Posted inഓട്ടോമോട്ടീവ്

പ്രത്യേക പതിപ്പ് പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്ലാസിക് 650 ഹൈപ്പര്‍ഷിഫ്റ്റ് എന്ന പേരില്‍ പ്രത്യേക പതിപ്പ് പുറത്തിറക്കി. പ്രധാന വിപണികളില്‍ ഓരോന്നിലും 125 യൂണിറ്റുകള്‍ വീതം മാത്രമാണ് ലഭ്യമാവുക. നിലവിലുള്ള ക്ലാസിക് 650 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ മെക്കാനിക്കല്‍ ആയി മാറ്റങ്ങളൊന്നുമില്ല. സൗന്ദര്യപരമായ ചില മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയത്. പ്രത്യേക പതിപ്പിന് പിച്ചള അടിസ്ഥാനമാക്കിയുള്ള പെയിന്റ് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. വെളിച്ചം വീഴുമ്പോള്‍ ചുവപ്പ്, പച്ച, സ്വര്‍ണം നിറങ്ങളിലേക്ക് മാറിമാറി കാണപ്പെടുന്ന പ്രത്യേകത ഇതിനുണ്ട്. […]

Posted inപുസ്തകങ്ങൾ

നിരാമയി

ഭൂമിയുടെ അജ്ഞാതമായ നിഗൂഢതകളില്‍ മറഞ്ഞു കിടക്കുന്ന നിധിശേഖരങ്ങള്‍ തേടിയുള്ള യാത്രകള്‍ സാഹസികതകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ്. അതോടൊപ്പം ഇഴചേര്‍ന്നൊരു പ്രണയവും ഉണ്ടെങ്കില്‍ ആ യാത്ര കുറേക്കൂടി മനോഹരമാകും… നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു രഹസ്യം, കാലത്തിന്റെ മണല്‍ക്കാടുകളില്‍ മറഞ്ഞുകിടക്കുന്ന അമൂല്യമായൊരു നിധി. വെറുമൊരു ഐതിഹ്യം എന്ന് ലോകം വിശ്വസിക്കുമ്പോഴും ആ നിധിയുടെ യാഥാര്‍ത്ഥ്യം തേടിപ്പിടിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ചവരുണ്ട്. അപകടങ്ങളും ചതികളും നിറഞ്ഞ, ദുരൂഹതകളുടെ പാതയിലൂടെ നിധി തേടി ഇറങ്ങുമ്പോള്‍ ഓരോ ചുവടിലും മരണത്തെ മുഖാമുഖം കാണുന്നു. […]

Posted inആരോഗ്യം

രണ്ട് നേരം പല്ലു തേച്ചിട്ടും ദുര്‍ഗന്ധം മാറുന്നില്ലേ?

ദിവസവും രണ്ട് നേരം പല്ലു തേച്ചാലും ചിലര്‍ക്ക് വായിലെ ദുര്‍ഗന്ധം മാറില്ല. വിട്ടുമാറാത്ത ഈ വായ്‌നാറ്റം ഒരു നാണക്കേട് എന്നതിനെക്കാള്‍ ചില ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനകൂടിയാകാം. ഏതാണ്ട് 80 ശതമാനം ആളുകളിലും ബ്രഷ് ചെയ്യുന്നതിലൂടെയും ഫ്‌ലോസ് ചെയ്യുന്നതിലൂടെയും വായ്‌നാറ്റം മാറാറുണ്ട്. എന്നാല്‍ മറ്റ് ചിലരില്‍ അത് പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നു. പോസ്റ്റ്-നേസല്‍ ഡ്രിപ്പ്, ടോണ്‍സില്‍ സ്റ്റോണ്‍സ് അല്ലെങ്കില്‍ സൈനസൈറ്റിസ് എന്നിവ മൂലമുണ്ടാകുന്ന ദുര്‍ഗന്ധം പല്ല് തേക്കുന്നതിലൂടെ ഇല്ലാതാവില്ല. ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് എന്ന രോഗം കുടലിലെ ആസിഡുകളുടെ റിഫ്ലക്സിന് കാരണമാവുക […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മദ്ധ്യാഹ്‌ന വാർത്തകൾ

