Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപൂരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പോലീസും ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നും വിഷയത്തില്‍ അടിയന്തരശ്രദ്ധയും കർശന ഇടപെടലും വേണമെന്നും പിണറായി കത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ ഹോസ്റ്റൽ പരിസരത്തുനിന്ന് യൂത്ത് കോൺഗ്രസ് സമരം തുടങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ഇതിന് പോലീസ് അനുമതി ഉണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും കത്തിൽ പറയുന്നു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

‎സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജില്ലകളിൽ നിരീക്ഷണ സമിതി ഏർപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ്. അഡീഷണൽ/ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും സമിതികൾ. ‎ ‎ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചത് ഇന്നലെയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പരാതി പരിശോധിച്ച് നിയമപരമായ നsപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ‎ ‎ആർ ശ്രീലേഖ കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തു നിന്നുള്ള രാജി പിൻവലിക്കുമെന്ന നിലപാടിൽ ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നന്ദകുമാറിൻ്റേത് വളരെ മോശം പരാമർശമാണെന്ന് കെ എം ഷാജി

സിപിഎം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നതെന്ന് മന്ത്രി കെ എം ഷാജി. സിപിഎം നന്നാവുകയല്ല ചെയ്യുന്നതെന്നും സിപിഎം മുൻ എംഎൽഎ കൂടിയായ പി നന്ദകുമാറിൻ്റേത് വളരെ മോശം പരാമർശമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്നായിരുന്നു പി നന്ദകുമാറിൻ്റെ വിദ്വേഷ പരാമ‍ർശം. എന്നാൽ ഇതൊരു ശരിയായ പ്രയോഗമല്ല. കേവലമൊരു പ്രദേശത്തെയല്ല, സമൂഹത്തെയും സമുദായത്തെയുമാണ് ലക്ഷ്യം വെച്ചാണ് സംസാരിക്കുന്നത്. പരാമർശം അബദ്ധവശാൽ ഉള്ളതല്ല, ഉള്ളിലുണ്ടാകുന്ന ധാരണ അറിയാതെ പുറത്തുവരുന്നതാണെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആർ ശ്രീലേഖ രാജി പിൻവലിക്കുമെന്ന നിലപാടിൽ ബിജെപി

ആർ ശ്രീലേഖ കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തു നിന്നുള്ള രാജി പിൻവലിക്കുമെന്ന നിലപാടിൽ ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വിവി രാജേഷ്, എസ് സുരേഷ് എന്നിവർ ശ്രീലേഖയുമായി സംസാരിച്ചു. എന്നാൽ ശാസ്തമംഗലം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട രാജി പ്രഖ്യാപനം ശ്രീലേഖ ഇതുവരേയും പിൻവലിച്ചിട്ടില്ല. ശാസ്തമംഗലം കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനത്തെ സഹായിക്കാൻ പാർട്ടി കൂടുതൽ ക്രമീകരണങ്ങൾ നടത്തിയേക്കുമെന്നാണ് സൂചന.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിനെതിരെയുള്ള അഴിമതിയിൽ അന്വേഷണത്തിനായി പരാതി ലഭിച്ചത് ഇന്നലെയാണെന്ന് രമേശ് ചെന്നിത്തല

ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചത് ഇന്നലെയാണെന്ന്  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലീസിബിൻ്റെ രണ്ട് ആത്മഹത്യകുറിപ്പിലൊന്നിൽ ഗ്യാനേഷിൻ്റെ പേരുണ്ട്. മലയിൻകീഴ് ഗോപാലകൃഷ്ണൻ്റെ പരാതിയിൽ അന്വേഷണം ആവശ്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതെന്നും ചെന്നിത്തല പറഞ്ഞു. ചീഫ് ഇലക്ഷൻ കമ്മീഷണർ എന്ന സംരക്ഷണം ​ഗ്യാനേഷിന് ലഭിക്കില്ല, കേസെടുക്കുന്നതിൽ നിയമോപദേശം തേടിയിരുന്നു. അഴിമതി ഉൾപ്പെടെയുള്ളത് അന്വേഷിക്കും, പരാതി പരിശോധിച്ച് നിയമപരമായ നsപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചതെന്നും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നന്ദകുമാറിന്റെ പരാമർശം തള്ളി എം വി ​ഗോവിന്ദൻ

മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുൻ എംഎൽഎയും സിപിഎം നേതാവുമായ പി നന്ദകുമാറിന്റെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. നന്ദകുമാറിന്റേത് പാർട്ടി നിലപാടല്ലെന്നും മുസ്ലീം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഎം നിലപാടെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. മലപ്പുറത്തിനെതിരെ വർ​ഗീയമായ ഒരുകാര്യങ്ങളും ഞങ്ങൾ ഒരിക്കലും പറയാറില്ല മലപ്പുറം ദേശീയ സ്വതന്ത്രസമര പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത മണ്ണല്ലേ, മുസ്ലീങ്ങളും ഹിന്ദുക്കളും എല്ലാ ജനവിഭാ​ഗങ്ങളും അതിലുണ്ടായിരുന്നു. അവരെല്ലാം നടത്തിയ പോരാട്ടത്തിന്റെ ഭാ​ഗമായാണ് മലപ്പുറം ജില്ല രൂപംകൊള്ളുന്നതടക്കം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ ദില്ലിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ രണ്ടും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് എടുത്തത്. ​ഔദ്യോഗിക ഉത്തരവ് ലംഘിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ ബിഎൻഎസ് വകുപ്പുകൾ ചുമത്തി. എഫ്ഐആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതി ചേർത്തിട്ടില്ല. എന്നാൽ എഫ്ഐആറിൽ പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങൾ പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 4, ഞായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ രണ്ടാം ദിവസവും യുവജന സംഘടനകളുടെ സമരം സംഘര്‍ഷഭരിതമായി. ഐസയുടെയും പൗരാവകാശ കൂട്ടായ്മകളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച സ്ത്രീകളെ പുരുഷ പോലീസ് കൈയേറ്റം ചെയതു. സ്ത്രീകളെ വലിച്ചിഴച്ചാണ് അറസ്റ്റു ചെയ്തു നീക്കിയത്. നിരവധി പേര്‍ക്കു പരിക്കേറ്റു. ഏഷ്യന്‍ ഗെയിംസില്‍ 21 സ്വര്‍ണവുമായി ഇന്ത്യ നാലാം സ്ഥാനത്ത്. 169 സ്വര്‍ണവുമായി ചൈനയാണ് ഓവറോള്‍ ചാമ്പ്യന്മാര്‍. തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് ചൈന ചാമ്പ്യന്മാരാകുന്നത്. 83 സ്വര്‍ണം നേടിയ ജപ്പാനാണു രണ്ടാം […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയോട് നിർദേശിച്ച് ലീഗ് നേതൃത്വം. ഭരണപരിഷ്കാര കമ്മീഷൻ വിവാദം കോൺഗ്രസിലെ വിഭാഗീയതയുടെ ഭാഗമെന്ന് മലപ്പുറത്തെ വാഴയൂരിൽ നടന്ന നൂറു ദിന അവലോകന യോഗത്തെ പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.   തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സി പി എം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സംഘടനാതലത്തിൽ നിർണായക മാറ്റങ്ങൾക്ക് തീരുമാനമായി. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് പി ഷാനവാസിനെയും ജില്ലാ കമ്മിറ്റിയിലേക്ക് ചങ്ങനാശ്ശേരി […]

Posted inബിസിനസ്സ്

ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ സര്‍വകാല റെക്കോഡ്

സെപ്റ്റംബറിലെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ സര്‍വകാല റെക്കോഡ്. ശരാശരി പ്രതിദിന ഇറക്കുമതി 52 ലക്ഷം ബാരലായി. യു.എസ്.-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇന്ത്യയിലേക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങളില്‍ ഇറാഖ് റഷ്യക്കു തൊട്ടുപിന്നിലെത്തി. സെപ്റ്റംബറില്‍ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 39 ശതമാനം സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ., കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍നിന്നായിരുന്നു. പ്രതിദിനം 5,25,000 ബാരല്‍ എണ്ണ വിതരണം ചെയ്ത് ഇറാഖ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സൗദി അറേബ്യ 5,17,000 ബാരല്‍, യു.എ.ഇ 4,38,000 […]