നിർമ്മാണം ആരംഭിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും റോഡ് പണി പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് മേപ്പാടി-ചൂരൽമല റോഡ് ഉപരോധിച്ച് നാട്ടുകാർ. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ റോഡിൽ കിടന്നായിരുന്നു പ്രതിഷേധം. അഞ്ചു മണിക്കൂർ ഉപരോധം നീണ്ടതോടെ ചൂരൽമലയിൽ നിന്ന് മേപ്പാടിയിലേക്കും തിരിച്ചും ഉള്ള ഗതാഗതം സ്തംഭിച്ചു.
വായു മലിനീകരണം അതിരൂക്ഷമാക്കി എഐ ഡാറ്റാ സെന്ററുകള്‍
എഐ ഡാറ്റാ സെന്ററുകളുടെ ദ്രുതഗതിയിലുള്ള വ്യാപനം അമേരിക്കയിലെ ടെക്സാസിലെ വായു മലിനീകരണം അതിരൂക്ഷമാക്കുമെന്ന് പുതിയ പഠനം. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ പതിറ്റാണ്ടുകളായി ഉണ്ടാക്കിയ പുരോഗതിയെ എല്ലാം എഐ ഡേറ്റാ സെന്ററുകള്‍ പിന്നോട്ടടിച്ചേക്കാമെന്ന് ഹൂസ്റ്റണ്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് സെന്ററിന്റെ പഠനം മുന്നറിയിപ്പ് നല്‍കുന്നു. വമ്പന്‍ എഐ ഡാറ്റാ സെന്റര്‍ ഹബ്ബായി ടെക്സാസ് മാറുന്നതിനിടെയാണ് പഠനം പുറത്തുവരുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡേറ്റാ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതിയുടെ ആവശ്യം വര്‍ധിക്കുന്നത് ഹാനികരമായ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത് ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പഠനം […]
അവധൂത് സാഥെ ട്രേഡിംഗ് അക്കാദമിക്ക് പിഴയിട്ട് സെബി
രജിസ്ട്രേഷനില്ലാതെ നിക്ഷേപ ഉപദേശക, റിസര്‍ച്ച് അനലിസ്റ്റ് സേവനങ്ങള്‍ നല്‍കിയതിന് അവധൂത് സാഥെ ട്രേഡിംഗ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡിനും സ്ഥാപകന്‍ അവധൂത് സാഥെയ്ക്കും എതിരെ കര്‍ശന നടപടിയുമായി സെബി. സേവനങ്ങള്‍ നല്‍കുന്നതിനായി സമാഹരിച്ച 546.17 കോടി തിരികെ നല്‍കാനും 11.5 കോടി രൂപ പിഴയടയ്ക്കാനും സെബി ഉത്തരവിട്ടു. അവധൂത് സാഥെ ട്രേഡിംഗ് അക്കാദമിക്ക് 6 കോടി രൂപ പിഴയിട്ടപ്പോള്‍ സ്ഥാപകന്‍ അവധൂത് സാഥെ 4 കോടി രൂപ സെബിയില്‍ അടയ്ക്കണം. കമ്പനിയില്‍ പങ്കാളിയായ ഗൗരി അവധൂത് സാഥെ 1.5 […]
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ടാണ്. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും മുന്നറിയിപ്പ് നൽകി. നാളെ 7 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’യിലെ ആദ്യ ഗാനം
’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ഡാബ്‌സിയാണ് ‘പെരുത്ത് നന്ദി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ബിബിന്‍ അശോകാണ് ഈണം നല്‍കിയിരിക്കുന്നത്. മനു ഹസ്സനാണ് ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഷിഫിന ബബിന്‍ പക്കര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ആല്‍ബി ആന്റണി, അജ്മല്‍ സാബു, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍.
