Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 24, ശനി

അതിര്‍ത്തിയില്‍ ചൈനീസ് സേനയും ഇന്ത്യന്‍ സേനയും തമ്മില്‍ സംഘര്‍ഷം. ഇന്ത്യന്‍ സൈന്യം നിലവിലെ പട്രോളിംഗ് മേഖലകളില്‍ നിന്ന് മാറുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം. ഇന്ധനവില കത്തിക്കയറി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ബാരലിന് 116.20 ഡോളറായി. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സൗദി അറേബ്യക്കെതിരേ ഇറേനിയന്‍ പിന്തുണയുള്ള […]

Posted inലേറ്റസ്റ്റ്

ചൈനീസ് സേന നിലവിലെ പട്രോളിംഗ് മേഖലകളിൽ നിന്ന് മാറുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ചൈനീസ് സേന നിലവിലെ പട്രോളിംഗ് മേഖലകളിൽ നിന്ന് മാറുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അതിർത്തിയിൽ കൃത്യമായ നിയന്ത്രണവും ഏകോപനവും ഉറപ്പാക്കാനും ചില പ്രത്യേക മേഖലകളിൽ ധാരണ രൂപപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കിൽ അതിർത്തിയിൽ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇ-കെവൈസി പ്രക്രിയയിലൂടെ റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

ഇ-കെവൈസി പ്രക്രിയയിലൂടെ റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തുടര്‍ച്ചയായി ആറുമാസം ഉപയോഗിക്കാത്ത ഗുണഭോക്താക്കളുടെ കാര്‍ഡുകള്‍ താല്‍ക്കാലികമായി റദ്ദാക്കാനും തുടര്‍പരിശോധനയ്ക്കും വ്യവസ്ഥ ചെയ്യുന്ന 2025 ലെ ടാര്‍ഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (നിയന്ത്രണ) ഭേദഗതി ഉത്തരവ് നടപ്പാക്കുന്നതു നീട്ടി വയ്ക്കണമെന്നാണു കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പ്രള്‍ഹാദ് ജോഷിയ്ക്ക് അയച്ച കത്തിലെ ആവശ്യം. കാര്‍ഡുകള്‍ റദ്ദാക്കുന്ന ഒഴിവുകളില്‍ ഉള്‍പ്പെടുത്താനായി ഫിഫോ (ഫസ്റ്റ് ഇന്‍ ഫസ്റ്റ് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

      ഇ-കെവൈസി പ്രക്രിയയിലൂടെ റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് .തുടർച്ചയായി ആറുമാസം ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ റദ്ദാക്കുന്ന കേന്ദ്ര ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.   സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ പ്രത്യേക സർവേ നടത്തും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്താനാണ് സംസ്ഥാന വ്യാപകമായി സർവേ നടത്തുന്നത്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.   എസ്എംഎ […]

Posted inബിസിനസ്സ്

183.27 കോടി രൂപയുടെ ലാഭം നേടി സിഎസ്ബി ബാങ്ക്

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 183.27 കോടി രൂപയുടെ ലാഭം നേടി തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്. തൊട്ടു മുന്‍ പാദത്തിലെ 150.04 കോടി രൂപയയില്‍ നിന്ന് 21.8 ശതമാനത്തിന്റെ വര്‍ധന. മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ 160.33 കോടി രൂപയേക്കാള്‍ 14 ശതമാനം ഉയര്‍ന്ന തുകയാണിത്. മൊത്തം ബിസിനസ്സ് 20 ശതമാനം വര്‍ധിച്ച് 89,272 കോടി രൂപയായി. മൊത്തം വായ്പകള്‍ 22.10 ശതമാനം ഉയര്‍ന്ന് 42,383 കോടി രൂപയിലെത്തി. ഗോള്‍ഡ് ലോണ്‍ പോര്‍ട്ട്‌ഫോളിയോ 35.53 […]

