Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ 2 ജില്ലയിൽ അതിശക്ത മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ 2 ജില്ലയിൽ അതിശക്ത മഴക്ക് സാധ്യത. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ സമയത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു. ഇത് […]

Posted inബിസിനസ്സ്

രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ചയുമായി മുത്തൂറ്റ് മൈക്രോഫിന്‍

മുത്തൂറ്റ് മൈക്രോഫിന്‍ രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ച കൈവരിച്ചു. 2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തി 15,323 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ വളര്‍ച്ച. വാര്‍ഷികാടിസ്ഥാനത്തില്‍ 23.9 ശതമാനം വര്‍ധന. 2,900 കോടി രൂപയുടെ പുതിയ വായ്പകളാണ് രണ്ടാം പാദത്തില്‍ വിതരണം ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 28 ശതമാനവും, തൊട്ടു മുന്‍പത്തെ ഒന്നാം പാദത്തേക്കാള്‍ 10 ശതമാനവും വര്‍ധന. 453 കോടി രൂപയുടെ […]

Posted inടെക്നോളജി

‘പ്ലേഗ്രൗണ്ട്’, ‘ഫ്‌ലോ’ പ്ലാറ്റ്ഫോമുകളുമായി ഗൂഗിള്‍

ഗെയിമിംഗ്, സിനിമാ മേഖലകളില്‍ ക്രിയേറ്റീവായി ഉപയോഗിക്കാവുന്ന തങ്ങളുടെ എഐ പ്ലാറ്റ്ഫോമുകള്‍ വിപുലീകരിച്ച് ഗൂഗിള്‍. സിംപിള്‍ പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് വിഡിയോ ഗെയിമുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ‘പ്ലേഗ്രൗണ്ട്’ എന്ന എഐ അധിഷ്ഠിത പ്ലാറ്റ്ഫോം ഗെയിമിംഗ് കമ്പനിയായ യൂണിറ്റിയുമായി ചേര്‍ന്ന് ഗൂഗിള്‍ അവതരിപ്പിച്ചു. ഇതിനുപുറമെ, ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ഗൂഗിളിന്റെ ‘ഫ്‌ലോ’ സിനിമാ നിര്‍മ്മാണ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഗെയിമിംഗ് വിപണിയില്‍ എഐ യുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ നീക്കം. ഈ […]

Posted inവിനോദം

‘ചിരം’ ട്രെയ്‌ലര്‍ എത്തി, റിലീസ് 9ന്

അനൂപ് മേനോനും ഐശ്വര്യ മിഥുന്‍ കോറോത്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ‘ചിരം’ ഒക്ടോബര്‍ 9ന് റിലീസിന്. 90′ കളിലെ പ്രണയ കാവ്യമായ ‘ചിര’ത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ പ്രശസ്തമായ ഹൗറ ബ്രിഡ്ജും, ഹൂഗ്ലി നദിയും വിശ്വഭാരതി സര്‍വ്വകലാശാലയും കൊല്‍ക്കത്ത ജീവിതവും കാണാം. ‘ബാവുള്‍- സംഗീതവും ജീവിതവും’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനായി കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ എത്തുന്ന സീത എന്ന മലയാളി പെണ്‍കുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ സാമുമായി പ്രണയത്തിലാകുന്നു. […]

Posted inവിനോദം

‘ആരം’ ചിത്രത്തിന്റെ സക്‌സസ് ടീസര്‍

പ്രദര്‍ശനം തുടരുന്നതിനിടെ സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ‘ആരം’ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ പുറത്തുവിട്ടു. ഒരു മരണത്തെ ചുറ്റിപ്പറ്റി നടക്കുന്ന അന്വേഷണമാണ് ‘ആര’ത്തിന്റെ പ്രമേയം. അന്വേഷണം മുന്നോട്ട് പോകുന്നതിനനുസരിച്ച് ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും ട്വിസ്റ്റുകളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന സൈജു കുറുപ്പിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ്. അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. […]

Posted inഓട്ടോമോട്ടീവ്

എംജി മോട്ടോര്‍ ഇന്ത്യയുടെ ഹെക്ടര്‍ സ്പെഷല്‍ എഡിഷന്‍

എംജി മോട്ടോര്‍ ഇന്ത്യയുടെ ഹെക്ടര്‍ ബ്ലാക്ക്സ്റ്റോം, സ്നോസ്റ്റോം സ്പെഷല്‍ എഡിഷന്‍ എസ്യുവികള്‍ ഇന്ത്യന്‍ വിപണിയിലെത്തി. 20 ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം)വില ആരംഭിക്കുന്നത്. പുതിയ എക്സ്റ്റീരിയര്‍ കളര്‍ ഷേഡുകള്‍, ഡാര്‍ക്ക് തീം ഇന്റീരിയര്‍, പ്രത്യേക ആക്സസറികള്‍ എന്നിവയാണ് ഈ ലിമിറ്റഡ് എഡിഷന്‍ മോഡലുകളുടെ പ്രധാന ആകര്‍ഷണം. 5 സീറ്റര്‍ ഓപ്ഷനിലും 1.5 ലീറ്റര്‍ പെട്രോള്‍ സിവിടി എന്‍ജിനിലും മാത്രമാണ് ഈ രണ്ട് എഡിഷനുകളും ലഭ്യമാകുക. ടോപ്പ് വേരിയന്റായ സാവി പ്രോ സിവിടിയേക്കാള്‍ 35,000 രൂപ അധികമാണ് ബ്ലാക്ക്സ്റ്റോം, […]