വഖഫ് ബോർഡിൽ സമവായമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുമെന്നും എല്ലാവരെയും ചേർത്ത് നിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. എപി വിഭാഗം പറയുന്ന ആൾക്ക് വഖഫിൽ അംഗത്വം നൽകും. മുഖ്യമന്ത്രിയും കു‍ഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായ നീക്കം നടത്തിയത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും സമവായ ചർച്ചയിൽ ഇടപെട്ടു. ‎ ‎സംസ്ഥാനത്ത് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനെയും പുതിയ താരിഫ് നയത്തെയും വിമർശിച്ച് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി. കുറഞ്ഞ നിരക്കിലുള്ള കരാറുകൾ നിലനിൽക്കെ 14.50 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തെ പരിഹസിച്ച് ബിജെപി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തെ പരിഹസിച്ച് ബിജെപി. എസ്ഐആറിനെതിനെതിരെ നുണകൾ പ്രചരിപ്പിച്ച ശേഷം രാഹുൽ ഗാന്ധി വ്യക്തിഗത യാത്രയ്ക്കായി വിദേശത്തേക്ക് പോയെന്ന് ആരോപിച്ചുകൊണ്ട് ബിജെപി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു വീഡിയോ പങ്കുവെച്ചു. ബിസിനസ് ക്ലാസ് കാബിനിൽ യാത്ര ചെയ്യുന്ന നീല ടി-ഷർട്ട് ധരിച്ച ഒരാളുടെ വീഡിയോ ആണ് ബിജെപി പുറത്തുവിട്ടത്. ഇത് രാഹുൽ ഗാന്ധിയാണെന്ന് വീഡിയോയിലുള്ള മറ്റ് യാത്രക്കാർ സംസാരിക്കുന്നതും കേൾക്കാം. എന്നാൽ ഈ വീഡിയോയിലൂടെ ആ വ്യക്തിയുടെയോ യാത്രാ ലക്ഷ്യസ്ഥാനത്തിന്‍റെയോ ആധികാരികത […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എഐജി ജി.പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്

എഐജി ജി.പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷൻ നൽകിയിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി. ഒരു മാസത്തിനകം സിബിഐയിൽ ജോയിൻ ചെയ്യണം. എംഎൽഎ ആയിരുന്ന സമയത്തെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിന് പുറമെ മലയാള സിനിമയിലെ ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥ കൂടിയാണ് ജി പൂങ്കുഴലി. കേന്ദ്ര ഡെപ്യൂട്ടേഷന് മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ കേസിന്റെ കുറ്റപത്രം സമർപ്പിച്ചേക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗൺമാൻ മൊഴി തിരുത്തി

കണ്ണൂരിൽ വെച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ, ഗൺമാൻ മൊഴി തിരുത്തി. കെഎസ്‌യു പ്രവർത്തകർ ആയുധമുപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് അന്ന് ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജ്ജ് ആവശ്യപ്പെട്ടിട്ടാണെന്ന് ഗണ്‍മാന്‍ അഭിലാഷ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അഭിലാഷ് മൊഴി നൽകിയത്. വീണ ജോർജ്ജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണ ജോർജ്ജ് നിർദേശിച്ച പ്രകാരമാണ് അന്ന് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നും അഭിലാഷ് എസ്ഐടിയോട് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനെയും പുതിയ താരിഫ് നയത്തേയും വിമർശിച്ച് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനെയും പുതിയ താരിഫ് നയത്തെയും വിമർശിച്ച് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി. കുറഞ്ഞ നിരക്കിലുള്ള കരാറുകൾ നിലനിൽക്കെ 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും,പീക്ക്  സമയം മാറ്റുന്നതും നിരക്ക് വർദ്ധനവും  ജനത്തിന് ഇരുട്ടടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വഖഫ് ബോർഡിൽ സമവായം

വഖഫ് ബോർഡിൽ സമവായമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുമെന്നും എല്ലാവരെയും ചേർത്ത് നിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. എപി വിഭാ​ഗം പറയുന്ന ആൾക്ക് വഖഫിൽ അം​ഗത്വം നൽകും. വഖഫ് മന്ത്രി വൈകിട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും കു‍ഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായ നീക്കം നടത്തിയത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും സമവായ ചർച്ചയിൽ ഇടപെട്ടു. ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം എപി വിഭാഗം പ്രതിനിധി ഒഴിയും. നിലവിലെ കാന്തപുരം വിഭാഗത്തിൽനിന്നുള്ള […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ നിർദേശം നൽകിയത് വിക്രം എന്നയാളാണെന്ന് പ്രതി

എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിന് പിന്നിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവത്തിൽ അറസ്റ്റിലായ പ്രതി എബിൻ പോൾ, തനിക്ക് നിർദേശം നൽകിയത് വിക്രം എന്ന പേരിലുള്ളയാളാണെന്ന് മൊഴി നൽകി. എന്നാൽ, വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലെ ബോസ് എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ എബിൻ പോളിനെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനാഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.