ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്തു നില്‍ക്കാമോ? അങ്ങനെ നില്‍ക്കാണ സാധിച്ചാല്‍ നിങ്ങള്‍ ആരോഗ്യവാനാണെന്ന് വിലയിരുത്താമെന്ന് ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. ഹഫീസാ ഖാന്‍. 2022ല്‍ ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ ഇക്കാര്യം പറയുന്നത്. 50നും 75നും ഇടയില്‍ പ്രായമായ 1702 പേരില്‍ 10 വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ണുകള്‍ തുറന്ന് പത്ത് സെക്കന്റ് വരെ ഒറ്റക്കാലില്‍ നിന്നവരില്‍ ഹൃദയ സംബന്ധമായ അസുഖമോ വൈകല്യങ്ങളോ ഇല്ലാതെ ഏഴ് വര്‍ഷം വരെ […]
ഇന്ത്യൻ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനോട് 6 ചോദ്യങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദൻ രംഗത്ത്
ഇന്ത്യൻ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനോട് 6 ചോദ്യങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദൻ രംഗത്ത്. എസ് എം എ മരുന്ന് വിവാദത്തിൽ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഗോവിന്ദൻ, ആരോഗ്യമന്ത്രി കൃത്യമായി മറുപടി പറയുന്നില്ലെന്ന് വിമർശിച്ചുകൊണ്ടാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. ക്ലിനിക്കൽ ടെസ്റ്റിന് ഉള്ള മരുന്നുകൾ എങ്ങനെ ആശുപത്രിയിലെത്തിയെന്നും കുഴപ്പമില്ലെങ്കിൽ എന്തിനാണ് മരുന്ന് പിൻവലിച്ചതെന്നുമടക്കമുള്ള ചോദ്യങ്ങളാണ് സി പി എം സംസ്ഥാന സെക്രട്ടറി ഉയർത്തിയത്.
സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ പ്രത്യേക സർവേ നടത്തും
സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ പ്രത്യേക സർവേ നടത്തും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്താനാണ് സംസ്ഥാന വ്യാപകമായി സർവേ നടത്തുന്നത്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം. വെള്ളിയാഴ്ച മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രത്യേക സർവേ നടത്താനുള്ള തീരുമാനമെടുത്തത്. ആലപ്പുഴ കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി സർവേ നടത്തുന്നത്.
ഒരു ജന്തർ മന്ദർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ഒരു ജന്തർ മന്ദർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനാധിപത്യ സംരക്ഷണത്തിനായി നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനോ ഇല്ലാതാക്കാനോ കഴിയില്ലെന്നും സമരങ്ങൾ കൂടുതൽ ശക്തമായി ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ലോക്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ കടത്തിയ കേസിൽ മുഖ്യകണ്ണികളിൽ ഒരാളായ ദീപക് ഭട്ടോവാരിയെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി
ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ കടത്തിയ കേസിൽ മുഖ്യകണ്ണികളിൽ ഒരാളായ ദീപക് ഭട്ടോവാരിയെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. അസമിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറായ ദീപക്കിനെ കസ്റ്റംസാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന കോടതിയിൽ ഹാജരാക്കിയത്. ഇതിനുമുൻപ് പ്രതിയെ കസ്റ്റംസ് വിശദമായി ചോദ്യംചെയ്തിരുന്നു. പ്രതിയ്ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.
എസ് എം എ രോഗികൾക്കുള്ള ഇന്ത്യൻ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനോട് 6 ചോദ്യങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദൻ
എസ് എം എ രോഗികൾക്കുള്ള ഇന്ത്യൻ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനോട് 6 ചോദ്യങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദൻ. എസ് എം എ മരുന്ന് വിവാദത്തിൽ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഗോവിന്ദൻ, ആരോഗ്യമന്ത്രി കൃത്യമായി മറുപടി പറയുന്നില്ലെന്ന് വിമർശിച്ചുകൊണ്ടാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. ക്ലിനിക്കൽ ടെസ്റ്റിന് ഉള്ള മരുന്നുകൾ എങ്ങനെ ആശുപത്രിയിലെത്തിയെന്നും കുഴപ്പമില്ലെങ്കിൽ എന്തിനാണ് മരുന്ന് പിൻവലിച്ചതെന്നുമടക്കമുള്ള ചോദ്യങ്ങളാണ് സി പി എം സംസ്ഥാന സെക്രട്ടറി ഉയർത്തിയത്.
ലോക്ഭവനിൽ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
ലോക്ഭവനിൽ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓരോരുത്തർക്കും എന്ത് കഴിക്കണം എന്നുള്ളത് അവരുടെ കാര്യമാണെന്നും ഗവർണർക്ക് വെജിറ്റേറിയൻ മതിയെങ്കിൽ വെജിറ്റേറിയൻ കഴിക്കാമെന്നും എന്നാൽ, അവിടെയുള്ളവർ മുഴുവൻ വെജിറ്റേറിയൻ കഴിക്കണമെന്ന് പറയാനുള്ള അവകാശം ഗവർണർക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സസ്യേതര ഭക്ഷണം ഒഴിവാക്കിയ നടപടി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും വ്യക്തിപരമായ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റി ആയതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈംഗിക അതിക്രമത്തിന് ഇരയായ 16 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി
ലൈംഗിക അതിക്രമത്തിന് ഇരയായ 16 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റേതാണ് ഉത്തരവ്. 27 ആഴ്ചയായ ഗർഭമലസിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. പെൺകുട്ടിയുടെ അമ്മയാണ് ഗർഭം അലസിപ്പിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. പെൺകുട്ടിയുടെ പ്രായവും സാമൂഹികാന്തരീക്ഷവും കണക്കിലെടുത്തു ഗർഭം അലസിപ്പിക്കാമെന്നു കോടതി നിർദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു.
പുതിയ ഗവർണറുടെ നിർദേശത്തിനെതിരെ പ്രതികരിച്ച് ആഭ്യന്തര മന്ത്രി
ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്‍റെ നിർദേശത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണ്, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പി പി ദിവ്യക്കെതിരായ വിജിലൻസ് കേസിന്‍റെ ഫയൽ മുഴുവൻ പരിശോധിച്ചെന്നും അന്വേഷണത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുമതി കൊടുക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു.
വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പി പി ദിവ്യ
വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും, അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ. അപവാദങ്ങൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
