Posted inഓട്ടോമോട്ടീവ്

സെപ്റ്റംബറില്‍ റെക്കോഡിട്ട് ഇലക്ട്രിക് കാര്‍ വിപണി

രാജ്യത്തെ ഇലക്ട്രിക് കാര്‍ വിപണിക്ക് കരുത്തേകി സെപ്റ്റംബറിലെ വില്‍പന കണക്കുകള്‍. 15ലേറെ ഇവി കാര്‍ നിര്‍മാതാക്കളെല്ലാം ചേര്‍ന്ന് 35,995 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. മുന്‍വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് 94 ശതമാനമാണ് വര്‍ധന. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന ഇവി വില്പനയാണ് കഴിഞ്ഞ മാസം നടന്നത്. മുന്‍ മാസങ്ങളിലേതു പോലെ ടാറ്റ മോട്ടോഴ്സ് ആണ് സെപ്റ്റംബറിലും വിപണിയിലെ വമ്പന്മാര്‍. 41 ശതമാനം വിപണി വിഹിതത്തോടെ 14,769 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. മാരുതി സുസൂക്കിയെ പിന്തള്ളി കിയ […]

Posted inആരോഗ്യം

ആയുര്‍ദൈര്‍ഘ്യം കൂടി, പക്ഷേ, ആരോഗ്യമില്ല!

കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് ശേഷം മനുഷ്യരുടെ ആഗോള ആയുര്‍ദൈര്‍ഘ്യം കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയതായി ലോകാരോഗ്യ സംഘടന. എന്നാല്‍, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ വീണ്ടെടുക്കല്‍ മന്ദഗതിയിലാണെന്നും ഡബ്ല്യു.എച്ച്.ഒ. റിപ്പോര്‍ട്ട് പ്രകാരം, 2019-ല്‍ 73.4 വയസ്സായിരുന്ന ആഗോള ആയുര്‍ദൈര്‍ഘ്യം മഹാമാരിയെ തുടര്‍ന്ന് 2021-ല്‍ 71.5 ആയി കുറഞ്ഞിരുന്നു. എന്നാല്‍ 2023-ല്‍ ഇത് 73.3 വയസ്സായി ഉയര്‍ന്നു. അതേസമയം, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം 2023-ല്‍ 62.8 വയസ്സാണ്; ഇത് 2019-ലെ നിരക്കിനേക്കാള്‍ 0.4 വര്‍ഷം കുറവാണ്. 2023-ല്‍ ലോകത്താകമാനമുണ്ടായ 6.1 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഐടി വകുപ്പിന് ഇനി പുതിയ പേര്

കേരള സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ് ആന്‍ഡ് വിവരസാങ്കേതികവിദ്യ വകുപ്പ് ഇനി മുതല്‍ വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് എന്ന പേരില്‍ അറിയപ്പെടും. ഇംഗ്ലീഷില്‍ വകുപ്പിന്‍റെ പേര് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്നോളജീസ് എന്നാണ്. 2026 ലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ച കേരളത്തിന്‍റെ സാങ്കേതിക ദിശാബോധവുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. സെപ്റ്റംബര്‍ 30 ലെ മന്ത്രിസഭാ യോഗ തീരുമാനത്തെ തുടര്‍ന്ന് ഒക്ടോബര്‍ 3 ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എസ്കോർട്ടും പൈലറ്റും ഒഴിവാക്കാൻ മന്ത്രി ലിജുവിൻ്റെ നിർദേശം

കായംകുളം മണ്ഡലത്തിലെ പരിപാടികളിൽ പൊലീസ് സുരക്ഷ വേണ്ടെന്നും, എന്തെങ്കിലും ഉണ്ടെങ്കിൽ താൻ നോക്കിക്കൊള്ളാമെന്നും മന്ത്രി എം ലിജു.  ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മന്ത്രിക്കുനേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ആലപ്പുഴ നഗരസഭയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് എത്തുമ്പോഴായിരുന്നു ബിജെപിയുടെ പ്രതിഷേധം. സംഭവത്തിൽ ആറ് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കായംകുളത്തും മന്ത്രിക്കുനേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുൻ എംഎൽഎ പി നന്ദകുമാറിനെതിരെ പരാതി നൽകി യൂത്ത് ലീഗ്

