കാസർകോട് കേന്ദ്ര സർവകലാശാലയിലെ വി.സി ഒന്നാന്തരം ആർ.എസ്.എസുകാരനാണെന്നും വിദ്യാർത്ഥികളെ പുറത്തിറക്കിയാണ് വന്ദേമാതരം സെമിനാർ നടത്തിയതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. വന്ദേമാതരത്തിലെ ആദ്യ വരികൾ എസ്.എഫ്.ഐ ഉൾപ്പെടെ രാജ്യത്തിലെ എല്ലാ വിദ്യാർത്ഥികളും പാടുമെന്നും, എന്നാൽ അതിനപ്പുറമുള്ളത് വിഭജനത്തിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർവകലാശാലകളിലും ഇത്തരം പരിപാടികൾ നടത്താനാണ് സംഘപരിവാർ ഉദ്ദേശിക്കുന്നത്. ജനഗണമന ഇവരുടെ വിഷയമേയല്ലെന്നും വന്ദേമാതരത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് വർഗീയ തന്ത്രമാണെന്നും കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ കേരള പൊലീസ് എസ്.എഫ്.ഐയെ ആക്രമിക്കുകയാണ് ചെയ്തതെന്നും സഞ്ജീവ് […]
രാത്രി വാർത്തകൾ
സൗദി-ഹൂത്തി സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദിയിലെ വിമാനത്താവളങ്ങൾക്കും ഓയിൽ റിഫൈനറികൾക്കും നേരെ ഹൂത്തികളുടെ ആക്രമണം. ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ഇന്ത്യക്കാർക്ക് പരിക്കേറ്റു. പാകിസ്ഥാനും തുർക്കിയും സൗദിക്കൊപ്പം ചേർന്നതോടെ യെമനിൽ പോരാട്ടം കൂടുതൽ ശക്തമായിരിക്കുകയാണ്. കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. […]
തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ ഇന്ത്യ സഖ്യം എംപിമാർക്ക് അവസരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു
തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ ഇന്ത്യ സഖ്യം എംപിമാർക്ക് അവസരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ബലപ്രയോഗത്തിലൂടെ വേണമെങ്കിൽ എന്നെ നീക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഇരിക്കരുതെന്ന് പൊലീസ് പറയുകയാണെന്നും, പിന്നെ എവിടെ പോകുമെന്നും രാഹുൽ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിവേദനം നൽകാൻ നീക്കം നടക്കുകയാണ്. ഒരു മണിക്കുറിനുള്ളിൽ ഇവർ കമ്മീഷനെ കണ്ടേക്കുമെന്നാണ് സൂചന. നിലവിൽ ഇതിനായുള്ള നിവേദനം തയ്യാറാക്കുകയാണ്.
ഡിആർഡിഒ വികസിപ്പിച്ച ഏറ്റവും പുതിയ ‘അഡ്വാൻസ്ഡ് ഹൈ-ആൾട്ടിറ്റ്യൂഡ് പാരച്യൂട്ട്’ പരീക്ഷണം വിജയം
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച ഏറ്റവും പുതിയ ‘അഡ്വാൻസ്ഡ് ഹൈ-ആൾട്ടിറ്റ്യൂഡ് പാരച്യൂട്ട്’ പരീക്ഷണം വിജയം. രാജ്യത്തെ ഏറ്റവും ഉയർന്ന ഡ്രോപ്പ് സോണുകളിൽ ഒന്നായ ലഡാക്കിലെ ന്യോമയിലാണ് പരീക്ഷണം നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിൽ നിന്നായിരുന്നു പാരച്യൂട്ട് ജമ്പ് നടത്തിയത്. 15,500 അടി ഉയരത്തിൽ വെച്ച് പാരച്യൂട്ട് വിടരുകയും, തുടർന്ന് സമുദ്രനിരപ്പിൽ നിന്ന് 13,700 അടി ഉയരത്തിലുള്ള ന്യോമ ഡ്രോപ്പ് സോണിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.
കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി
കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സുഗതന്റെ ഭാര്യയും മകനും വിയ്യൂർ ജയിലിൽ എത്തിയിരുന്നു.
