Posted inലേറ്റസ്റ്റ്

നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ – ഡിഎംകെ വാക്പോര്

നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ – ഡിഎംകെ വാക്പോര്. ധനുഷിനെതിരെ ഒളിയമ്പുമായി മന്ത്രി ആധവ് അർജുന രം​ഗത്തെത്തി. പുതിയതായി ആര് വന്നാലും ടിവികെയ്ക്ക് വിഷയം അല്ലെന്നും ദില്ലി ആരെ പാക്ക് ചെയ്ത് അയച്ചാലും ടിവികെക്ക് ഒന്നുമില്ലെന്നും ആധവ് അർജുന പറഞ്ഞു. ബൂത്ത്‌ തലം മുതലുള്ള കാര്യങ്ങൾ ഞങ്ങളുടെ മനസിലുണ്ട്. 2029ൽ പ്രധാനമന്ത്രി ആരെന്ന് ടിവികെ സഖ്യം തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു. അതേസമയം, ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ടിവികെയ്ക്ക് പേടി എന്നാണ് ഡിഎംകെയുടെ പ്രതികരണം. […]

Posted inലേറ്റസ്റ്റ്

സിപിഎം നേതാവ് പിപി ദിവ്യയുമായി ഒരു പണമിടപാടുമില്ലെന്നും വിജിലൻസ് അന്വേഷണത്തെ സ്വാ​ഗതം ചെയ്യുന്നുവെന്നും ദിവ്യയുടെ ബെനാമി കമ്പനി എന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ പൈവറ്റ് ലിമിറ്റഡ്

സിപിഎം നേതാവ് പിപി ദിവ്യയുമായി ഒരു പണമിടപാടുമില്ലെന്നും വിജിലൻസ് അന്വേഷണത്തെ സ്വാ​ഗതം ചെയ്യുന്നുവെന്നും ദിവ്യയുടെ ബെനാമി കമ്പനി എന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ പൈവറ്റ് ലിമിറ്റഡ്. പി പി ദിവ്യയുടെ ബെനാമി കമ്പനിയല്ലെന്നും വഴിവിട്ട് ഒരു കരാറും കിട്ടിയിട്ടില്ലെന്നും കമ്പനിയുടെ എംഡി മുഹമ്മദ് ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യയുടെ ഭർത്താവുമായി ചേർന്ന് ഭൂമി വാങ്ങിയിട്ടില്ല. താൻ ആർക്കും സമ്മാനമോ പണമോ നൽകിയിട്ടില്ല. പി പി ദിവ്യയുടെ ബെനാമി കമ്പനിയാണെന്ന് തെളിയിച്ചാൽ പ്രഖ്യാപിച്ചതുപോലെ കെ എസ് യുവിന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2026-ലെ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാന സർവീസുകളിൽ നാല് ശതമാനം വർധനയുണ്ടാകും. പുതിയ സമയക്രമം ഒക്ടോബർ 25 മുതൽ അടുത്ത മാർച്ച് 27 വരെ പ്രാബല്യത്തിലുണ്ടാകും.   പുതിയ സമയ ക്രമമനുസരിച്ച്, വേനൽക്കാലത്ത് പ്രതിവാരം 620 ആയിരുന്ന എയർ ട്രാഫിക് മൂവ്‌മെന്റുകൾ 644 ആയി ഉയരും. റിയാദിലേക്ക് പുതിയ സർവീസുണ്ട്. ബഹ്‌റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിക്കുകയും ചെയ്യും. കൂടാതെ […]

Posted inലേറ്റസ്റ്റ്

എസ്എംഎ മരുന്നു വിവാദത്തില്‍  മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ

എസ്എംഎ മരുന്നു വിവാദത്തില്‍  മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ. സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് സുപ്രധാന വിവരം. നാറ്റ്കോ മരുന്ന് ശുപാർശ ചെയ്തുകൊണ്ട് ടെക്നിക്കൽ കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയ കത്താണ് നൽകിയത്. എൽഡിഎഫ് സർക്കാർ നിയമിച്ച സംസ്ഥാന നോഡൽ ഓഫീസർ ഡോ. യു ആർ രാഹുൽ ഒപ്പിട്ടാണ് കത്ത് നൽകിയത്. ഈ കത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു യുഡിഎഫ് സർക്കാർ മരുന്നു വാങ്ങാൻ കരാർ ഉണ്ടാക്കിയത്. […]

