കാർട്ടൺ ഇന്ത്യ അലയൻസ് എംഡി മുഹമ്മദ് ആസിഫിൻ്റേതെന്ന പേരിൽ, പിപി ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ചതായി വ്യക്തമാക്കുന്ന ശബ്ദസന്ദേശവും പണമിടപാടിൻ്റെ സ്ക്രീൻ ഷോട്ടുകളും പുറത്ത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ഷാജിറിനും കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ ഭാരവാഹികൾക്കും പണം നൽകിയതായും ശബ്ദ സന്ദേശത്തിൽ പറയുന്നു. അതേസമയം, സംഭവം പുറത്തുവന്നതോടെ ശബ്ദം തൻ്റേതല്ലെന്ന് കാർട്ടൺ ഇന്ത്യ എംഡി മുഹമ്മദ് ആസിഫ് പ്രതികരിച്ചു. തന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പണമിടപാടിൻ്റെ സ്‌ക്രീൻ ഷോട്ടുകളിലും […]
വോട്ട് കൊള്ളക്കെതിരെയുള്ള റാലിയിൽ പങ്കെടുക്കാൻ കർഷകരെയും വിദ്യാർത്ഥികളെയും സ്ത്രീകളെയും ക്ഷണിച്ച് രാഹുൽ ഗാന്ധി
വോട്ട് കൊള്ളയ്ക്കെതിരെയുള്ള രാംലീല മൈതാനിയിൽ നടക്കുന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ പോരാട്ടത്തിൽ കർഷകരും യുവാക്കളും വിദ്യാർത്ഥികളും സ്ത്രീകളും പങ്കാളികളാകണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ രാജ്യം ശക്തമായി പ്രതികരിക്കുമെന്നും വോട്ട് കൊള്ള നടത്തുന്നവരെ അധികാരത്തില്‍ നിന്ന് ജനങ്ങൾ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ പ്രതിഷേധ പരിപാടിക്ക് വലിയ പ്രചാരണവും പരസ്യവും സൗജന്യമായി നൽകുന്ന ബിജെപിക്കും മാധ്യമങ്ങൾക്കും രാഹുൽ ഗാന്ധി പരിഹാസരൂപേണ നന്ദി അറിയിച്ചു.
ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസെടുത്തു
ചേരാനല്ലൂരിൽ കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ അഡിഷണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരനെതിരെ കേസെടുത്ത് പൊലീസ്. ബിഎൻഎസ് 281, 106 (1) വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അശ്രദ്ധയോടെ അമിത വേഗത്തിൽ വാഹനം ഓടിക്കൽ, അശ്രദ്ധമൂലം കൊല്ലപ്പെടൽ എന്നീ വകുപ്പുകളാണ് കേസിലുള്ളത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണൻ്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. KL 46 F 0333 നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്.
സംഘർഷം നിലനിൽക്കുന്ന ഗൾഫ് മേഖലയിലെ പ്രവാസി മലയാളികൾക്കായി കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം
ഗൾഫ് മേഖലയിലെ പ്രവാസി മലയാളികൾക്കായി മുഖ്യമന്ത്രി വി.ഡി സതീശന്‍റെ നിര്‍ദ്ദേശപ്രകാരം കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. 24 മണിക്കുറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് സഹായത്തിനായി 011 23747079, 9310443880 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കേരള ഹൗസിലെ നോഡൽ ഓഫീസറായി നോർക്ക ഡെവലപ്മെന്‍റ് ഓഫീസർ ജെ. ഷാജിമോനെയും വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തുന്നതിനുള്ള നോഡൽ ഓഫീസറായി അഡീഷണൽ റസിഡന്‍റ് കമ്മീഷണറുടെ ചാർജ്ജുള്ള ലെയ്സൺ ഓഫീസർ രാഹുൽ കെ ജയ്‌സ്വാറിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 25, ഞായര്‍
പിഎസ് സി മേധാവികള്‍ക്കെതിരേ മൂന്നു കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ച്. പിഎസ് സി അംഗങ്ങളേയും ഉന്നത ഉദ്യോഗസ്ഥരേയും പ്രതികളാക്കി കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ഐജി എസ് അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അനുമതി നല്‍കി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസര്‍, ഖാദി ബോര്‍ഡ് വില്ലേജ് ഇന്‍സ്പെക്ടര്‍ പരീക്ഷകളില്‍ നടത്തിയ ക്രമക്കേടുകള്‍ക്കാണ് കേസെടുക്കുന്നത്. യോഗ്യതയില്ലാത്തവരേയും സിപിഎം പ്രവര്‍ത്തകരേയും നിയമിച്ചെന്നും ഒരേ ഗൈഡില്‍നിന്ന് 47 ചോദ്യങ്ങള്‍ പകര്‍ത്തിയെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു […]
റിപ്പോനിരക്ക് ഇനിയും ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക്