സൗദിയിൽ വിമാനത്താവളങ്ങളെയും ഓയിൽ റിഫൈനറികളും ആക്രമിച്ച് ഹൂത്തികൾ
സൗദി-ഹൂത്തി സംഘർഷം കനക്കുന്നതിനിടെ, സൗദിയിൽ വിമാനത്താവളങ്ങളെയും ഓയിൽ റിഫൈനറികളും ആക്രമിച്ച് ഹൂത്തികൾ. ജസാൻ, നജ്റാൻ വിമാനത്താവളങ്ങളെ ഹൂത്തികൾ ആക്രമിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അതേസമയം, ഹൂത്തികളിൽ നിന്ന് സുപ്രധാന പ്രദേശങ്ങൾ തിരിച്ചു പിടിക്കാനുള്ള കനത്ത പോരാട്ടം തുടരുകയാണ്. ഹോർമൂസിൽ കപ്പലിന് നേരെയുള്ള ആക്രമണത്തിൽ 11 ഇന്ത്യക്കാർ പരിക്കേറ്റു. കഴിഞ്ഞ ദിവസം വലിയ തിരിച്ചടി നേരിട്ട ഹൂത്തികൾ, വലിയ അവകാശ വാദങ്ങളാണ് ഉന്നയിക്കുന്നത്. പ്രത്യാക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടെന്നും റിയാദിലെ കിങ് ഖാലദ് എയർപോർട്ട്, അരാംകോ റിഫൈനറി, അബഹ […]
വീണ്ടും ട്രില്യനെയര്‍ പദവിയിലെത്തി ഇലോണ്‍ മസ്‌ക്
ഇലോണ്‍ മസ്‌ക് വീണ്ടും ട്രില്യനെയര്‍ പദവിയില്‍. റെക്കോഡ് ഐപിഒയ്ക്ക് പിന്നാലെ സ്പേസ് എക്സിന്റെ ഓഹരി മൂല്യം എട്ടു ശതമാനത്തോളം ഉയര്‍ന്നതോടെയാണ് മസ്‌കിന്റെ ആസ്തി വീണ്ടും ഒരു ലക്ഷം കോടി തൊട്ടത്. ജൂണ്‍ പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്പേസ് എക്സ് ഓഹരി എത്തിയത്. പ്രമുഖ ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്പേസ് എക്സ് ഓഹരി കുതിച്ചത്. കുറഞ്ഞ വിലയ്ക്ക് സ്പേസ് എക്സ് ഓഹരി വാങ്ങാന്‍ അവസരം എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്. ഇത് അവസരമായി […]
‘റെസ്ട്രിക്റ്റഡ് ചാറ്റ്’ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ എന്ന് പുതിയ ഫീച്ചറിന്റെ പേര്. ഏതൊക്കെ സംഭാഷണങ്ങള്‍ ആക്‌സസ് ചെയ്യാം, അവ എങ്ങനെ മാനേജ് ചെയ്യാം എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍, ആന്‍ഡ്രോയിഡ്, ഐഫോണ്‍ പ്ലാറ്റ്‌ഫോമുകളിലെ വാട്‌സ്ആപ്പ് ബീറ്റാ പ്രോഗ്രാമിലുള്ള ചില ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. നിലവിലുള്ള ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ സെറ്റിങ്സിന്റെ പരിഷ്‌കരിച്ച രൂപമാണിത്. ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ ഓണ്‍ ചെയ്യാനായി നിയന്ത്രിക്കേണ്ട വ്യക്തിഗത ചാറ്റ് തുറക്കുക, ചാറ്റ് […]
ബിക്കിനിയില്‍ ഗായത്രി സുരേഷ്, വൈറലായി ‘ഡിസ്‌കോ’ ടീസര്‍
ഒരു സാധാരണ മനുഷ്യന്റെ ചിന്തകളില്‍ നിന്ന് ആരംഭിച്ച്, അണ്ടര്‍വേള്‍ഡിന്റെ ഇരുണ്ട ലോകത്തേക്കുള്ള നായകന്റെ മാറ്റം അവതരിപ്പിക്കുന്ന മാസ്സ് സംഭാഷണങ്ങളുമായി പുറത്തിറങ്ങിയ ‘ഡിസ്‌കോ’യുടെ ടീസര്‍ തരംഗമാകുന്നു. ചെമ്പന്‍ വിനോദിന്റെ ഗംഭീര പ്രകടനവും മാസ് ഡയലോഗുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ചെമ്പന്‍ വിനോദാണ്. ആന്റണി വര്‍ഗീസ് പെപ്പെ, ദേവ് മോഹന്‍, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ അശോകന്‍, സാഗര്‍ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷെബിന്‍ ബെന്‍സണ്‍, ഫെമിന ജോര്‍ജ്, കല്യാണി […]
‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ ഒക്ടോബര്‍ 15 മുതല്‍ ഒടിടിയില്‍
സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കിയ ചിത്രമാണ് ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’. ചിത്രം മനോരമ മാക്‌സിലൂടെ ഒക്ടോബര്‍ 15 മുതല്‍ സ്ട്രീം ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം കാണാനാകും. അഖില ഭാര്‍ഗവന്‍ നായികയായെത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്. കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു. […]
