മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ദില്ലിയിൽ പ്രക്ഷോഭത്തിനൊരുങ്ങുന്ന ഇന്ത്യ സഖ്യ നേതാക്കൾക്ക് രാഷ്ട്രപതിയെ കാണാൻ സമയം കിട്ടിയില്ല. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് ആലോചന. രാഷ്ട്രപതി ഭവനിലേക്ക് എങ്ങനെ മാർച്ച് വേണം എന്നതിൽ രാവിലെ നേതാക്കൾക്കിടയിൽ കൂടിയാലോചന നടക്കും.
സൗരവ് ദാസിനെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി തേടി
ആക്ടിവിസ്റ്റും കോക്റോച്ച് ജനതാ പാർട്ടി വക്താവുമായി സൗരവ് ദാസിനെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി തേടി സുപ്രീം കോടതി അഭിഭാഷകൻ കൗശിക് ചാറ്റർജി. അനുമതി തേടിക്കൊണ്ട് കേന്ദ്ര അറ്റോർണി ജനറലിന് കൗശിക് ചാറ്റർജി അപേക്ഷ നൽകി. സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിനെയും ലക്ഷ്യമിട്ട് സൗരവ് ദാസ് നടത്തിയ പ്രസ്താവനകളും പരാമർശങ്ങളും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നതാണെന്നും കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നുമാണ് അപേക്ഷയിൽ ആരോപിക്കുന്നത്.
അഭിജീത് ദീപ്കെയുടെ ആരോപണത്തെ എതിർത്ത് കോണ്‍ഗ്രസ്
കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ വാദം തള്ളി കോണ്‍ഗ്രസ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റത്തിന് കാരണം എസ്ഐആർ ആണെന്ന് അഭിജീത് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള വിമർശനവും ഉയർന്നു. ഇത് ഏറ്റുപിടിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തിൽ കണ്ടത് ഭരണ വിരുദ്ധ വികാരമാണെന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും എസ്ഐആറുമായി മായി ബന്ധമില്ല, സിജെപിയുടെ ഈ ആരോപണം ബിജെപിയെ സഹായിക്കാനാണ് എന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
ദില്ലിയിൽ കനത്ത സുരക്ഷ
ദില്ലിയിൽ കനത്ത സുരക്ഷ. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ സിജെപി നടത്തുന്ന സമരത്തിൻ്റെ പശ്ചാത്തലത്തിൽ 70 കമ്പനി കേന്ദ്രസേന കൂടി ദില്ലിക്ക് എത്തി. പശ്ചിമബംഗാളിൽ നിന്ന് 40 കമ്പനികളും ഛത്തീസ്ഗഢിൽ നിന്ന് 30 കമ്പനികളുമാണ് സുരക്ഷയ്ക്കായി എത്തിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നീക്കം. അതേസമയം സിജെപി പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് ആഹ്വാനവുമായി ദില്ലി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ പൊലീസിന്റെ ക്യാമ്പയിൻ നടക്കുകയാണ്. യുവജന സംഘടനകളോട് അടക്കമാണ് അഭ്യർത്ഥന. മസ്ജിദുകളിൽ അടക്കം എത്തി പൊലീസ് സന്ദേശം വായിച്ചു കഴിഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 9, വെള്ളി
സമരത്തീയില്‍ വെന്ത് ഡല്‍ഹി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം എംപിമാര്‍ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി. നേതാക്കള്‍ എത്തിയ ബസുകള്‍ പോലീസ് തടഞ്ഞു. വൈകുന്നേരം അഞ്ചരയോടെയാണ് പോലീസ് പ്രവേശനം അനുവദിച്ചത്. ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി. സന്ദര്‍ശന സമയം അവസാനിക്കുന്ന ആറു മണിയോടെ എല്ലാവരും പുറത്തിറങ്ങിയതു പോലീസിന് ആശ്വാസമായി. എംപിമാര്‍ നയിച്ച സമരത്തിനു പിന്തുണയുമായി ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് രാജ്ഘട്ടിലെത്തിയത്. അറസ്റ്റ് ചെയ്യാനുള്ള അധികാരവും നിയമത്തിലെ കുറഞ്ഞ ശിക്ഷയും […]
രാത്രി വാർത്തകൾ
കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. മറ്റ് വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ജനുവരി മുതൽ മേയ് വരെ പീക്ക് സമയത്തേയ്ക്ക് ഉള്‍പ്പടെ വൈദുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ചു. ജനുവരിയിൽ 2400 മെഗാവാട്ടിന് ടെന്‍ഡര്‍. കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന വന്ദേമാതരം സെമിനാർ […]
പ്രമുഖ വിമാനക്കമ്പനികളെല്ലാം ഇന്ധന സർചാർജ് വർദ്ധിപ്പിച്ചു
പ്രമുഖ വിമാനക്കമ്പനികളെല്ലാം ഇന്ധന സർചാർജ് വർദ്ധിപ്പിച്ചു. ഇൻഡിഗോക്ക് പിന്നാലെ ആദ്യം ആകാശ എയറാണ് ഇന്ന് നിരക്ക് വർദ്ധനവ് ആദ്യം പ്രഖ്യാപിച്ചത്. വിമാന ഇന്ധന നിരക്കിൽ വർദ്ദനവ് ഉണ്ടായതാണ് കാരണമെന്ന് കമ്പനി അറിയിച്ചു. പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന ചാർജ് വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. നിരക്ക് വർദ്ധനവ് നാളെ മുതൽ പ്രാബല്യത്തിലാകുമെന്നും കമ്പനികൾ അറിയിച്ചു.
കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു
കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സുപ്രീം കോടതി നിർദേശത്തെ തുടർന്നുള്ള ഈ നടപടിയിലൂടെ മരുന്നുകളുടെ വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകും. ഇത് രോഗികൾക്ക് പ്രതിവർഷം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭം നൽകും.നാഷണൽ എസൻഷ്യൽ മെഡിസിൻ ലിസ്റ്റിൽ പെടാത്ത എല്ലാ പ്രൈവറ്റ്, ജനറിക്, ബ്രാൻഡഡ്, ഇറക്കുമതി ചെയ്യുന്ന കാൻസർ മരുന്നുകളുടെയും ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിർമ്മാതാക്കൾ വിതരണക്കാർക്കും […]
സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവർത്തനം വൈകുന്നതിൽ വിമർസനം കടുപ്പിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്
തന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവർത്തനം വൈകുന്നതിൽ വിമർസനം കടുപ്പിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. സ്റ്റാർലിങ്കിന്‍റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് തടയാൻ ചില പ്രഭുക്കൻമാർ ശ്രമിക്കുന്നുവെന്ന് ഇന്നലെ വിമർശനം ഉന്നയിച്ച മസ്ക്, ഇന്ന് മുകേഷ് അംബാനിയെ ഉന്നമിട്ടാണ് രംഗത്തെത്തിയത്. അംബാനി ആണോ ഇന്ത്യയിലെ യഥാർഥ ബോസ് എന്ന ചോദ്യമാണ് മസ്ക് ഇന്ന് എക്സിലൂടെ ഉയർത്തിയത്. ലോകത്തെ 165 ലധികം രാജ്യങ്ങളിൽ നിലവിൽ സ്റ്റാർലിങ്ക് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കഴിഞ്ഞ […]
പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി
യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികളാണ് ഒക്ടോബർ 10 വരെയുള്ള തങ്ങളുടെ റിയാദ് സർവീസുകൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചത്. മേഖലയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് തീരുമാനം.
