രജിസ്ട്രേഷനില്ലാതെ നിക്ഷേപ ഉപദേശക, റിസര്‍ച്ച് അനലിസ്റ്റ് സേവനങ്ങള്‍ നല്‍കിയതിന് അവധൂത് സാഥെ ട്രേഡിംഗ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡിനും സ്ഥാപകന്‍ അവധൂത് സാഥെയ്ക്കും എതിരെ കര്‍ശന നടപടിയുമായി സെബി. സേവനങ്ങള്‍ നല്‍കുന്നതിനായി സമാഹരിച്ച 546.17 കോടി തിരികെ നല്‍കാനും 11.5 കോടി രൂപ പിഴയടയ്ക്കാനും സെബി ഉത്തരവിട്ടു. അവധൂത് സാഥെ ട്രേഡിംഗ് അക്കാദമിക്ക് 6 കോടി രൂപ പിഴയിട്ടപ്പോള്‍ സ്ഥാപകന്‍ അവധൂത് സാഥെ 4 കോടി രൂപ സെബിയില്‍ അടയ്ക്കണം. കമ്പനിയില്‍ പങ്കാളിയായ ഗൗരി അവധൂത് സാഥെ 1.5 […]
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ടാണ്. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും മുന്നറിയിപ്പ് നൽകി. നാളെ 7 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
’40 ഡെയ്സ് ഓഫ് ഹൗസ് പാര്‍ട്ടി’യിലെ ആദ്യ ഗാനം
’40 ഡെയ്സ് ഓഫ് ഹൗസ് പാര്‍ട്ടി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ഡാബ്സിയാണ് ‘പെരുത്ത് നന്ദി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ബിബിന്‍ അശോകാണ് ഈണം നല്‍കിയിരിക്കുന്നത്. മനു ഹസ്സനാണ് ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഷിഫിന ബബിന്‍ പക്കര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ആല്‍ബി ആന്റണി, അജ്മല്‍ സാബു, എഡിറ്റര്‍: വിവേക് ഹര്ഷന്.
‘ഫൗജി’യുടെ സ്പെഷ്യല്‍ ഗ്ലിംപ്സ് വീഡിയോ
പ്രഭാസ് നായകനായി ഹനു രാഘവപുടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം ‘ഫൗജി’യുടെ സ്പെഷ്യല്‍ ഗ്ലിംപ്സ് വീഡിയോ പുറത്തിറക്കി. ‘ഫയല്‍ നമ്പര്‍ 25’ എന്ന പേരില്‍ എത്തിയ വീഡിയോ, പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യക്തിത്വത്തിലേക്കും രഹസ്യ ദൗത്യത്തിലേക്കും വെളിച്ചം വീശുന്ന ശക്തമായ ആമുഖമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഫൗജി’യുടെ കഥ വികസിക്കുന്നത്. 1942 മേയ് 29ന് ബെര്‍ലിനില്‍ നേതാജി സുഭാഷ് ചന്ദ്രബോസും അഡോള്‍ഫ് ഹിറ്റ്ലറും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയോടെയാണ് ഗ്ലിംപ്സ് ആരംഭിക്കുന്നത്. ഇമാന്‍വിയാണ് […]
പള്‍സര്‍ എന്‍എസ്200 അപ്ഡേറ്റ് വേര്‍ഷന്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അവരുടെ ജനപ്രിയ മോഡലായ പള്‍സര്‍ ശ്രേണിയിലെ എന്‍എസ്200 അപ്ഡേറ്റ് വേര്‍ഷന്‍ പുറത്തിറക്കി. 1.60 ലക്ഷം രൂപ മുതലാണ് വില (എക്സ് ഷോറൂം) ആരംഭിക്കുന്നത്. 199.5 സിസി, 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്ജിന് ആണ് ഇതിന് കരുത്തുപകരുന്നത്. മുന്‍ പതിപ്പില്‍ 24 ബിഎച്ച്പി ആയിരുന്നെങ്കില്‍ പുതിയ എന്‍എസ്200ല്‍ 25 ബിഎച്ച്പി കരുത്താണ് പുറപ്പെടുവിക്കുന്നത്. ഇലക്ട്രോണിക് ത്രോട്ടില്‍ ബോഡിയോട് കൂടി വരുന്നതിനാല്‍ റൈഡേഴ്സിന് വിവിധ റൈഡ് മോഡുകളും ട്രാക്ഷന്‍ കണ്ട്രോളും തെരഞ്ഞെടുക്കാം. […]
നോവിന്റെ കനമല്ലോ കതിരിന്
അതിജീവനത്തിനുവേണ്ടി പോരാടുന്ന ജനതയുടെ ദുരിതത്തിന്റെ ഓര്‍മ്മകളിലൂടെയുള്ള യാത്രയാണി പുസ്തകം.ഹൈറേഞ്ചിലെ മലനിരകളില്‍ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടി കുടിയേറിയ മനുഷ്യരുടെ നോവും കണ്ണുനീരും കലര്‍ന്ന കഥാപരിസരങ്ങള്‍.എഴുത്തുകാരന്റെ കുട്ടിക്കാലവും ജനനവും പഠനവും അസുഖങ്ങളോടുള്ള പോരാട്ടവും വായനയും പുസ്തകങ്ങളും കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരും പകര്‍ന്ന ഒരു കാലത്തെ ഓര്‍ത്തെടുക്കുകയാണ് ഈ കൃതിയില്‍ കാട്ടുമൃഗങ്ങളും ഇല്ലായ്മകളും ദുര്‍ഘടവഴികളും പകര്‍ച്ചവ്യാധികളും നിറഞ്ഞ കുടിയേറ്റ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍. ‘നോവിന്റെ കനമല്ലോ കതിരിന്’. സിബി ജോണ്‍ തൂവല്‍. ഗ്രീന്‍ ബുക്സ്. വില 161 രൂപ.
