ഒക്ടോബര് 2 ന് തിയറ്ററുകളിലെത്തിയ ഹിന്ദി ‘ദൃശ്യം 3’ ആഗോള ബോക്സ് ഓഫീസ് കളക്ഷനായി ചിത്രം ഇതുവരെ നേടിയത് 489 കോടി രൂപ. കഥയില് വ്യത്യാസത്തോടെയെത്തിയ ‘ദൃശ്യം ദി കണ്ക്ലൂഷന്’ റിലീസ് ചെയ്ത് 11 ദിവസങ്ങള് കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ജീത്തു ജോസഫിന്റെ മലയാളം പതിപ്പിന് നേടാനാവാതെ പോയ ജനപ്രീതിയാണ് അജയ് ദേവ്ഗണ് ചിത്രം ‘ദൃശ്യം ദി കണ്ക്ലൂഷന്’ നേടുന്നത്. ചിത്രം കണ്ട മലയാളികളും ഇത് മലയാളം ദൃശ്യം 3 നേക്കാള് മികച്ച അനുഭവമാണ് നല്കിയതെന്ന് […]
ടിവിഎസ് റേഡിയോണ് 2026 പതിപ്പ് പുറത്തിറക്കി
പ്രമുഖ ഇരുചക്ര വാഹന നിര്മ്മാതാക്കളായ ടിവിഎസ് ബജറ്റ് ബൈക്ക് പുറത്തിറക്കി. 67,100 രൂപ മുതല് വില ആരംഭിക്കുന്ന ടിവിഎസ് റേഡിയോണ് 2026 പതിപ്പ് ആണ് പുറത്തിറക്കിയത്. ഡിജി ഡ്രം, ഡിജി ഡിസ്ക് വേരിയന്റുകള്ക്ക് യഥാക്രമം 70,100 രൂപയും 73,100 രൂപയുമാണ് വില. പുതിയ എല്ഇഡി ലൈറ്റിങ്, പരിഷ്കരിച്ച കളര് ഓപ്ഷനുകള്, പുതുക്കിയ ഗ്രാഫിക്സുകള് എന്നിവയാണ് പ്രധാന മാറ്റങ്ങള്. എന്നാല് പഴയ മോഡലിന്റെ അതേ എന്ജിനും മെക്കാനിക്കല് ഘടകങ്ങളുമാണ് ഇതിലും. ബേസ് വേരിയന്റ് ബ്ലാക്ക് ആന്റ് റെഡ്, ബ്ലാക്ക് […]
മനഃശാസ്ത്രജ്ഞന്റെ ഡയറി
മനുഷ്യമനസ്സിന്റെറെ സങ്കീര്ണ്ണതകള് വെളിപ്പെടുത്തുന്ന ചില അവസ്ഥകളിലേക്ക് വെളിച്ചം വീശുന്ന ഈ കൃതി,ചില വിചിത്രമായ രോഗാവസ്ഥളെക്കുറിച്ചും പ്രതിപാദിക്കുന്നു.കുട്ടിക്കാലത്തെ കയ്പ്പേറിയ ആഘാതങ്ങള്,വ്യക്തികളുടെ ഭാവിജീവിതത്തെയും ദാമ്പത്യത്തെയും എങ്ങനെ തകര്ക്കുന്നു എന്നിവയെ ഈ ഡയറിക്കുറിപ്പിലൂടെ വിവരിക്കുകയാണ്,ലോകത്തിലെതന്നെ ഏക സൈക്കോപാര്ക്കിന്റെ സ്രഷ്ടാവായ എല്.ആര്.മധുജന്. കേവലം ജീവിതകഥകള് എന്നതിലുപരി,ഇതില് പറയുന്ന പല രോഗാവസ്ഥകളേയും ചികിത്സിച്ചുമാറ്റാവുന്നതാണ് എന്ന സന്ദേശംകൂടി ഈ പുസ്തകം നല്കുന്നു. മനസ്സിന്റെ നോവുകളെ തിരിച്ചറിയാനും,മാനസികാരോഗ്യത്തെക്കുറിച്ച് സമൂഹത്തിന് അവബോധം നല്കാനും, ഈ കൃതി ഒരു വഴിവിളക്കാവുന്നു. ‘മനഃശാസ്ത്രജ്ഞന്റെ ഡയറി’. എല്.ആര് മധുജന്. പരിധി പബ്ളിക്കേഷന്സ്. വില […]
ദിവസവും പാലുല്പ്പന്നങ്ങള് കഴിച്ചാല് ഓസ്റ്റിയോപൊറോസിസ്
ദിവസവും പാലുല്പ്പന്നങ്ങള് കഴിച്ചാല് ഓസ്റ്റിയോപൊറോസിസ് എന്ന അസ്ഥിക്ഷയരോഗം വരാന് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര് ചൂണ്ടിക്കാണിക്കുന്നു. കാല്സ്യം ലഭിക്കുന്നുണ്ടെന്നതു കൊണ്ടു മാത്രം എല്ലുകളുടെ ആരോഗ്യം ഉറപ്പാക്കാനാവില്ല. പ്രായം കൂടുന്നതിനനുസരിച്ച് എല്ലുകളുടെ സാന്ദ്രത കുറയുന്നത് സ്വാഭാവികമാണ്. എന്നാല് എല്ലുകള്ക്ക് ആവശ്യമായ ബലം നഷ്ടപ്പെടുകയും ചെറിയ വീഴ്ചകളില്പ്പോലും ഒടിവുണ്ടാകാനുള്ള സാധ്യത വര്ധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് പലപ്പോഴും എല്ലിന് ഒടിവുണ്ടാകുന്നതു വരെ വ്യക്തമായ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. അതുകൊണ്ട് ഭക്ഷണശീലങ്ങള്ക്കൊപ്പം മറ്റ് ആരോഗ്യഘടകങ്ങളും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പാല്, തൈര്, ചീസ് എന്നിവയില് കാല്സ്യം […]
മദ്ധ്യാഹ്ന വാർത്തകൾ
ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനിടെ നിയമസഭയില് ഭരണ പ്രതിപക്ഷ വാക് പോര്. സംസ്ഥാനത്തെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്നും ഇല്ലാത്ത മരുന്ന് എത്തിക്കാനുള്ള എന്തെങ്കിലും നടപടിയുണ്ടോ കെവി സുമേഷ് ഉന്നയിച്ചു. കഴിഞ്ഞ പ്രതിപക്ഷം അവതരിപ്പിച്ച അതേ വിഷയമാണിതെന്നും പറയുന്ന പ്രശ്നങ്ങളൊന്നും ആരോഗ്യ വകുപ്പിലില്ലെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ പെരുമാറ്റ ചട്ടത്തിൻ്റെ പേര് പറഞ്ഞ് പർച്ചേസ് ഓർഡർ നൽകിയില്ല. അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്നു മാത്രമാണ് സ്റ്റോക്ക് […]
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്നും, കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ഡിജിറ്റൽ ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നൂറിലധികം ഭാഷകളുണ്ട്, 80,000-ഓളം രജിസ്ട്രേഡ് ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും ആയിരത്തിലേറെ സാറ്റലൈറ്റ് ടിവി ചാനലുകളുമുണ്ട്. സാമൂഹികമാധ്യമങ്ങളുടെ ഈ കാലത്ത് ഇന്ത്യയിൽ 500 മില്യണിലേറെ യൂട്യൂബ് ഉപഭോക്താക്കളാണുള്ളത്. 500 മില്യണിലേറെ ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുമുണ്ട്. സ്വതന്ത്ര മാധ്യമങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ‘ബ്ലൂംബർഗ് ന്യൂ ഇക്കണോമി ഫോറ’ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയമാക്കി പ്രതിപക്ഷം
നിയമസഭയിൽ ആരോഗ്യമേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയമാക്കി പ്രതിപക്ഷം. കെ വി സുമേഷ് എംഎൽഎ യാണ് നോട്ടീസ് നൽകിയത്. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിൽ ആണെന്നും കെ വി സുമേഷ് പറഞ്ഞു. എന്നാൽ കഴിഞ്ഞ പ്രതിപക്ഷം അവതരിപ്പിച്ച അതേ വിഷയമാണെന്നും പറയുന്ന പ്രശ്നങ്ങളൊന്നും ആരോഗ്യ വകുപ്പിലില്ലെന്നും മന്ത്രി കെ മുരളീധരൻവ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ പെരുമാറ്റ ചട്ടത്തിൻ്റെ പേര് പറഞ്ഞ് പർച്ചേസ് ഓർഡർ നൽകിയില്ല. ഇടത് സർക്കാർ മരുന്ന് കമ്പനികൾക്ക് വലിയ കുടിശ്ശിക വരുത്തിയെന്ന് പറഞ്ഞ മന്ത്രി 24 ഇനം മരുന്നുകൾക്ക് […]
സിജെപി നേതാക്കൾ ജന്തർ മന്തറിലേക്ക് ചാടിക്കടന്നു
കോക്രോച്ച് ജനതാ പാര്ട്ടി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവർ ജന്തർമന്തറിലേക്ക് ചാടിക്കടന്നു. ജെഡിയു ഓഫീസ് ഗേറ്റ് വഴിയാണ് സിജെപി പ്രവര്ത്തകര് അകത്ത് കടന്നതെന്നാണ് വിവരം. അശുതോഷ് റങ്കെയുടെ നേതൃത്വത്തിലാണ് മിന്നല് സമരം. സൗരവ് ദാസും അജിങ്ക്യ ഷിന്ഡെയും ദേശീയ പതാകയുമായി സമരവേദിയിലെത്തി. പ്രവര്ത്തകര് ഗേറ്റ് ചാടിക്കടക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഉടനടി പൊലീസെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു
ശബരിമല ഇടത്താവളങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് കെ ജയകുമാര്
ശബരിമല ഇടത്താവളങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ ജയകുമാര് വ്യക്തമാക്കി. മതിയായ അടിസ്ഥാന സൗകര്യങ്ങൾ തീര്ത്ഥാടര്ക്ക് ലഭിക്കണം, വെറുതെ ഇടത്താവളം എന്ന് ബോർഡ് വെച്ച് തീര്ത്ഥാടകരെ വിളിച്ചു കയറ്റി വഴിയാധാരമാക്കരുത്, സൗകര്യമില്ലെങ്കിൽ ഇടത്താവളമായി അംഗീകരിക്കില്ലെന്നും, ദേവസ്വം 25-30 വരെ ഇടത്താവളം കണ്ടുവെച്ചിട്ടുണ്ടെന്നും കെ ജയകുമാർ വ്യക്തമാക്കി.
സിജെപിക്ക് എതിരായ സരിന്റെ പരാമർശത്തിൽ സിപിഎമ്മിന് അതൃപ്തി
കോക്റോച്ച് ജനതാ പാർട്ടിക്ക് എതിരെ സരിൻ നടത്തിയ പരാമർശത്തിൽ സിപിഎമ്മിന് അതൃപ്തി. പിഴവ് പറ്റിയെന്നും, എന്ത് തിരുത്തൽ നടപടിക്കും വിധേയനാകാമെന്നും എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളോട് സരിൻ വിശദമാക്കി. സിജെപി, ആർ എസ് എസ് പദ്ധതിയാണെന്നും, സിജെപിയെ വിശ്വസിച്ചിരിക്കരുത് അത് ഒരു ഗൂഡാലോചനയാണെന്ന് ജനം തിരിച്ചറിയും, ജന്തർ മന്ദറിൽ സമരം ചെയ്യാൻ സിജെപി അനുവാദം ചോദിക്കുന്നത് നാടകമാണ്, അവർക്ക് വേണ്ടത് മറ്റ് പലതുമാണെന്ന് സംശയമുണ്ടെന്നും സരിൻ ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത് വലിയ വിവാദമായിരുന്നു. എസ് […]
