Posted inGeneral

ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ്

എറണാകുളം കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ പോളിന്റെ ഫോണിൽ ദുരൂഹ ചാറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയത്തിൽ  പൊലീസും കേന്ദ്ര ഏജൻസികളും. തീയിടുന്നത് ഇയാൾ ഫോണിൽ ചിത്രീകരിച്ച് ചിലർക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും സമാന ശ്രമം നടത്തിയതായാണ് വിവരം. ഐബിയും എന്‍ഐഎയും പൊലീസും എബിനെ ചോദ്യം ചെയ്തു. പ്രതിയുടെ മാനസികനിലയും പരിശോധിക്കുന്നുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പൊലീസ് അന്വേഷണ റിപ്പോർട്ടും ഡിഎംഒയ്ക്ക് കൈമാറും. മെഡിക്കൽ ബോർഡ് അടക്കം രൂപീകരിച്ച് അഭിപ്രായം തേടിയാകും തുടർനടപടികൾ സ്വീകരിക്കുക. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര സ്വദേശി തങ്കമണിയാണ് മരിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിജെപി നേതാക്കളെ അഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്തു

ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസമാണ് ബോണ്ടിലെ വ്യവസ്ഥകൾ ലംഘിച്ച് ജന്തർമന്തറിലേക്ക് അതിക്രമിച്ചുകയറിയതിനും പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ഇവരെ മന്ദിർ മാർ​ഗിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്നാണ് അഞ്ചുദിവസം റിമാൻഡ് ചെയ്തത്. അതേസമയം, കേസിൽ അപ്പീൽ നൽകുമെന്ന് സിജെപി നേതാക്കൾ അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിനെതിരായ സമരം കടുപ്പിക്കാന്‍ ഇന്ത്യാസഖ്യവും സിജെപിയും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇനി സമാന്തര സമരങ്ങളില്ലെന്നും ഒന്നിച്ചുള്ള സമരം മാത്രമേ ഉള്ളൂ എന്നും രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്നത് വരെ തെരുവില്‍ പ്രതിഷേധം തുടരാനാണ് ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. ഇന്നും ഡല്‍ഹിയിലെ പ്രധാനയിടങ്ങളില്‍ പ്രതിഷേധം നടക്കും. ഡല്‍ഹി രാംലീല മൈതാനത്ത് പ്രതീകാത്മക പാര്‍ലമെന്റ് സംഘടിപ്പിച്ച് ഗ്യാനേഷ് കുമാറിനെ കുറ്റവിചാരണ ചെയ്യും. അതേസമയം ജന്തര്‍ മന്തറിലെ പ്രതിഷേധ വിലക്കിനെതിരെ ഇന്ത്യാ സഖ്യം കോടതിയെ സമീപിക്കും.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 14, ബുധന്‍

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന വയോജന സംരക്ഷണ ബില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സ്വത്ത് കൈക്കലാക്കല്‍, വീട്ടില്‍നിന്ന് ഇറക്കിവിടല്‍ എന്നിവയും കുറ്റകൃത്യമാണ്. ഒരു മുതിര്‍ന്ന പൗരനും ഒറ്റയ്ക്കായി പോയെന്ന ചിന്ത ഉണ്ടാകരുതെന്നാണു നിയമത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി. കേരളത്തിലെ മുഴുവന്‍ മുതിര്‍ന്ന പൗരന്‍മാരുടെയും ഡേറ്റ സര്‍ക്കാരിന്റെ കയ്യിലുണ്ട്. പരിചരണം ആവശ്യമുള്ളവര്‍ക്ക് സംരക്ഷണവും അവകാശവും ഉണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിച്ച് ജില്ലാ സഹകരണ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

      മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം നേതാക്കളുടെ തീരുമാനം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.   ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധങ്ങളെ പരിഹസിച്ച് അമിത് ഷാ. ദില്ലിയിലെ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യാസഖ്യത്തിലെ വിവിധ പാർട്ടികളിൽ ഒന്നാകെ പരിശ്രമിച്ചിട്ടും 8,000 പേരെ […]

Posted inലേറ്റസ്റ്റ്

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി ക്രോക്കോച്ച് ജനതാ പാര്‍ട്ടി

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി ക്രോക്കോച്ച് ജനതാ പാര്‍ട്ടി. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ദേശീയ പതാകയുമായി ഉള്ളില്‍ കയറിയ നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കി. കൊണാട്ട് പ്ലേസിൽ എന്‍എസ്‍യു, എഐഎസ്എഫ്, ദിശ ഉൾപ്പെടയുള്ള സംഘടനകൾ നടത്തിയ മാർച്ച് സംഘർത്തിനിടയാക്കി. രാഹുൽ ഗാന്ധി പേരെടുത്ത് പറയാത്തതിൽ പരാതിയില്ലെന്നും ഇന്നലെ നടന്ന മാർച്ചിൽ പങ്കെടുത്തിരുന്നുവെന്നും ക്രോക്കോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം നേതാക്കളുടെ തീരുമാനം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം നേതാക്കളുടെ തീരുമാനം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. എത്രയൊക്കെ ബാരിക്കേഡുകൾ തീർത്തും സമരങ്ങൾ അടിച്ചമർത്താൻ നോക്കിയാലും ലക്ഷ്യം കാണുന്നതുവരെ പോരാട്ടം തുടരുമെന്ന് യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി പ്രഖ്യാപിച്ചു. സമാന്തര പ്രക്ഷോഭങ്ങളല്ല നടക്കുന്നതെന്നും, ജനാധിപത്യം തിരിച്ചുപിടിക്കുന്നതിനുള്ള ഒരൊറ്റ ലക്ഷ്യത്തോടെയുള്ള പ്രതിഷേധമാണിതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. […]

Posted inലേറ്റസ്റ്റ്

നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍

നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍. 2022-23 സംഭരണ വര്‍ഷത്തില്‍ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 63.37 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ (ഒടിആര്‍) 68%-ല്‍ നിന്നും 64.5% ആയി കുറയ്ക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന്, 2022-23 സംഭരണ വര്‍ഷത്തില്‍ സപ്ലൈകോ വഴി നെല്ല് സംസ്‌കരിച്ച മില്ലുടമകള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാനാണു സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്നും 63.37 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.

Posted inലേറ്റസ്റ്റ്

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു. ദക്ഷിണ റെയിൽവേയാണ് യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഈ പ്രത്യേക സർവീസ് പ്രഖ്യാപിച്ചത്. ബെംഗളൂരു – തിരുവനന്തപുരം (ഒക്ടോബർ 16, വ്യാഴം) വൈകിട്ട് 4.40-ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. തിരുവനന്തപുരം –ബെംഗളൂരു (മടക്കയാത്ര): ശനിയാഴ്ച ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ബെംഗളൂരുവിൽ എത്തിച്ചേരും.