Posted inലേറ്റസ്റ്റ്

രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക് പോകുന്ന ഫ്രാൻസിൽ അതീവ ജാഗ്രതയിൽ പൊലീസ്

രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക് പോകുന്ന ഫ്രാൻസിൽ അതീവ ജാഗ്രതയിൽ പൊലീസ്. 70,000 സൈനികരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പാരീസ് ഉള്‍പ്പെടെയുളള നഗരങ്ങളില്‍ കർഫ്യു പ്രഖ്യാപിച്ചു. മെട്രോ സ്റ്റേഷനുകളും അടച്ചു. അതിനിടെ, പാരീസിൽ ഇന്നലെ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നിൽ വംശീയ വിദ്വേഷമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പ്രതികരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിജിലൻസിലെ വിവരാവകാശ വിലക്കിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വിജിലൻസിലെ വിവരാവകാശ വിലക്കിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തീവെട്ടിക്കൊള്ള മറയ്ക്കാനാണ് സർക്കാർ നടപടിയെന്ന് പിണറായി ആരോപിച്ചു. അഴിമതി മൂടിവെക്കാനുള്ള നഗ്നമായ ഇടപെടലാണ് നടന്നത്. യുഡിഎഫ് സർക്കാറിന്റെ തീരുമാനത്തിന് എഐസിസിയുടെ മൗനാനുവാദം ഉണ്ടോ എന്നും പിണറായി ചോദിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ടാണ്. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും മുന്നറിയിപ്പ് നൽകി. നാളെ 7 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.   ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് […]

Posted inലേറ്റസ്റ്റ്

കാലിക്കറ്റ് സർവകലാശാലയുടെ നെറ്റ്‌വർക്ക് തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു

കാലിക്കറ്റ് സർവകലാശാലയുടെ നെറ്റ്‌വർക്ക് തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. വ്യാഴാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് സർവകലാശാലയുടെ സെർവർ തകരാറിലായത്. ഇതിനെത്തുടർന്ന് വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകളും നേരത്തെ മാറ്റി വെച്ചിരുന്നു. തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, ഇന്‍റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് യാതൊരു മാറ്റവുമില്ലെന്നും ഇവ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും സർവകലാശാല അറിയിച്ചു. തകരാർ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്.

Posted inലേറ്റസ്റ്റ്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണംചെയ്യും

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണംചെയ്യും. ഇതിനായി സംസ്ഥാന സർക്കാർ 1081 കോടി രൂപ അനുവദിച്ചു. ഇതിൽ ക്ഷേമപെൻഷന് മാത്രം 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോർഡ് പെൻഷന് 119.47 കോടി രൂപയും അനുവദിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 24, ശനി

  എസ്എംഎ ചികില്‍സയ്ക്ക് നാറ്റ്കോയുടെ മരുന്ന് വാങ്ങാന്‍ ശുപാര്‍ശ വന്നത് എല്‍ഡിഎഫ് ഭരണകാലത്താണെന്നു രേഖകള്‍. നാറ്റ്കോ മരുന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് ടെക്നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തിയ കത്ത് സംസ്ഥാന മിഷന്‍ ഡയറക്ടര്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിലെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. യു ആര്‍ രാഹുല്‍ ഒപ്പിട്ട കത്താണു നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മുമ്പ് മെയ് 8 നായിരുന്നു വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ടെക്നിക്കല്‍ കമ്മിറ്റി നാറ്റ്ക്കോ മരുന്ന് ശുപാര്‍ശ ചെയ്തത്. […]

Posted inലേറ്റസ്റ്റ്

കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്

കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയിൽ നടന്ന റിപ്പബ്ലിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ഒരു ‘എപ്പിക് ഫ്യൂറി’ ആക്രമണം കൂടി നടത്തിയേക്കാം, അല്ലെങ്കിൽ അവർ കരാറിന് തയ്യാറാവണം. ബുദ്ധിയുള്ളവരാണെങ്കിൽ അവർ ചർച്ചയ്ക്ക് മുന്നോട്ടുവരും എന്നാണ് ട്രംപ് പറഞ്ഞത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിർമ്മാണം ആരംഭിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും റോഡ് പണി പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് മേപ്പാടി-ചൂരൽമല റോഡ് ഉപരോധിച്ച് നാട്ടുകാർ

നിർമ്മാണം ആരംഭിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും റോഡ് പണി പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് മേപ്പാടി-ചൂരൽമല റോഡ് ഉപരോധിച്ച് നാട്ടുകാർ. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ റോഡിൽ കിടന്നായിരുന്നു പ്രതിഷേധം. അഞ്ചു മണിക്കൂർ ഉപരോധം നീണ്ടതോടെ ചൂരൽമലയിൽ നിന്ന് മേപ്പാടിയിലേക്കും തിരിച്ചും ഉള്ള ഗതാഗതം സ്തംഭിച്ചു.

Posted inടെക്നോളജി

വായു മലിനീകരണം അതിരൂക്ഷമാക്കി എഐ ഡാറ്റാ സെന്ററുകള്‍

എഐ ഡാറ്റാ സെന്ററുകളുടെ ദ്രുതഗതിയിലുള്ള വ്യാപനം അമേരിക്കയിലെ ടെക്സാസിലെ വായു മലിനീകരണം അതിരൂക്ഷമാക്കുമെന്ന് പുതിയ പഠനം. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ പതിറ്റാണ്ടുകളായി ഉണ്ടാക്കിയ പുരോഗതിയെ എല്ലാം എഐ ഡേറ്റാ സെന്ററുകള്‍ പിന്നോട്ടടിച്ചേക്കാമെന്ന് ഹൂസ്റ്റണ്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് സെന്ററിന്റെ പഠനം മുന്നറിയിപ്പ് നല്‍കുന്നു. വമ്പന്‍ എഐ ഡാറ്റാ സെന്റര്‍ ഹബ്ബായി ടെക്സാസ് മാറുന്നതിനിടെയാണ് പഠനം പുറത്തുവരുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡേറ്റാ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതിയുടെ ആവശ്യം വര്‍ധിക്കുന്നത് ഹാനികരമായ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത് ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പഠനം […]

Posted inബിസിനസ്സ്

അവധൂത് സാഥെ ട്രേഡിംഗ് അക്കാദമിക്ക് പിഴയിട്ട് സെബി

രജിസ്ട്രേഷനില്ലാതെ നിക്ഷേപ ഉപദേശക, റിസര്‍ച്ച് അനലിസ്റ്റ് സേവനങ്ങള്‍ നല്‍കിയതിന് അവധൂത് സാഥെ ട്രേഡിംഗ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡിനും സ്ഥാപകന്‍ അവധൂത് സാഥെയ്ക്കും എതിരെ കര്‍ശന നടപടിയുമായി സെബി. സേവനങ്ങള്‍ നല്‍കുന്നതിനായി സമാഹരിച്ച 546.17 കോടി തിരികെ നല്‍കാനും 11.5 കോടി രൂപ പിഴയടയ്ക്കാനും സെബി ഉത്തരവിട്ടു. അവധൂത് സാഥെ ട്രേഡിംഗ് അക്കാദമിക്ക് 6 കോടി രൂപ പിഴയിട്ടപ്പോള്‍ സ്ഥാപകന്‍ അവധൂത് സാഥെ 4 കോടി രൂപ സെബിയില്‍ അടയ്ക്കണം. കമ്പനിയില്‍ പങ്കാളിയായ ഗൗരി അവധൂത് സാഥെ 1.5 […]