Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം

രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 120 രൂപയാണ് വര്‍ധിച്ചത്. 1,04,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് വര്‍ധിച്ചത്. 13,085 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 80 രൂപയാണ് കൂടിയത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ഇപ്പോഴും ബാരലിന് 114 ഡോളറിന് മുകളിലാണ്. ഇതിന്റെ […]

Posted inടെക്നോളജി

ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്ത്യയുടെ വരുമാനം 1,400 കോടി

ഉപകരണ നിര്‍മാണത്തില്‍ മാത്രമല്ല ഇന്ത്യയില്‍ സോഫ്റ്റ്വെയര്‍ വികസനരംഗത്തും നേട്ടം കൊയ്യുകയാണ് ആപ്പിള്‍. പുതുതായി ആരംഭിച്ച അനുബന്ധ സ്ഥാപനമായ ‘ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്ത്യ’ വഴി 2026 സാമ്പത്തിക വര്‍ഷത്തില്‍ സോഫ്റ്റ്വെയര്‍ വികസനത്തിലൂടെ കമ്പനി 650 കോടി വരുമാനം നേടി. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയ രേഖകള്‍ പ്രകാരം, ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്ത്യയുടെ ആകെ വരുമാനം 2025 സാമ്പത്തിക വര്‍ഷത്തിലെ 318 കോടി രൂപയില്‍നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ 1,400 കോടി രൂപയിലധികമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം […]

Posted inവിനോദം

‘ഹലോ കാതല്‍’ സിനിമയിലെ വീഡിയോ ഗാനം

തമിഴ് നടന്‍ ആര്യയും മലയാളികളുടെ പ്രിയതാരം നിഖില വിമലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഹലോ കാതല്‍’ എന്ന സിനിമയിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. കണ്ണും കണ്ണും.. എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജിവി പ്രകാശ് ആണ്. ശിവാങ്കിയും കപില്‍ കപിലനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. ആര്യയുടെ നാല്പതാമത് ചിത്രമാണ് ‘ഹലോ കാതല്‍’. മലയാളി സംവിധായകന്‍ നിഖില്‍ മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില വിമലും വൈഷ്ണവി ചൈതന്യയുമാണ് ചിത്രത്തില്‍ […]

Posted inവിനോദം

‘നായകന്‍’ റീ റിലീസ് ഒക്ടോബര്‍ 30ന്

ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നായകന്‍’ റീ റിലീസിന്. 2010ല്‍ റിലീസ് ചെയ്ത ചിത്രം പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യമികവില്‍ ഒക്ടോബര്‍ 30ന് ആണ് റീ റിലീസ്. ട്രെയിലര്‍ പുറത്തുവിട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാന്‍ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ അവതരിപ്പിച്ചത്. പി.എസ് റഫീക്കിന്റെ രചനയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇന്ദ്രജിത്തിന് പുറമെ […]

Posted inഓട്ടോമോട്ടീവ്

വിക്ടോറിസിന്റെ അപ്ഡേറ്റ് മോഡല്‍ വരുന്നു

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ എസ് യുവി മോഡലായ വിക്ടോറിസിന്റെ അപ്ഡേറ്റ് മോഡല്‍ വരുന്നു. ഇത് ടര്‍ബോ മോഡല്‍ ആണോ, ഫ്ളെക്സ് ഫ്യുവല്‍ ആണോ, ഫെയ്സ് ലിഫ്റ്റ് ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പുതിയ മോഡല്‍ ഒരു ഫ്ളെക്സ് ഫ്യുവല്‍ മോഡല്‍ അല്ലെങ്കില്‍ സിബിജി മോഡല്‍ ആകാനാണ് സാധ്യത. കംപ്രസ്ഡ് ബയോഗ്യാസ് മോഡലിന് വേണ്ടി മാരുതി മുന്‍കൈയെടുക്കുകയാണ്. അതിനാല്‍ ഒരു സിബിജി പതിപ്പും പരീക്ഷണ ഘട്ടത്തിലുണ്ടാകാം. വിക്ടോറിസിനെ സംബന്ധിച്ചിടത്തോളം, ഈ മിഡ് സൈസ് എസ് യുവി […]

Posted inപുസ്തകങ്ങൾ

യാത്ര ജീവിതത്തിന്റെ അങ്ങേയറ്റത്തേക്ക്

1983ല്‍ തുര്‍ക്കിഷ് ഭാഷയില്‍ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം ടെസര്‍ ഓസ്ലുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. യൂറോപ്പിലൂടനീളം ഒറ്റയ്ക്ക് അലയുന്ന സ്ത്രീ അവരുടെ ജീവിതത്തെയും എഴുത്തിനെയും ഏറ്റവും ആഴത്തില്‍ സ്വാധീനിച്ച ഇറ്റാലോ സെവോ, ഫ്രാന്‍സ് കാഫ്ക, സിസേര്‍ പവേസ് എന്നി എഴുത്തുകാരുടെ കാലടിപ്പാടുകളെ പിന്തുടരുകയാണ്. മാത്രമല്ല, ബെര്‍ലിന്‍, ഹാംബര്‍ഗ്, പ്രാഗ്, വിയന്ന, സാഗ്രെബ്, ബെല്‍ഗ്രേഡ് എന്നീ നഗരങ്ങളിലേക്കുള്ള യാത്രയുമുണ്ട്. സിസേര്‍ പവേസ് ജനിച്ച അതേ ദിവസമാണ് താന്‍ ജനിച്ചതെന്ന് ഒരു വേള അവര്‍ മനസ്സിലാക്കുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. എഴുത്തുകാരിയുടെ സങ്കീര്‍ണമായ […]