ഡിസംബറിലും ഫെബ്രുവരിയിലും നടക്കാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കും. അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന വര്‍ധനയും ഉയരുന്ന പണപ്പെരുപ്പവും കാരണം റിപ്പോ 6.25 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുകയാണെങ്കില്‍ ഏപ്രിലില്‍ വീണ്ടുമൊരു വര്‍ധനകൂടി ഉണ്ടായേക്കാം. നാലു വര്‍ഷത്തിനുശേഷം ഒക്ടോബറില്‍ റിപ്പോ കാല്‍ ശതമാനം ഉയര്‍ത്തിയിരുന്നു. ഇതോടെ നിരക്ക് 5.50 ശതമാനമായി. നിലവില്‍ ആഗോള വിപണിയില്‍ ക്രൂഡ് വില ബാരലിന് 105-110 ഡോളര്‍ […]
എഐ വോയ്‌സ് ക്ലോണിങ് തട്ടിപ്പിനെതിരെ ജാഗ്രത വേണം
നിര്‍മിതബുദ്ധി ഉപയോഗിച്ച് ഒരാളുടെ ശബ്ദം അനുകരിച്ച് പണം തട്ടുന്ന രീതിയായ എഐ വോയ്‌സ് ക്ലോണിങ് തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ പോലീസ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോകള്‍, ശബ്ദ സന്ദേശങ്ങള്‍ തുടങ്ങിയവയില്‍നിന്ന് ലഭിക്കുന്ന ശബ്ദ സാമ്പിളുകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ക്ക് ഒരാളുടെ ശബ്ദത്തിന് സമാനമായ ശബ്ദം സൃഷ്ടിക്കാന്‍ സാധിച്ചേക്കാം. പരിചയമുള്ളയാളുടെ ശബ്ദത്തില്‍ പണം ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് കാള്‍ വന്ന നമ്പറില്‍ തന്നെ തിരിച്ചു വിളിക്കാതെ ആ വ്യക്തിയുടെ കുടുംബാംഗങ്ങളോടോ അല്ലെങ്കില്‍ സുഹൃത്തുക്കളോടോ വിവരം അന്വേഷിക്കുക. പണം അയയ്ക്കുന്നതിന് മുമ്പ് […]
‘ഉടുമ്പന്‍ചോല വിഷന്‍’ ചിത്രത്തിലെ വീഡിയോ ഗാനം
വര്‍ത്തമാനകാലത്തെ വാര്‍ത്താ സൃഷ്ടിയും അതിന്റെ പിന്നാമ്പുറത്തെ കഥകളും സംഭവവികാസങ്ങളാകുന്ന ചിത്രമാണ് ‘ഉടുമ്പന്‍ചോല വിഷന്‍’. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ജോഡി നമ്പര്‍ 1 എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ഗോപി സുന്ദര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ഡബ്‌സിയാണ്. അന്‍വര്‍ റഷീദിന്റെ സഹ സംവിധായകനായ സലാം ബുഖാരി സ്വതന്ത്ര സംവിധായകനാകുന്ന ഈ ചിത്രം കംപ്ലീറ്റ് മാസ് എന്റര്‍ടൈനറായാണ് പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. മാത്യു തോമസ്, മിലിന്ദ് സോമന്‍, ശ്രീനാഥ് ഭാസി, സിദ്ദിഖ്, ദിലീഷ് […]
‘സത്യവാന്‍ സാവിത്രി’ നവംബര്‍ 20 മുതല്‍
കീര്‍ത്തി സുരേഷ്, മിഷ്‌കിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ്‍ എസ് വിജയ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സത്യവാന്‍ സാവിത്രി’ റിലീസിനൊരുങ്ങുകയാണ്. നവംബര്‍ 20 മുതലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കോടതി മുറിയും കേസ് വിസ്താരവുമൊക്കെ മുഖ്യ പശ്ചാത്തലമാവുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്റെയും മിഷ്‌കിന്റെയും കഥാപാത്രങ്ങള്‍ അഭിഭാഷകരാണ്. മിഷ്‌കിന്‍ പേരു കേട്ട അഭിഭാഷകനും കീര്‍ത്തി സുരേഷ് ഈ മേഖലയില്‍ പേരെടുക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു നവാഗതയുമാണ്. കോടതി മുറികള്‍ പശ്ചാത്തലമാവുന്ന ചിത്രമാണെങ്കിലും ഇവിടെ ചില്ലറ നര്‍മ്മത്തിനും സ്‌കോപ്പ് ഉണ്ട്. […]
ബിവൈഡി പ്രീമിയം ബ്രാന്‍ഡ് ഡെന്‍സ ഇന്ത്യയിലേക്ക്
ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ബിവൈഡിയുടെ പ്രീമിയം ബ്രാന്‍ഡ് ആയ ഡെന്‍സ നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിയിലെ ഡെന്‍സയുടെ ആദ്യ മോഡല്‍ ആയി ഡി9 എംപിവി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടും ഇലക്ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റുകളില്‍ ഈ ആഢംബര വാഹനം ലഭ്യമാണെങ്കിലും തുടക്കമെന്ന നിലയില്‍ ഇതിന്റെ ഇലക്ട്രിക് പതിപ്പ് മാത്രമായിരിക്കും ഇന്ത്യയില്‍ എത്തുക. 7 പേര്‍ക്ക് സുഗമമായി യാത്ര ചെയ്യാന്‍ കഴിയുന്ന ഈ എംപിവിയില്‍ 103.6 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കാണ് ഉണ്ടാവുക. ഒറ്റച്ചാര്‍ജില്‍ […]