ഡിമെന്‍ഷ്യ കേസുകള്‍ 2050 ആകുമ്പോഴേക്കും രണ്ടരക്കോടിയാകും
വരുംദശകങ്ങളില്‍ ലോകം നേരിടുന്ന വലിയ ആരോഗ്യഭീഷണിയായി ഡിമെന്‍ഷ്യ മാറുമെന്ന് പഠനം. 2050 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള പുതിയ കേസുകളുടെ എണ്ണം രണ്ടരക്കോടി ഉയരുമെന്നാണ് കണക്കാക്കുന്നത്. 2023-ല്‍ ഈ നിരക്ക് ഏകദേശം ഒന്നേകാല്കോടിയായിരുന്നു. ജാമാ ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 18 രാജ്യങ്ങളില്‍നിന്നുള്ള 38,418 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ഡിമെന്‍ഷ്യ എന്നത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അവസ്ഥയായതിനാല്‍ കരുതലോടെ കാണേണ്ട വിഷയമാണിതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്ക് ഡിമെന്‍ഷ്യ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നുണ്ട്. പ്രതിരോധ തന്ത്രങ്ങള്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ പി എസ് സി നൽകിയ ഹർജി പരിഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സർക്കാരിനോട് ചോദിച്ച ഹൈക്കോടതി പി എസ് സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും വിമർശിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2026-ലെ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാന സർവീസുകളിൽ നാല് ശതമാനം […]
നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ – ഡിഎംകെ വാക്പോര്
നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ – ഡിഎംകെ വാക്പോര്. ധനുഷിനെതിരെ ഒളിയമ്പുമായി മന്ത്രി ആധവ് അർജുന രംഗത്തെത്തി. പുതിയതായി ആര് വന്നാലും ടിവികെയ്ക്ക് വിഷയം അല്ലെന്നും ദില്ലി ആരെ പാക്ക് ചെയ്ത് അയച്ചാലും ടിവികെക്ക് ഒന്നുമില്ലെന്നും ആധവ് അർജുന പറഞ്ഞു. ബൂത്ത് തലം മുതലുള്ള കാര്യങ്ങൾ ഞങ്ങളുടെ മനസിലുണ്ട്. 2029ൽ പ്രധാനമന്ത്രി ആരെന്ന് ടിവികെ സഖ്യം തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു. അതേസമയം, ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ടിവികെയ്ക്ക് പേടി എന്നാണ് ഡിഎംകെയുടെ പ്രതികരണം. […]
സിപിഎം നേതാവ് പിപി ദിവ്യയുമായി ഒരു പണമിടപാടുമില്ലെന്നും വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ദിവ്യയുടെ ബെനാമി കമ്പനി എന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ പൈവറ്റ് ലിമിറ്റഡ്
സിപിഎം നേതാവ് പിപി ദിവ്യയുമായി ഒരു പണമിടപാടുമില്ലെന്നും വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ദിവ്യയുടെ ബെനാമി കമ്പനി എന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ പൈവറ്റ് ലിമിറ്റഡ്. പി പി ദിവ്യയുടെ ബെനാമി കമ്പനിയല്ലെന്നും വഴിവിട്ട് ഒരു കരാറും കിട്ടിയിട്ടില്ലെന്നും കമ്പനിയുടെ എംഡി മുഹമ്മദ് ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യയുടെ ഭർത്താവുമായി ചേർന്ന് ഭൂമി വാങ്ങിയിട്ടില്ല. താൻ ആർക്കും സമ്മാനമോ പണമോ നൽകിയിട്ടില്ല. പി പി ദിവ്യയുടെ ബെനാമി കമ്പനിയാണെന്ന് തെളിയിച്ചാൽ പ്രഖ്യാപിച്ചതുപോലെ കെ എസ് യുവിന് […]