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ മുൻ എംഎൽഎ പി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി. മതസ്പർദ്ധ ഉണ്ടാക്കുന്നതും, കേരളത്തിന്‍റെ മതസൗഹാർദ അന്തരീക്ഷം തകർക്കുന്നതുമാണ് പരാമർശമെന്നാണ് ആരോപണം. മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നായിരുന്നു നന്ദകുമാറിന്‍റെ പരാമർശം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലാണ് ഇത്തരം ഒരു വിവാദ പരാമർശം നന്ദകുമാർ നടത്തിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തെരഞ്ഞെടുപ്പുകളിൽ നടന്നത് വലിയ അട്ടിമറിയെന്ന് ഖര്‍ഗെ

രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വലിയ അട്ടിമറിയാണ് സംഭവിച്ചതെന്നും അതിനാൽ ലോക്‌സഭയും മുഴുവൻ സംസ്ഥാന നിയമസഭകളും അടിയന്തരമായി പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ.  രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ പൂർണ്ണമായി തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും, നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നുള്ള കൂട്ടുകെട്ട് വികസന ഏജൻസികളെയും അന്വേഷണ ഏജൻസികളെയും ദുരുപയോഗം ചെയ്തുകൊണ്ട് രാജ്യത്തെ നശിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന് എം വി ​ഗോവിന്ദൻ

ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും എങ്ങോട്ട് വേണമെങ്കിലും പോകാം എന്നും അദ്ദേഹം  പറഞ്ഞു. ആർ. ശ്രീലേഖ മേയർക്കാണ് രാജി നൽകിയത്, പൂർണമായുള്ള രാജിയല്ല എന്നാണ് മനസ്സിലാക്കുന്നത് ഇത് ബിജെപിക്കിടയിലുള്ള പ്രശ്നങ്ങളാണെന്നും മറ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ലെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഹോർമുസിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ 2 കപ്പലുകൾക്ക് നേർക്ക് ആക്രമണം

ഹോർമുസിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം. ഒരു കപ്പലാക്രമിക്കപ്പെട്ടത് ഒമാൻ തീരത്തോട് ചേർന്ന് തന്നെയാണ്. തുറമുഖത്ത് നിന്ന കപ്പലിന് നേരെയുള്ള ആക്രമണത്തിൽ തീപ്പിടുത്തമുണ്ടായി. എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. ഹോർമൂസിൽ നിന്ന് പുറത്തു കടക്കാനിരിക്കെയാണ് മറ്റൊരു എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ട് തീപിടിച്ചത്. ഇതിലും ആർക്കും പരിക്കില്ല. ഒമാനിലെ ഇന്ത്യൻ എംബസിയാണ് കപ്പലിൽ നിന്ന് അഞ്ച് ജീവനക്കാരെ രക്ഷിച്ച കാര്യം അറിയിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആർ ശ്രീലേഖയുടെ രാജിയിൽ പ്രതികരിച്ച് ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ ശ്രീലേഖ, കൗൺസിലർ സ്ഥാനം രാജിവച്ചെല്ലോയെന്നും ബിജെപിക്ക് അകത്തെ ജീർണത പുറത്തുവരുന്നുവെന്നും എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തിൽ തുടരാൻ കഴിയില്ല, ഇത് ബിജെപി ക്യാമ്പിൽ നിന്ന് തന്നെ പുറത്തുവരുന്ന വിവരമാണെന്നും, അസ്വസ്ഥതയുടെ തെളിവാണ് ശ്രീലേഖയുടെ രാജിയെന്നും അദ്ദേഹം പറഞ്ഞു

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആർ. ശ്രീലേഖ ബിജെപിക്ക് ലഭിച്ച നിധിയാണെന്ന് പി.കെ. കൃഷ്ണദാസ്

ആർ. ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധിയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം അവർ രാജിവെച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലേഖ ഏതെങ്കിലും തരത്തിലുള്ള പദവികൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് വന്നയാളല്ല, പാർട്ടിക്ക് കരുത്തുപകരാൻ നേതൃനിരയിൽ തന്നെ അവർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രാജി ഒരു സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല. നേതാക്കളുടെ അഭ്യർത്ഥനയും സമ്മർദ്ദവും കാരണമാണ് അവർ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു