സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനെതിരെ വിമർശനവുമായി ബിജെപി. പരമോന്നത കോടതിയിലേക്കുള്ള മാർച്ച് ഒരിക്കലും പാടില്ലാത്തതാണെന്നും കോടതിയുടെ പരിസരം ധർണ സ്ഥലമാക്കി അരാജകത്വം പടർത്തുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. രാഹുലിന്റെ രീതി ഗുണ്ടകളെ പോലെയെന്നും കോൺഗ്രസ് കേരള ഘടകത്തിന്റെ ട്വീറ്റ് ഏറ്റവും ഗൗരവമുള്ളതാണെന്നും വെറും സൂര്യകാന്ത് എന്നാണ് ചീഫ് ജസ്റ്റിസിനെ വിശേഷിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
ആർ ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി വി മുരളീധരൻ
ആർ ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി വി മുരളീധരൻ എംഎൽഎ. ബിജെപി വലിയൊരു പാർട്ടിയാണ് ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയും അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമല്ലെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുല്‍ ഗാന്ധി ദില്ലിയില്‍ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. പുനലൂരില്‍ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയില്‍ സംസാരിക്കവെയാണ് ആര്‍. ശ്രീലേഖ ഈ വിവാദ പരാമർശം നടത്തിയത്.
തൻ്റെ തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള സിപിഐ ശ്രമം പരാജയപ്പെട്ടെന്ന് ശ്രീനാദേവി കുഞ്ഞമ്മ
തൻ്റെ തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള സിപിഐ ശ്രമം പരാജയപ്പെട്ടെന്നും, സിപിഐക്കെതിരെയുള്ള വലിയ വിജയമാണിതെന്നും കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. വിചാരണയ്ക്ക് പോലും എടുക്കാതെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഹർജി തള്ളിയത്. സിപിഐ നേതാവ് മുരുകേഷ് ആയിരുന്നു പരാതിക്കാരൻ. ശ്രീനാദേവിയുടെ തമാസസ്ഥലവും റേഷൻ കാർഡുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. എന്നാൽ ഇതേപരാതി വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സമയത്ത് ഹർജിക്കാരൻ ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് ഓഫീസർ അത് തള്ളിയതാണെന്നും കോടതി നിരീക്ഷിച്ചു. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ആളാണ് ശ്രീനാദേവി […]
ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിനായി കുട്ടികളെ ചുമതലപ്പെടുത്തി
ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് പന്തളം കൊട്ടാരത്തിലെ രാമവർമ്മ രാജ, പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുനെയും അനശ്വര എം രഞ്ജിത്തിനെയും ചുമതലപ്പെടുത്തി. ഒക്ടോബർ 17ന് രാവിലെ തിരുവാഭരണ മാളികയുടെ മുൻപിൽ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനു ശേഷം കുട്ടികൾ സന്നിധാനത്തേക്ക് യാത്ര തിരിക്കും. സുപ്രീംകോടതിയുടെ 2011ലെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് കെ ടി തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തെരഞ്ഞെടുപ്പിനായി അയക്കുന്നത്. രണ്ടാം ക്ലാസ് വിദ്യാർഥിയായ ദേവനന്ദൻ അർജുൻ […]
കിഫ്ബി ഈ രീതിയിൽ തുടരേണ്ടതില്ലെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ
കിഫ്ബി ഈ രീതിയിൽ തുടരേണ്ടതില്ലെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കിഫ്ബി സർക്കാരിന് വൻ ബാധ്യതയെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കിഫ്ബി ഭൂമിയേറ്റെടുക്കലിൽ ഗുരുതര ക്രമക്കേടുണ്ടെന്നും കണ്ണൂരിൽ ഭൂമി വിലയുടെ അഞ്ചിരട്ടി നൽകി 3829 ഏക്കർ 9572 കോടിക്ക് ഏറ്റെടുത്തതിൽ സമഗ്ര അന്വേഷണം വേണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെട്ടു. കിഫ്ബിയുടെ പ്രവർത്തനത്തിൽ ഓഡിറ്റ് വേണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. പത്ത് വർഷത്തെ പ്രവർത്തനം സിഎജി ഓഡിറ്റ് ചെയ്യണമെന്നും വിപണിയിൽ നിന്ന് വായ്പയെടുക്കാൻ കിഫ്ബിയെ അനുവദിക്കരുതെന്നും വിദഗ്ധ സമിതി ശുപാര്‍ശ […]
കടലില്‍ കാണാതാകുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കാലാവധി കുറയ്ക്കാൻ ആവശ്യപ്പെട്ട് ഫിഷറീസ് മന്ത്രി
കടലില്‍ കാണാതാകുന്നവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഏഴു വര്‍ഷത്തെ കാത്തിരിപ്പ് കാലാവധി കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. ഇതിനായി നിയമ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കപ്പല്‍ അപകടങ്ങളില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.
ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ലെന്ന് ബി ജെ പി
ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ നിരക്ക് വർധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി വ്യക്തമാക്കി. സൗജന്യ ശൗചാലയങ്ങൾ ഒരുക്കാനെന്ന പേരിൽ ദർശന നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഭക്തരെ കൊള്ളയടിക്കാനുള്ള ആദ്യ ചുവടുവെപ്പാണെന്നും, ഭക്തരെ എങ്ങനെയെല്ലാം ചൂഷണം ചെയ്യാമെന്ന് ഗവേഷണം നടത്തുന്ന ഓഫീസ് മാത്രമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 15, വ്യാഴം
മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഹവാലക്കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസിനും വീണ വിജയനും എതിരേ അന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ഹര്‍ജി നല്‍കാന്‍ അനുമതി തേടക്കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീല്‍ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. സര്‍ക്കാരും ഹര്‍ജിക്കാര്‍ക്ക് അനുകൂലമായ നിലപാടിലായിരുന്നു. […]
കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി
ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരസഭാ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ അങ്കണവാടികൾ, മദ്രസകൾ, സ്കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷമുള്ള അവധി ബാധകമായിരിക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ലെന്നും പരീക്ഷകൾ യഥാസമയം നടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
നാലു ദിവസം കൊണ്ട് സ്വര്‍ണത്തിന് കുറഞ്ഞത് 2,920 രൂപ!
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 600 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന്റെ വില 1,08,120 രൂപയാണ് ഇന്നത്തെ വില. 75 രൂപ താഴ്ന്ന് 13,515 രൂപയാണ് ഇന്നത്തെ ഒരു ഗ്രാമിന്റെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 105 രൂപ താഴ്ന്ന് 11,060 രൂപയായി. പവന് 88,480 രൂപയും. 14 കാരറ്റിന്റേതിന് ഇന്നത്തെ ഗ്രാം വില 8,650 രൂപയാണ്. വെള്ളിവില ഗ്രാമിന് 230 രൂപയായി കുറഞ്ഞു. ഒക്ടോബര്‍ […]