Posted inലേറ്റസ്റ്റ്

സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ. തനിക്കെതിരായ പാർട്ടി നടപടി പുന:പരിശോധിക്കണമെന്നാണ് കത്തിലെ ആവശ്യം. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്നും മാറ്റിയതിനെതിരെയും കത്തിൽ പരമർശിക്കുന്നുണ്ട്. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ജില്ലാ സെൻ്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ജില്ലാ സെൻ്ററിലെ പ്രവർത്തനത്തിൽ നിന്ന് മാറ്റിയത് ജില്ലാ സെക്രട്ടറി പി കെ ശ്യാമള ആണെന്നും കത്തിൽ പറയുന്നു. ഇക്കാര്യങ്ങളിലെല്ലാം പുന:പരിശോധന വേണമെന്നാണ് പി പി ദിവ്യയുടെ ആവശ്യം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ അറ്റകുറ്റപണി ഉടമകളായ കെടിഡിഎഫ്‌സി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ അറ്റകുറ്റപണി ഉടമകളായ കെടിഡിഎഫ്‌സി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്. അലിഫ് ബിൽഡേർസിൽ വാടക കുടിശിക പിടിക്കാനും കോടതി നിർദേശിച്ചു. നൽകിയില്ലെങ്കിൽ കരാർ വ്യവസ്ഥ പ്രകാരം നടപടി എടുക്കാം. വിള്ളൽ അടക്കമുള്ള പ്രശ്നത്തിന് ചെന്നൈ ഐഐടി നിർദേശിച്ച അറ്റകുറ്റപണി ആര് ചെയ്യുമെന്നത് വിവാദമായിരുന്നു. ഉടമസ്ഥരും, വാടകക്കാരും തർക്കമായതോടെ പണി നടന്നിരുന്നില്ല. ഇതിലാണ് ഹൈക്കോടതി വിധി.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 24, ശനി

അതിര്‍ത്തിയില്‍ ചൈനീസ് സേനയും ഇന്ത്യന്‍ സേനയും തമ്മില്‍ സംഘര്‍ഷം. ഇന്ത്യന്‍ സൈന്യം നിലവിലെ പട്രോളിംഗ് മേഖലകളില്‍ നിന്ന് മാറുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം. ഇന്ധനവില കത്തിക്കയറി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ബാരലിന് 116.20 ഡോളറായി. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സൗദി അറേബ്യക്കെതിരേ ഇറേനിയന്‍ പിന്തുണയുള്ള […]

Posted inലേറ്റസ്റ്റ്

ചൈനീസ് സേന നിലവിലെ പട്രോളിംഗ് മേഖലകളിൽ നിന്ന് മാറുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ചൈനീസ് സേന നിലവിലെ പട്രോളിംഗ് മേഖലകളിൽ നിന്ന് മാറുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അതിർത്തിയിൽ കൃത്യമായ നിയന്ത്രണവും ഏകോപനവും ഉറപ്പാക്കാനും ചില പ്രത്യേക മേഖലകളിൽ ധാരണ രൂപപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കിൽ അതിർത്തിയിൽ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇ-കെവൈസി പ്രക്രിയയിലൂടെ റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

ഇ-കെവൈസി പ്രക്രിയയിലൂടെ റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തുടര്‍ച്ചയായി ആറുമാസം ഉപയോഗിക്കാത്ത ഗുണഭോക്താക്കളുടെ കാര്‍ഡുകള്‍ താല്‍ക്കാലികമായി റദ്ദാക്കാനും തുടര്‍പരിശോധനയ്ക്കും വ്യവസ്ഥ ചെയ്യുന്ന 2025 ലെ ടാര്‍ഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (നിയന്ത്രണ) ഭേദഗതി ഉത്തരവ് നടപ്പാക്കുന്നതു നീട്ടി വയ്ക്കണമെന്നാണു കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പ്രള്‍ഹാദ് ജോഷിയ്ക്ക് അയച്ച കത്തിലെ ആവശ്യം. കാര്‍ഡുകള്‍ റദ്ദാക്കുന്ന ഒഴിവുകളില്‍ ഉള്‍പ്പെടുത്താനായി ഫിഫോ (ഫസ്റ്റ് ഇന്‍ ഫസ്റ്റ് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

      ഇ-കെവൈസി പ്രക്രിയയിലൂടെ റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് .തുടർച്ചയായി ആറുമാസം ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ റദ്ദാക്കുന്ന കേന്ദ്ര ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.   സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ പ്രത്യേക സർവേ നടത്തും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്താനാണ് സംസ്ഥാന വ്യാപകമായി സർവേ നടത്തുന്നത്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.   എസ്എംഎ […]