പിഎസ്സി ചെയർമാനെ നീക്കാനായി മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിനെ കുറിച്ച് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാരിനെ അറിയിച്ചിട്ടായിരിക്കില്ല ഗവർണർ കത്തയച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്സിക്ക് എതിരേ ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്, ക്രമക്കേടുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിൽ നടക്കും, കോടതിയുടെ വിമർശനത്തെ ശരിയായ അർഥത്തിൽ ഉൾക്കൊള്ളുന്നുവെന്നും പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറിന്റെ വർഗീയ പരാമർശത്തിൽ പ്രതികരണവുമായി ഹൈബി ഈഡൻ എംപി
ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരൻ നടത്തിയ വർഗീയ പരാമർശം, കേരളത്തിന് എതിരായ നോർത്ത് ഇന്ത്യൻ ലോബിയുടെ പ്രചാരമാണെന്ന് ഹൈബി ഈഡൻ എംപി. ലോകത്തിൽ കണ്ടിരിക്കേണ്ട 50 നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി. ഇത് തകർക്കാനുള്ള ശ്രമമാണിത്. ഫോർട്ട്കൊച്ചി മതസൗഹാർദത്തിന്റെ ഇടമാണെന്നും അമൃത് സിംഗ് ഡാരന് സുരക്ഷയിൽ ആശങ്ക വേണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു. അതേസമയം എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണെന്നും ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആ വീഡിയോയുടെ പുറകെ നടക്കേണ്ട […]
രാജേന്ദ്ര അർലേക്കറുടേത് ഭരണഘടന വിരുദ്ധ നിലപാടെന്ന് എംവി ഗോവിന്ദൻ
രാജേന്ദ്ര അർലേക്കറുടേത് ഭരണഘടന വിരുദ്ധ നിലപാട് ആണെന്നും പിഎസ്സിയെ അട്ടിമറിക്കാൻ ഗവർണറെ ബിജെപി ഉപയോഗിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും നിലപാട് വ്യക്തമാക്കണം, വിഷയത്തിൽ യുഡിഎഫ് അർലേക്കറെ പിന്തുണക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും എംവി ഗോവിന്ദൻ കൂട്ടിചേർത്തു.
പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും
കനത്ത മഴയെ തുടർന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതം ഉയർത്തും. തുടർന്ന് വൈകിട്ട് അഞ്ചരയ്ക്ക് അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തും. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുന്നതിനാൽ, ജലനിരപ്പ് സുരക്ഷിത പരിധിയായ 107.5 മീറ്ററിൽ നിലനിർത്തുന്നതിനായാണ് ഷട്ടറുകൾ ഉയർത്തുന്നതെന്ന് ജില്ലാ കളക്ടർ അഞ്ജു കെ. എസ് അറിയിച്ചു.ഡാമുകളുടെ സമീപപ്രദേശങ്ങളിൽ ഉള്ളവരും നദിയുടെ കരകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗവർണറുടെ ശുപാർശക്കെതിരെ പിണറായി വിജയൻ
പി എസ് സി ചെയർമാനെയും അംഗങ്ങളെയും പിരിച്ച് വിടാനുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ശുപാർശക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പോകുന്ന പോക്കിൽ ഒരു നിയമ വിരുദ്ധ നീക്കം കൂടി നടത്തിയെന്നും, ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടനാ പ്രകാരമാണ്, സുപ്രീംകോടതി അന്വേഷണം നടത്തിയ ശേഷമേ രാഷ്ട്രപതിക്ക് ഇടപെടാൻ വ്യവസ്ഥയുള്ളുവെന്നും രാഷ്ട്രീയ വിരോധം വച്ച് പിഎസ്എസിയെ തകർക്കാനാണ് നീക്കമെന്നും പിണറായി ആരോപിച്ചു. പിഎസ്സി പ്രവർത്തനം പ്രശംസനീയമാണ്, കഴിഞ്ഞ പത്ത് വർഷം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയെന്നും പിണറായി […]
ഗവർണറുടെ പുറത്താക്കൽ ശുപാർശക്കെതിരെ പിഎസ്സി ചെയർമാൻ നിയമോപദേശം തേടും
ഗവർണറുടെ പുറത്താക്കൽ ശുപാർശക്കെതിരെ പിഎസ്സി ചെയർമാൻ നിയമോപദേശം തേടും. ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ്റെ നീക്കം. സംസ്ഥാന പിഎസ്സി ചെയർമാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കാണ് ഗവർണർ ശുപാർശ നൽകിയത്. ആസൂത്രണ ബോർഡ് നിയമനമടക്കം വിവിധ നിയമനങ്ങളിലെ ക്രമക്കേടിലാണ് അസാധാരണ നീക്കം. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയത്.
