Posted inബിസിനസ്സ്

183.27 കോടി രൂപയുടെ ലാഭം നേടി സിഎസ്ബി ബാങ്ക്

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 183.27 കോടി രൂപയുടെ ലാഭം നേടി തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്. തൊട്ടു മുന്‍ പാദത്തിലെ 150.04 കോടി രൂപയയില്‍ നിന്ന് 21.8 ശതമാനത്തിന്റെ വര്‍ധന. മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ 160.33 കോടി രൂപയേക്കാള്‍ 14 ശതമാനം ഉയര്‍ന്ന തുകയാണിത്. മൊത്തം ബിസിനസ്സ് 20 ശതമാനം വര്‍ധിച്ച് 89,272 കോടി രൂപയായി. മൊത്തം വായ്പകള്‍ 22.10 ശതമാനം ഉയര്‍ന്ന് 42,383 കോടി രൂപയിലെത്തി. ഗോള്‍ഡ് ലോണ്‍ പോര്‍ട്ട്‌ഫോളിയോ 35.53 […]

Posted inടെക്നോളജി

ഗെയിമുകള്‍ കളിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകളും

മൊബൈല്‍ ഫോണുകളിലും കംപ്യുട്ടറുകളിലും ഗെയിമുകള്‍ കളിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകളും നടക്കുന്നു. ഗെയിമില്‍ പുതിയ റിവാര്‍ഡുകള്‍, സൗജന്യ കോയിനുകള്‍, വിലകൂടിയ സ്‌കിന്നുകള്‍, പ്രത്യേക ആയുധങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്താണ് പലപ്പോഴും തട്ടിപ്പുകാര്‍ കുട്ടികളെ ആകര്‍ഷിക്കുന്നത്. കൂടുതല്‍ പോയിന്റുകളും സമ്മാനങ്ങളും നേടാമെന്ന് വിശ്വസിച്ച് അവര്‍ അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാറുണ്ട്. അതിലൂടെ ബാങ്ക് അക്കൗണ്ട്, പാസ്വേഡ് തുടങ്ങിയവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ചില ഓണ്‍ലൈന്‍ ഗെയിമുകളില്‍ മറ്റ് കളിക്കാരുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇത് ഉപയോഗിച്ച് അപരിചിതര്‍ […]

Posted inവിനോദം

‘സമരസ’ ചിത്രത്തിലെ വീഡിയോ ഗാനം

സങ്കല്‍പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സമരസ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. പ്രഭാകരന്‍ നറുകര എഴുതിയ വരികള്‍ക്ക് അഭയ് എ കെ സംഗീതം നല്‍കി സിതാര കൃഷ്ണകുമാര്‍ ആലപിച്ച ‘മൊഹബത്തിന്‍ മൈലാഞ്ചി’ എന്നാരംഭിക്കുന്ന ഗാനമാണ് റീലീസായത്. ഒക്ടോബര്‍ മുപ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്നു. ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലന്‍, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്‍, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്‍, […]

Posted inവിനോദം

‘ബാച്ച്ലര്‍ പാര്‍ട്ടി ഡുഎക്‌സ്’ലെ രജിഷ വിജയന്റെ പോസ്റ്റര്‍

അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലര്‍ പാര്‍ട്ടി ഡുഎക്‌സ്’ ലെ രജിഷ വിജയന്റെ പോസ്റ്റര്‍ പുറത്ത്. രജിഷ അവതരിപ്പിക്കുന്ന സിംപിള്‍ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. നവംബര്‍ 19നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. 14 വര്‍ഷങ്ങള്‍ക്കുശേഷം ജെന്‍ – സി വൈബിലാണ്, 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം ‘ബാച്ച്ലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗം എത്തുന്നത്. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, […]

Posted inഓട്ടോമോട്ടീവ്

ബൊലേറോയുടെ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ആയ ബൊലേറോയുടെ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍. പൊതുവേ ബൊലേറോയെ ഒരു ആഢംബര എസ് യുവിയായിട്ടില്ല കണക്കാക്കുന്നത്. എന്നാല്‍ വെങ്കല തീമില്‍ ബ്ലാക്ക് നിറത്തില്‍ പുറത്തിറക്കിയ പുതിയ മോഡലിന് സ്റ്റെലിഷ് ലുക്ക് ഉണ്ട്. പുറംഭാഗത്ത്, ഫ്രണ്ട് ബമ്പര്‍, ഗ്രില്‍, ഫോഗ് ലാമ്പ് സറൗണ്ടുകള്‍ എന്നിവയില്‍ വെങ്കല തീമാണ് നിറഞ്ഞുനില്‍ക്കുന്നത്. വെങ്കല നിറത്തിലുള്ള അലോയ് വീലുകളും ക്ലാഡിങ്ങുമാണ് വശങ്ങളില്‍ നിന്ന് കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അകത്തളത്തില്‍ വെങ്കല തീമോടു കൂടിയ […]