Posted inആരോഗ്യം

മുപ്പതുകളില്‍ അറുപതുകാരുടെ അസ്ഥിയിലേക്ക് കുട്ടികള്‍

ഇന്ത്യയിലെ കുട്ടികളിലെ അപര്യാപ്തമായ ശാരീരിക വളര്‍ച്ചയും മോശം ജീവിതശൈലിയും അവരുടെ അസ്ഥികളുടെ ബലത്തെ സാരമായി ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. കുട്ടികള്‍ പുറത്തിറങ്ങി കളിക്കുന്നതിന് പകരം പൂര്‍ണമായും വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടുന്നതും സ്‌ക്രീന്‍ ഉപയോഗം വര്‍ധിക്കുന്നതുമാണ് പുതിയ തലമുറയെ ഗുരുതരമായ അസ്ഥിപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. നഗരങ്ങളിലെ കുട്ടികള്‍ കൂടുതല്‍ സമയവും ടാബ്ലെറ്റുകളിലും ഫോണുകളിലുമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് മൂലം കുട്ടികള്‍ ചെറുപ്പത്തിലെ തന്നെ അസ്ഥിക്ഷയം പോലെയുള്ള പ്രശ്‌നങ്ങളുടെ വക്കിലാണെന്നും 30കളില്‍ ഇവര്‍ 60 വയസുള്ളവരുടെ അസ്ഥികളുടെ അവസ്ഥയിലേക്ക് എത്തിപ്പെടുന്നുമെന്നും വിദഗ്ധര്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മിൽമയിലും പിഎസ്‍സിയുടെ വിചിത്രമായ നിയമന നീക്കം

മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് പി എസ് സിയിൽ വീണ്ടും ദുരൂഹത. ഡയറി മൈക്രോബയോളജി യോഗ്യത ആവശ്യമുള്ള ഉന്നത തസ്തികയിലേക്ക് വെറും മൈക്രോബയോളജി മാത്രം യോഗ്യതയാക്കി മാറ്റിയാണ് പി എസ് സി പരീക്ഷ നടത്തിയത്. 2024 ൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 2026 സെപ്റ്റംബറിൽ ഒരു ഉദ്യോഗാർത്ഥിക്ക് നിയമന ഉത്തരവും നൽകി. എന്നാൽ, ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയ ഉദ്യോഗാർത്ഥിയെ മിൽമ അധികൃതർ തടഞ്ഞു. ഡയറി മൈക്രോബയോളജി യോഗ്യതയില്ലാത്ത ഒരാളെ ഇത്രയും ഉന്നത […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 26 തിങ്കള്‍

നിയമന ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കേ, പിഎസ്സി ചെയര്‍മാന്‍ ഡോ. എം.ആര്‍. ബൈജുവിനെയും കമ്മിഷനംഗങ്ങളെയും പുറത്താക്കാന്‍ രാഷ്ട്രപതിക്ക് ഗവര്‍ണറുടെ ശുപാര്‍ശ. തമിഴ്നാട് ഗവര്‍ണറായി നിയമിതനായ രാജേന്ദ്ര അര്‍ലേക്കര്‍ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച്ച മുമ്പാണ് പിഎസ് സി ചെയര്‍മാന്‍ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. പി.എസ്.സി ഭരണസമിതി പിരിച്ചുവിടണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി സുപ്രീംകോടതിക്ക് കൈമാറും. സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കോഴിക്കോട്ട് എന്‍ ഐ ടി ഗ്രൗണ്ടില്‍ വര്‍ണാഭമായ കൊടിയേറ്റം. കേരളത്തിന് പുറത്തു മത്സരങ്ങള്‍ക്കു പോകുന്ന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വന്യജീവി ആക്രമണങ്ങളിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു

വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു. പുതിയ ഉത്തരവ് പ്രകാരം പാമ്പ്, തേനീച്ച, കടന്നൽ എന്നിവ ഒഴികെയുള്ള വന്യജീവി ആക്രമണങ്ങളിൽ മരണം സംഭവിച്ചാൽ ആശ്രിതർക്ക് നൽകുന്ന സഹായധനം 14 ലക്ഷം രൂപയിൽ നിന്ന് 17.5 ലക്ഷം രൂപയായി ഉയർത്തി. അതേസമയം പാമ്പ് കടി, തേനീച്ച അല്ലെങ്കിൽ കടന്നൽ കുത്ത് എന്നിവ മൂലം മരണം സംഭവിച്ചാൽ കുടംബത്തിന് നൽകുന്ന നഷ്ടപരിഹാര തുക നാല് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായും വർദ്ധിപ്പിച്ചു.