ്യം മാത്രമല്ല കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളുടെ ബലാബലം കൂടിയാണ്. നവോത്ഥാനപ്രസ്ഥാനം പകര്‍ന്ന ഊര്‍ജ്ജം വളരുന്നതും തളരുന്നതും വഴിതെറ്റുന്നതും എങ്ങനെയെന്നുകൂടി ഈ കുറ്റാന്വേഷണനോവല്‍ പരിശോധിക്കുന്നുണ്ട്. ‘1926 ക്രൈം @ കോട്ടയം’. രണ്ടാം പതിപ്പ്. അനുജിത് ശശിധരന്‍. ഡിസി ബു്ക്‌സ്. […]

Posted inഓട്ടോമോട്ടീവ്

ടിഎഫ്ടി ഡിസ്പ്ലേയില്‍ പള്‍സര്‍ പുതിയ വേരിയന്റ്

ബജാജിന്റെ പള്‍സര്‍ ശ്രേണിയില്‍ വരുന്ന എന്‍എസ്400ഇസഡിന്റെ പുതിയ വേരിയന്റ് വിപണിയില്‍. ഇന്‍സ്ട്രുമെന്റ് കണ്‍സോളും മറ്റു ഫീച്ചറുകളും ഉള്‍പ്പെടുന്ന പുതിയ അപ്ഡേറ്റ് ആണ് വിപണിയില്‍ അവതരിപ്പിച്ചത്. 1,90,015 രൂപയാണ് വില. ഗൂഗിള്‍ മാപ്പ്സ് മിററിങ് സൗകര്യമുള്ള പുതിയ അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഇതിന്റെ ഹൈലൈറ്റ്. ഇതിന് പുറമേ യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടും പാനിക് ബ്രേക്ക് അലര്‍ട്ടുമാണ് മറ്റു പ്രധാനപ്പെട്ട ഫീച്ചറുകള്‍. മ്യൂസിക് കണ്‍ട്രോളുകള്‍, ഡോക്യുമെന്റ് സ്റ്റോറേജ്, ലാപ് ടൈമര്‍ എന്നി സൗകര്യങ്ങളും ഉണ്ട്. കൂടാതെ […]

Posted inആരോഗ്യം

തൈര് വെറും വയറ്റില്‍ കഴിക്കരുത്!

രാത്രി വൈകി കഴിക്കുന്നതിനേക്കാള്‍ രാവിലെയോ, ഉച്ചഭക്ഷണത്തിനൊപ്പമോ തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ തൈര് വെറും വയറ്റില്‍ കഴിക്കുന്നതിനേക്കാള്‍ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുമ്പോള്‍ ആമാശയം ക്രമേണ ദഹനരസം പുറത്തുവിടുന്നു. ഇത് തൈരിലെ ഗുണകരമായ ബാക്ടീരിയകളെ കുടലിലേക്ക് എത്തിക്കുന്നു. ഒഴിഞ്ഞ വയറ്റില്‍ ആസിഡിന്റെ അളവ് കൂടുതലായിരിക്കാം, ഇത് പ്രോബയോട്ടിക് അതിജീവനം കുറയ്ക്കുകയും ചില ആളുകളില്‍ നേരിയ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ചോറ് അല്ലെങ്കില്‍ ധാന്യങ്ങള്‍, പയറും പച്ചക്കറികളും, ജീരകം, ഇഞ്ചി, കുരുമുളക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ദില്ലിയിലെ ദേശീയ വനിത കമ്മീഷൻ ദേശീയ ആസ്ഥാനത്ത് വച്ചായിരുന്നു ചടങ്ങ്. ചുമതലയേൽക്കുന്നതിന് മുൻപ് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുമായി കൂടിക്കാഴ്ച നടത്തി. നിയമം, ഭരണനിർവഹണം, മാനവവിഭവശേഷി, ധനകാര്യം തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് നിവേദിത സുബ്രഹ്മണ്യം. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് തൊഴിൽ നിയമത്തിൽ എൽ.എൽ.എം., മംഗളൂരു സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി., ഐ.സി.എഫ്.എ.ഐ സർവകലാശാലയിൽ നിന്ന് […]

Posted inലേറ്റസ്റ്റ്

മന്ത്രി ഒജെ ജനീഷിന്റെ ഓദ്യോ​ഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

മന്ത്രി ഒജെ ജനീഷിന്റെ ഓദ്യോ​ഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊതു മുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രജീഷ് ബാബു, അക്ഷയ് കെ കെ, അതുൽരാജ്, സിദ്ധാർഥ് ടി, ബിനിൽ കൃഷ്ണൻ, രമിത് തുടങ്ങിയവർക്കെതിരെയാണ് കേസ് എടുത്തത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആർ. ഫ്ലാഗ് പോസ്റ്റ്‌ ഒടിച്ചതിനെ തുടർന്ന് 2000 രൂപ നഷ്ടമുണ്ടാക്കിയതായും എഫ്ഐആറിൽ പറയുന്നു.