പിഎസ്സിയുടെ ഭാഗത്തെ ക്രമക്കേട് വളരെ വ്യക്തമാണെന്നും അതുകൊണ്ടാണ് സംസ്ഥാന അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും മുരളീധരൻ
പിഎസ്സി ചെയർമാനെതിരായ ഗവർണറുടെ നടപടിയിൽ പ്രതികരണവുമായി പിഎസ്സിയുടെ ഭാഗത്തെ ക്രമക്കേട് വളരെ വ്യക്തമാണെന്നും അതുകൊണ്ടാണ് സംസ്ഥാന സർക്കാർ തന്നെ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി കെ മുരളീധരൻ. സർക്കാർ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാട് പിഎസ്സി സ്വീകരിച്ചു. അതുകൊണ്ടായിരിക്കാം ഇത്തരമൊരു നടപടിയിലേക്ക് ഗവർണർ കടന്നതെന്നും, പിഎസ്സി സ്വതന്ത്ര സ്ഥാപനം ആണെങ്കിലും അതിന്റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതുകൊണ്ടാണ് സർക്കാർ ഇടപ്പെട്ടതെന്നും മുരളീധരൻ പറഞ്ഞു.
മദ്ധ്യാഹ്ന വാർത്തകൾ
പിഎസ്സി ചെയർമാനെ പുറത്താക്കാൻ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച്ച മുമ്പ് രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ രാജേന്ദ്ര അർലേക്കർ. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. പി.എസ്.സി അംഗങ്ങളുടെ നിയമനത്തിനുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ ശുപാർശ. പി.എസ്.സി അംഗങ്ങൾക്ക് ബിരുദം അടിസ്ഥാന യോഗ്യതയാക്കണമെന്നും പൊതുഭരണ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത് ഗൾഫ് മേഖലയിലെ പ്രവാസി മലയാളികൾക്കായി മുഖ്യമന്ത്രി വി.ഡി സതീശന്റെ നിര്ദ്ദേശപ്രകാരം കേരള […]
പിഎസ്സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ
പിഎസ്സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച്ച മുമ്പ് ശുപാർശ നൽകി ഗവർണർ രാജേന്ദ്ര അർലേക്കർ. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. ചെയർമാൻ്റെ നിയമന അധികാരി ഗവർണറാണ്. എന്നാൽ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതിക്കാണ് അധികാരം ഉള്ളത്. സുപ്രീം കോടതി അനുമതി കൂടി ഉണ്ടായാൽ മാത്രമേ പിഎസ്സി ചെയർമാനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാവൂ. ചെയർമാനെതിരെ നിരവധി പരാതികളാണ് ലോക് ഭവന് കിട്ടിയത്. തുടർന്ന് ഐജി അജിതാബീഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണർ […]
പി.എസ്.സി അംഗങ്ങളുടെ നിയമനത്തിനുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ ശുപാർശ
പി.എസ്.സി അംഗങ്ങളുടെ നിയമനത്തിനുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ ശുപാർശ. പി.എസ്.സി അംഗങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ലാത്ത നിലവിലെ സാഹചര്യത്തിൽ, ഇതിൽ മാറ്റം വരുത്തണമെന്നും ബിരുദം അടിസ്ഥാന യോഗ്യതയാക്കണമെന്നും പൊതുഭരണ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. പിഎസ്സി അംഗങ്ങളുടെ നിയമനത്തിന് പ്രത്യേക ഇന്റർവ്യൂ ബോർഡ് വേണമെന്നും, അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും കൃത്യമായി പരിശോധിക്കണമെന്നും ശുപാർശയിലുണ്ട്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