Posted inപുസ്തകങ്ങൾ

മൂവന്തിനേരത്തെ ദുഃഖങ്ങള്‍

ദേശകേന്ദ്രിതമായ പ്രായകല്പനകളില്‍നിന്ന് സാര്‍വദേശീയമായ പ്രതീതിലോകങ്ങളിലേക്കുള്ള കഥാഭാവനയുടെ മാന്ത്രികസഞ്ചാരം മൂവന്തിനേരത്തെ ദുഃഖങ്ങള്‍. കുചേലവൃത്തത്തിന്റെ ദിവസം, ഛായാനുയായി സത്യവൃത്താന്തം. ഒരാള്‍ തത്ത്വചിന്തകനായി ജീവിക്കുന്ന ദിവസ എന്നിങ്ങനെ… ഭാവാത്മകമായ ഭാഷയില്‍ എഴുതപ്പെട്ട പതിന്നാല് കഥകള്‍.അയ്മനം ജോണിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ‘മൂവന്തിനേരത്തെ ദുഃഖങ്ങള്‍’. അയ്മനം ജോണ്‍. ഡിസി ബുക്‌സ്. വില 180 രൂപ.

Posted inആരോഗ്യം

ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്തു നില്‍ക്കാമോ?

ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്തു നില്‍ക്കാമോ? അങ്ങനെ നില്‍ക്കാണ സാധിച്ചാല്‍ നിങ്ങള്‍ ആരോഗ്യവാനാണെന്ന് വിലയിരുത്താമെന്ന് ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. ഹഫീസാ ഖാന്‍. 2022ല്‍ ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ ഇക്കാര്യം പറയുന്നത്. 50നും 75നും ഇടയില്‍ പ്രായമായ 1702 പേരില്‍ 10 വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ണുകള്‍ തുറന്ന് പത്ത് സെക്കന്റ് വരെ ഒറ്റക്കാലില്‍ നിന്നവരില്‍ ഹൃദയ സംബന്ധമായ അസുഖമോ വൈകല്യങ്ങളോ ഇല്ലാതെ ഏഴ് വര്‍ഷം വരെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ത്യൻ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനോട് 6 ചോദ്യങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദൻ രംഗത്ത്

ഇന്ത്യൻ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനോട് 6 ചോദ്യങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദൻ രംഗത്ത്. എസ് എം എ മരുന്ന് വിവാദത്തിൽ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഗോവിന്ദൻ, ആരോഗ്യമന്ത്രി കൃത്യമായി മറുപടി പറയുന്നില്ലെന്ന് വിമർശിച്ചുകൊണ്ടാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. ക്ലിനിക്കൽ ടെസ്റ്റിന് ഉള്ള മരുന്നുകൾ എങ്ങനെ ആശുപത്രിയിലെത്തിയെന്നും കുഴപ്പമില്ലെങ്കിൽ എന്തിനാണ് മരുന്ന് പിൻവലിച്ചതെന്നുമടക്കമുള്ള ചോദ്യങ്ങളാണ് സി പി എം സംസ്ഥാന സെക്രട്ടറി ഉയർത്തിയത്.

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ പ്രത്യേക സർവേ നടത്തും

സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ പ്രത്യേക സർവേ നടത്തും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്താനാണ് സംസ്ഥാന വ്യാപകമായി സർവേ നടത്തുന്നത്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.   വെള്ളിയാഴ്ച മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് പ്രത്യേക സർവേ നടത്താനുള്ള തീരുമാനമെടുത്തത്. ആലപ്പുഴ കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി സർവേ നടത്തുന്നത്.

Posted inലേറ്റസ്റ്റ്

ഒരു ജന്തർ മന്ദർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഒരു ജന്തർ മന്ദർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനാധിപത്യ സംരക്ഷണത്തിനായി നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനോ ഇല്ലാതാക്കാനോ കഴിയില്ലെന്നും സമരങ്ങൾ കൂടുതൽ ശക്തമായി ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ലോക്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.