Posted inപുസ്തകങ്ങൾ

ഇനിമേല്‍ മനുഷ്യനല്ല

മനുഷ്യനാകാന്‍ താന്‍ അയോഗ്യനാണെന്ന് വിശ്വസിക്കുന്ന, സ്വയം നശിപ്പിക്കുന്ന ഒരു യുവാവിന്റെ ചിത്രം അവതരിപ്പിക്കുന്ന നോവല്‍. ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും വേദനാഭരിതവും ആത്മാവിനെ വിറപ്പിക്കുന്നതുമായ കൃതികളിലൊന്നാണിത്. എഴുത്തുകാരന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെയും ആത്മീയസംഘര്‍ഷങ്ങളുടെയും പ്രതിഫലനമായും ഈ കൃതി വായിച്ചെടുക്കപ്പെടുന്നുണ്ട്. ലോകപ്രസിദ്ധനായ ജാപ്പനീസ് എഴുത്തുകാരന്‍ ഒസാമു ദസായിയുടെ ആധുനിക ക്ലാസിക് എന്നു കരുതപ്പെടുന്ന കൃതി. ‘ഇനിമേല്‍ മനുഷ്യനല്ല’. ഒസാമു ദസായി. പരിഭാഷ – എം.കെ ശ്രീകുമാര്‍. മാതൃഭൂമി. വില 187 രൂപ.  

Posted inആരോഗ്യം

ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ബ്രെയിന്‍ ഫോഗ്

വല്ലപ്പോഴുമുള്ള ശ്രദ്ധക്കുറവോ മറവിയോ സാധാരണമായിരിക്കാം. എന്നാല്‍ ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, അമിതമായ ക്ഷീണം എന്നിവ തുടര്‍ച്ചയായി അനുഭവപ്പെടുകയോ ദൈനംദിന ജീവിതത്തെയും ജോലിയെയും ബാധിക്കുകയോ ചെയ്താല്‍ ശ്രദ്ധിക്കണം. ബ്രെയിന്‍ ഫോഗ് എന്ന് പൊതുവെ വിശേഷിപ്പിക്കുന്ന അവസ്ഥയില്‍ ചിന്തയിലെ വ്യക്തതയും ശ്രദ്ധയും ഓര്‍മയും താല്‍ക്കാലികമായി കുറയുന്നതായി തോന്നാം. ബ്രെയിന്‍ ഫോഗ് ഒരു പ്രത്യേക രോഗത്തിന്റെ പേരല്ല. ഉറക്കക്കുറവ്, അമിതസമ്മര്‍ദം, ജീവിതശൈലി, ഭക്ഷണരീതി തുടങ്ങിയ പല ഘടകങ്ങളും ഇതിന് പിന്നിലുണ്ടാകാം. ചില ദൈനംദിന ശീലങ്ങളും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. രാത്രി വൈകി ഉറങ്ങുകയും […]

Posted inലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ത്യയെ ഹൈജാക്ക് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അതേസമയം ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ധർണ നടത്താനായി പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു. ഇവരെ പൊലീസ് തടഞ്ഞേക്കുമെന്നാണ് വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സാഹിത്യ നൊബേൽ പുരസ്കാരം കനേഡിയൻ കവയിത്രിയും ഉപന്യാസകാരിയും വിവർത്തകയുമായ ആനി കാർസണിന്

സാഹിത്യ നൊബേൽ പുരസ്കാരം കനേഡിയൻ കവയിത്രിയും ഉപന്യാസകാരിയും വിവർത്തകയുമായ ആനി കാർസണിന് . സമകാലിക സാഹിത്യത്തിന് പുതിയ രൂപം സൃഷ്ടിച്ച കവിയെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. പുരാതന ഗ്രീക്ക് സാഹിത്യം ആനി കാഴ്സൺ വിവർത്തനം ചെയ്തിരുന്നു. 30 വർഷത്തിലേറെയായി ക്ലാസിക്കൽ പഠനവിഭാഗം പ്രൊഫസർ, കവിത, ഫിക്ഷൻ മേഖലകളിൽ സജീവമാണ് 76കാരിയായ ആനി. ക്ലാസിക്കൽ പാരമ്പര്യവുമായുള്ള സംവാദത്തിലൂടെ, സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ സൃഷ്ടിച്ചുവെന്നും കമ്മിറ്റി വിലയിരുത്തി.