‘ഫൗജി’യുടെ സ്‌പെഷ്യല്‍ ഗ്ലിംപ്‌സ് വീഡിയോ
പ്രഭാസ് നായകനായി ഹനു രാഘവപുടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം ‘ഫൗജി’യുടെ സ്‌പെഷ്യല്‍ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറക്കി. ‘ഫയല്‍ നമ്പര്‍ 25’ എന്ന പേരില്‍ എത്തിയ വീഡിയോ, പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യക്തിത്വത്തിലേക്കും രഹസ്യ ദൗത്യത്തിലേക്കും വെളിച്ചം വീശുന്ന ശക്തമായ ആമുഖമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഫൗജി’യുടെ കഥ വികസിക്കുന്നത്. 1942 മേയ് 29ന് ബെര്‍ലിനില്‍ നേതാജി സുഭാഷ് ചന്ദ്രബോസും അഡോള്‍ഫ് ഹിറ്റ്‌ലറും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയോടെയാണ് ഗ്ലിംപ്‌സ് ആരംഭിക്കുന്നത്. ഇമാന്‍വിയാണ് […]
പള്‍സര്‍ എന്‍എസ്200 അപ്ഡേറ്റ് വേര്‍ഷന്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അവരുടെ ജനപ്രിയ മോഡലായ പള്‍സര്‍ ശ്രേണിയിലെ എന്‍എസ്200 അപ്ഡേറ്റ് വേര്‍ഷന്‍ പുറത്തിറക്കി. 1.60 ലക്ഷം രൂപ മുതലാണ് വില (എക്സ് ഷോറൂം) ആരംഭിക്കുന്നത്. 199.5 സിസി, 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ആണ് ഇതിന് കരുത്തുപകരുന്നത്. മുന്‍ പതിപ്പില്‍ 24 ബിഎച്ച്പി ആയിരുന്നെങ്കില്‍ പുതിയ എന്‍എസ്200ല്‍ 25 ബിഎച്ച്പി കരുത്താണ് പുറപ്പെടുവിക്കുന്നത്. ഇലക്ട്രോണിക് ത്രോട്ടില്‍ ബോഡിയോട് കൂടി വരുന്നതിനാല്‍ റൈഡേഴ്സിന് വിവിധ റൈഡ് മോഡുകളും ട്രാക്ഷന്‍ കണ്‍ട്രോളും തെരഞ്ഞെടുക്കാം. […]
നോവിന്റെ കനമല്ലോ കതിരിന്
അതിജീവനത്തിനുവേണ്ടി പോരാടുന്ന ജനതയുടെ ദുരിതത്തിന്റെ ഓര്‍മ്മകളിലൂടെയുള്ള യാത്രയാണി പുസ്തകം.ഹൈറേഞ്ചിലെ മലനിരകളില്‍ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടി കുടിയേറിയ മനുഷ്യരുടെ നോവും കണ്ണുനീരും കലര്‍ന്ന കഥാപരിസരങ്ങള്‍.എഴുത്തുകാരന്റെ കുട്ടിക്കാലവും ജനനവും പഠനവും അസുഖങ്ങളോടുള്ള പോരാട്ടവും വായനയും പുസ്തകങ്ങളും കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരും പകര്‍ന്ന ഒരു കാലത്തെ ഓര്‍ത്തെടുക്കുകയാണ് ഈ കൃതിയില്‍ കാട്ടുമൃഗങ്ങളും ഇല്ലായ്മകളും ദുര്‍ഘടവഴികളും പകര്‍ച്ചവ്യാധികളും നിറഞ്ഞ കുടിയേറ്റ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍. ‘നോവിന്റെ കനമല്ലോ കതിരിന്’. സിബി ജോണ്‍ തൂവല്‍. ഗ്രീന്‍ ബുക്‌സ്. വില 161 രൂപ.
ഡിമെന്‍ഷ്യ കേസുകള്‍ 2050 ആകുമ്പോഴേക്കും രണ്ടരക്കോടിയാകും
വരുംദശകങ്ങളില്‍ ലോകം നേരിടുന്ന വലിയ ആരോഗ്യഭീഷണിയായി ഡിമെന്‍ഷ്യ മാറുമെന്ന് പഠനം. 2050 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള പുതിയ കേസുകളുടെ എണ്ണം രണ്ടരക്കോടി ഉയരുമെന്നാണ് കണക്കാക്കുന്നത്. 2023-ല്‍ ഈ നിരക്ക് ഏകദേശം ഒന്നേകാല്‍കോടിയായിരുന്നു. ജാമാ ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 18 രാജ്യങ്ങളില്‍നിന്നുള്ള 38,418 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ഡിമെന്‍ഷ്യ എന്നത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അവസ്ഥയായതിനാല്‍ കരുതലോടെ കാണേണ്ട വിഷയമാണിതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് ഡിമെന്‍ഷ്യ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നുണ്ട്. പ്രതിരോധ തന്ത്രങ്ങള്‍ […]
മദ്ധ്യാഹ്‌ന വാർത്തകൾ
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ പി എസ് സി നൽകിയ ഹർജി പരിഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സർക്കാരിനോട് ചോദിച്ച ഹൈക്കോടതി പി എസ് സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും വിമർശിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2026-ലെ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാന സർവീസുകളിൽ നാല് ശതമാനം […]