Posted inടെക്നോളജി

ഗെയിമുകള്‍ കളിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകളും

മൊബൈല്‍ ഫോണുകളിലും കംപ്യുട്ടറുകളിലും ഗെയിമുകള്‍ കളിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകളും നടക്കുന്നു. ഗെയിമില്‍ പുതിയ റിവാര്‍ഡുകള്‍, സൗജന്യ കോയിനുകള്‍, വിലകൂടിയ സ്‌കിന്നുകള്‍, പ്രത്യേക ആയുധങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്താണ് പലപ്പോഴും തട്ടിപ്പുകാര്‍ കുട്ടികളെ ആകര്‍ഷിക്കുന്നത്. കൂടുതല്‍ പോയിന്റുകളും സമ്മാനങ്ങളും നേടാമെന്ന് വിശ്വസിച്ച് അവര്‍ അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാറുണ്ട്. അതിലൂടെ ബാങ്ക് അക്കൗണ്ട്, പാസ്വേഡ് തുടങ്ങിയവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ചില ഓണ്‍ലൈന്‍ ഗെയിമുകളില്‍ മറ്റ് കളിക്കാരുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇത് ഉപയോഗിച്ച് അപരിചിതര്‍ […]

Posted inവിനോദം

‘സമരസ’ ചിത്രത്തിലെ വീഡിയോ ഗാനം

സങ്കല്‍പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സമരസ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. പ്രഭാകരന്‍ നറുകര എഴുതിയ വരികള്‍ക്ക് അഭയ് എ കെ സംഗീതം നല്‍കി സിതാര കൃഷ്ണകുമാര്‍ ആലപിച്ച ‘മൊഹബത്തിന്‍ മൈലാഞ്ചി’ എന്നാരംഭിക്കുന്ന ഗാനമാണ് റീലീസായത്. ഒക്ടോബര്‍ മുപ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്നു. ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലന്‍, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്‍, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്‍, […]

Posted inവിനോദം

‘ബാച്ച്ലര്‍ പാര്‍ട്ടി ഡുഎക്‌സ്’ലെ രജിഷ വിജയന്റെ പോസ്റ്റര്‍

അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലര്‍ പാര്‍ട്ടി ഡുഎക്‌സ്’ ലെ രജിഷ വിജയന്റെ പോസ്റ്റര്‍ പുറത്ത്. രജിഷ അവതരിപ്പിക്കുന്ന സിംപിള്‍ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. നവംബര്‍ 19നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. 14 വര്‍ഷങ്ങള്‍ക്കുശേഷം ജെന്‍ – സി വൈബിലാണ്, 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം ‘ബാച്ച്ലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗം എത്തുന്നത്. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, […]

Posted inഓട്ടോമോട്ടീവ്

ബൊലേറോയുടെ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ആയ ബൊലേറോയുടെ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍. പൊതുവേ ബൊലേറോയെ ഒരു ആഢംബര എസ് യുവിയായിട്ടില്ല കണക്കാക്കുന്നത്. എന്നാല്‍ വെങ്കല തീമില്‍ ബ്ലാക്ക് നിറത്തില്‍ പുറത്തിറക്കിയ പുതിയ മോഡലിന് സ്റ്റെലിഷ് ലുക്ക് ഉണ്ട്. പുറംഭാഗത്ത്, ഫ്രണ്ട് ബമ്പര്‍, ഗ്രില്‍, ഫോഗ് ലാമ്പ് സറൗണ്ടുകള്‍ എന്നിവയില്‍ വെങ്കല തീമാണ് നിറഞ്ഞുനില്‍ക്കുന്നത്. വെങ്കല നിറത്തിലുള്ള അലോയ് വീലുകളും ക്ലാഡിങ്ങുമാണ് വശങ്ങളില്‍ നിന്ന് കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അകത്തളത്തില്‍ വെങ്കല തീമോടു കൂടിയ […]

Posted inപുസ്തകങ്ങൾ

മൂവന്തിനേരത്തെ ദുഃഖങ്ങള്‍

ദേശകേന്ദ്രിതമായ പ്രായകല്പനകളില്‍നിന്ന് സാര്‍വദേശീയമായ പ്രതീതിലോകങ്ങളിലേക്കുള്ള കഥാഭാവനയുടെ മാന്ത്രികസഞ്ചാരം മൂവന്തിനേരത്തെ ദുഃഖങ്ങള്‍. കുചേലവൃത്തത്തിന്റെ ദിവസം, ഛായാനുയായി സത്യവൃത്താന്തം. ഒരാള്‍ തത്ത്വചിന്തകനായി ജീവിക്കുന്ന ദിവസ എന്നിങ്ങനെ… ഭാവാത്മകമായ ഭാഷയില്‍ എഴുതപ്പെട്ട പതിന്നാല് കഥകള്‍.അയ്മനം ജോണിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ‘മൂവന്തിനേരത്തെ ദുഃഖങ്ങള്‍’. അയ്മനം ജോണ്‍. ഡിസി ബുക്‌സ്. വില 180 രൂപ.