Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഔദ്യോഗിക സമരവേദി മാറ്റിയതിൽ രൂക്ഷ വിമർശനവുമായി സിജെപി

ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ദില്ലി പോലീസ് നടപടിക്കെതിരെ  വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി. ജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും ഏകാധിപത്യ പ്രവണതയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സി ജെ പി കൺവീനർ അഭിജീത് ദീപ്കെയും കോ-കൺവീനർ സൗരവ് ദാസും വ്യക്തമാക്കി. ആരോടും യാതൊരുവിധ മുൻകൂർ കൂടിയാലോചനകളും നടത്താതെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടതെന്ന് നേതാക്കൾ ആരോപിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ വ്യാഴാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും 15, 16 തിയതികളിൽ ശക്തമായ മഴക്ക് സാധ്യത. ഇത് പ്രകാരം ഈ മാസം 15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 16 ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചലോ ദില്ലി മാർച്ചുമായി ഇന്ത്യ സഖ്യം

ഡൽഹിയിൽ ഇന്നും പ്രതിപക്ഷ പ്രക്ഷോഭം. സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മാർച്ച് ദില്ലിയിൽ തുടങ്ങി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, പ്രിയങ്ക ഗാന്ധിയടക്കമുള്ള എം പിമാരും നേഹ ബോറ, യോഗേന്ദ്ര യാദവ് തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും സുപ്രീം കോടതി മാർച്ചിൽ അണിനിരക്കുന്നുണ്ട്. ബസുകളിലാണ് എം പിമാരും, നേതാക്കളും സുപ്രീം കോടതി പരിസരത്തേക്ക് പോകുന്നത്. പൊലീസ് എവിടെ […]

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

പുതിയ വോട്ടർ രജിസ്‌ട്രേഷനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പുതിയ വോട്ടർ രജിസ്‌ട്രേഷനായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ പഴയ വോട്ടർപട്ടികയിലെ വിവരങ്ങളോ അല്ലെങ്കിൽ 2002-ലെ വോട്ടർപട്ടികയുമായുള്ള ബന്ധമോ വ്യക്തമാക്കുന്ന അധിക സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിബന്ധനയാണ് വിവാദത്തിന് കാരണമായത്. മുൻപ് ബിഹാർ എസ്ഐആർ സംബന്ധിച്ച് വിധി പ്രസ്താവിക്കുമ്പോൾ പരിഗണനയിലില്ലാതിരുന്ന നിബന്ധനകളാണ് പുതിയ ഫോമിലുള്ളതെന്നും, ഫോമിൽ മാറ്റം വരുത്തിയത് ആരെന്ന് വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് നടത്തിയ സർവകക്ഷിയോഗം അലസി പിരിഞ്ഞു

തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് കലക്ടർ വിളിച്ച സർവകക്ഷിയോഗം അലസി പിരിഞ്ഞു. യോഗം നടക്കുന്നതിനിടെ ടോൾ പിരിവ് തുടങ്ങിയിരുന്നു. എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ കലക്ട്രേറ്റിന്‍റെ പ്രധാന വാതിലിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. വിഷയത്തിലെ കളക്ടറുടെ നിലപാട് സംശയാസ്പദമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളോടുള്ള അവഹേളനമെന്ന് കോണ്‍ഗ്രസ് നേതാവ് ടി എൻ പ്രതാപനും പ്രതികരിച്ചു. ടോളിനെതിരെ ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 12, തിങ്കള്‍

മാസപ്പടി, ഹവാല ആരോപണങ്ങളില്‍ രണ്ടു കേസെടുത്ത് വിജിലന്‍സ്. ഒന്നാമത്തെ മാസപ്പടി കേസില്‍ മാത്രമാണ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ ഹവാല അഴിമതി കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ടു കേസിലും രണ്ടാം പ്രതി വീണ വിജയനാണ്. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുത്തത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോവുമായി ഇന്ത്യ സഖ്യം എംപിമാരും പ്രവര്‍ത്തകരും ഇടത് വിദ്യാര്‍ഥി സംഘടനകളും […]

Posted inബിസിനസ്സ്

വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം തുടരുന്നു

വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള പിന്‍മാറ്റം തുടരുന്നു. ഈ മാസം ഇതുവരെയുള്ള ആദ്യ ആറു വ്യാപാര ദിനങ്ങളില്‍ മാത്രം ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 45,125.67 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇതോടെ 2026ല്‍ ഇതുവരെ ഇക്വിറ്റി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ മൊത്തം പിന്‍വലിക്കല്‍ 3.6 ലക്ഷം കോടി രൂപയായി. തുടര്‍ച്ചയായ വിദേശ വില്‍പന ആഭ്യന്തര വിപണിയിലും സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്. നിഫ്റ്റി 50 ഈ വര്‍ഷം ഇതുവരെ ഏകദേശം 14 ശതമാനം താഴെയാണ്. […]

Posted inടെക്നോളജി

കൗമാര നിയന്ത്രണങ്ങളുമായി വാട്‌സ്ആപ്പ്

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് 15 വയസ്സ് പ്രായപരിധി നിശ്ചയിക്കാന്‍ യു.എ.ഇ. ഭരണകൂടം തയാറെടുക്കുന്നതിനിടെ, കൗമാരക്കാരുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി വാട്‌സ്ആപ്പ്. ആറക്ക ‘പേരന്റ് പിന്‍’ ഉപയോഗിച്ച് കൗമാരക്കാരുടെ അക്കൗണ്ടുകളിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ മാതാപിതാക്കള്‍ക്ക് ലോക്ക് ചെയ്യാം. പ്രൊഫൈല്‍ പിക്ചര്‍, ലാസ്റ്റ് സീന്‍, ഗ്രൂപ്പുകളില്‍ ചേര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികള്‍ മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാണ്. കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നോട്ടിഫിക്കേഷന്‍ സംവിധാനവും പുതിയ മാറ്റങ്ങളിലുണ്ട്. […]

Posted inവിനോദം

എം. പത്മകുമാര്‍ ഹിന്ദി സിനിമയിലേക്ക്

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ എം. പത്മകുമാര്‍ ഹിന്ദി സിനിമയിലേക്ക്. സണ്ണി ഡിയോള്‍ നായകനാകുന്ന ‘സൂര്യ’ എന്ന ചിത്രത്തിലൂടെയാണ് എം. പത്മകുമാര്‍ ആദ്യമായി ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജോസഫ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നായാട്ട്, എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് തിരക്കഥ രചിച്ച ഷാഹി കബീര്‍ ആണ്. എം. എം. മൂവീസിന്റെ ബാനറില്‍ കമല്‍ മുക്കൂട്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാളികള്‍ക്കും പരിചിതരായ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. സണ്ണി ഡിയോളിനൊപ്പം രവി […]

Posted inവിനോദം

റോഷനെ നായകനാക്കി ജിയോ ബേബി ചിത്രം ‘ഹ്യൂമന്‍ ‘

റോഷന്‍ മാത്യുവിനെ നായകനാക്കി ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഹ്യൂമന്‍ ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2027ല്‍ തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമേയവും മറ്റു താരങ്ങളെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തോക്കും സിം കാര്‍ഡുകളും ഉള്‍പ്പെടുന്ന ടൈറ്റില്‍ പോസ്റ്ററില്‍, ഇരുണ്ട പശ്ചാത്തലത്തില്‍ ചുവന്ന അക്ഷരങ്ങളിലാണ് ടൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിര്‍മ്മാണം: സഞ്ജു ഉണ്ണിത്താന്‍, ബാനര്‍: സ്‌പൈര്‍ […]