Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ വമ്പന്‍ ഇടിവ്, പവന് 1,04,480 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വമ്പന്‍ ഇടിവ്. ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയായി. പവന് 1,400 രൂപ കുറഞ്ഞ് 1,04,480 രൂപയുമായി. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തുന്നത്. പവന്‍ വിലയില്‍ 4,080 രൂപയുടെ കുറവാണ് ഉണ്ടായത്. 18 കാരറ്റിന് ഗ്രാമിന് 145 രൂപ കുറഞ്ഞ് 10,690 രൂപയായി. 14 കാരറ്റിന് 110 രൂപ കുറഞ്ഞ് 8,360 രൂപയും ഒമ്പത് കാരറ്റിന് 70 രൂപ കുറഞ്ഞ് 5,395 രൂപയുമാണ് ഇന്ന് വില. വെള്ളി […]

Posted inടെക്നോളജി

‘സിം ബൈന്‍ഡിംഗ്’ നിയമം ജനുവരി ഒന്ന് മുതല്‍

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ ‘സിം ബൈന്‍ഡിംഗ്’ നിയമം 2027 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം വാട്‌സാപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് സേവനങ്ങള്‍ ഇനിമുതല്‍ ഉപയോക്താക്കളുടെ കെ.വൈ.സി സ്ഥിരീകരിച്ച സിം കാര്‍ഡുകളുമായി ബന്ധിപ്പിക്കണം. ഇത് സംബന്ധിച്ച് ആപ്പ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങള്‍ക്ക് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി. ഇതിനുള്ള അവസാന തീയതി 2026 ഡിസംബര്‍ 31ആണ്. സിം ഇല്ലാതെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ച് സൈബര്‍ കുറ്റവാളികള്‍ മെസേജിങ് ആപ്പുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പിന്റെ […]

Posted inവിനോദം

‘കല്‍ക്കി 2898 എഡി’യുടെ മേക്കിങ് വിഡിയോ

തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ‘കല്‍ക്കി 2898 എഡി’യുടെ അണിയറപ്രവര്‍ത്തകര്‍. ‘ഭൈരവ തിരിച്ചെത്തുന്നു’ എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പുതിയ മേക്കിങ് വിഡിയോ പുറത്തുവിട്ടത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് വൈജയന്തി മൂവീസ് നിര്‍മ്മിച്ച സയന്‍സ് ഫിക്ഷന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് ആശംസകളുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയത്. ‘കല്‍ക്കി 2898 എഡി’യില്‍ ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തിയത്. പുരാണങ്ങളും സയന്‍സ് ഫിക്ഷനും സമന്വയിപ്പിച്ച ചിത്രം, തകര്‍ച്ചയുടെ വക്കിലുള്ള ഭാവിലോകത്തിന്റെ […]

Posted inവിനോദം

‘സീന്‍’ ചിത്രത്തിലെ നസ്ലെന്റെ ക്യാരക്ടര്‍ വിഡിയോ

സൂര്യ നായകനായ ‘സീന്‍’ ചിത്രത്തിലെ നസ്ലെന്റെ ലുക്കും കഥാപാത്രവും പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. അതിക്രൂരനും മനുഷ്യത്വം എന്തെന്നു പോലും അറിയാത്ത സൈക്കോ കില്ലറായിട്ടാണ് ചിത്രത്തില്‍ നസ്ലെന്‍ എത്തുന്നതെന്നാണ് ക്യാരക്ടര്‍ റിവീല്‍ വിഡിയോ വ്യക്തമാക്കുന്നത്. ഈശ്വരന്‍ എന്നാണ് ചിത്രത്തിലെ നസ്ലെന്റെ കഥാപാത്രത്തിന്റെ പേര്. മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന സീനില്‍ നായിക നസ്രിയയാണ്. നവംബര്‍ 6ന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. സുഷിന്‍ ശ്യാം […]

Posted inഓട്ടോമോട്ടീവ്

അള്‍ട്രാവയലറ്റ് എക്സ്-47 വെനം ഇന്ത്യന്‍ വിപണിയില്‍

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ അള്‍ട്രാവയലറ്റ് എക്സ്-47 വെനം മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അള്‍ട്രാവയലറ്റിന്റെ പുതിയ വിഎക്സ്-100 100വി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് പുതിയ മോഡല്‍. ബുക്കിങ് ആരംഭിച്ചു. നവംബറില്‍ ഡെലിവറി ആരംഭിക്കും. തുടക്കത്തില്‍ 2.65 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 343 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. 30 കിലോവാട്ട് (40 ബിഎച്ച്പി) ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്തുപകരുന്നത്. ഇത് 550 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. 5.9 സെക്കന്‍ഡില്‍ […]

Posted inപുസ്തകങ്ങൾ

ലാഹോര്‍ ബസ്

ഭീകരവാദവും സൈനികരുടെ ജീവിതവും നോവലിന് ഊടുംപാവുമാവുന്നു. നിസ്സാരകാര്യങ്ങള്‍ക്കു വേണ്ടിയുള്ള നിരന്തരമായ ആക്രമണം മനുഷ്യനെ മൃഗമായിട്ട് പതിപ്പിക്കുന്നു. ക്ഷണിക ജീവിതത്തിനുടമയായ മനുഷ്യന്റെ ഇത്തരം പ്രവൃത്തികള്‍ ലോകജനതയെ എവിടേക്ക് നയിക്കുമെന്ന് കാതോര്‍ത്തിരിക്കുന്ന സമൂഹത്തിന് ഈ നോവല്‍ നല്ലൊരു വായനാനുഭവം സമ്മാനിക്കും കാശ്മീരി ജനതയുടെ നിത്യജീവിതത്തിന്റേയും കാശ്മീരി പണ്ഡിറ്റുകളും മുസ്ലിം തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷത്തിന്റേയും നേര്‍ചിത്രങ്ങള്‍. ‘ലാഹോര്‍ ബസ്’. അനില്‍കുമാര്‍ പി. ഗ്രീന്‍ ബുക്‌സ്. വില 320 രൂപ.  

Posted inആരോഗ്യം

ഷാമോണ്ട വൈറസ് ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു

മൃഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഷാമോണ്ട വൈറസ് ലോകത്താദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ നിന്നുള്ള രോഗബാധിതന്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് ബാധയുള്ള മൃഗങ്ങള്‍ ഉള്ള പ്രദേശത്തായിരുന്നു രോഗി കഴിഞ്ഞിരുന്നതെന്നും രോഗപ്രതിരോധശേഷി കുറഞ്ഞനിലയിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഫ്രാന്‍സിന്റെ കിഴക്കുഭാഗത്ത് മൃഗങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ന്നിരുന്നു. അവിടെയുള്ള രോഗബാധയേറ്റ ഈച്ച കടിച്ചാണ് അണുബാധയുണ്ടായതെന്ന് ഫ്രഞ്ച് അധികൃതര്‍ സംശയിക്കുന്നു. നിലവിലെ അണുബാധ ഒറ്റപ്പെട്ടതാണെന്നും കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗിക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചത് എന്നത് ഇതുവരെ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

കേരളത്തിന്‍റെ 29ാമത് ഗവർണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി വിഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ ജനപ്രതിനിധികൾ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി. ‎ ‎മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിന്‍റെ 29ാമത് ​ഗവർണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളത്തിന്‍റെ 29ാമത് ​ഗവർണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി പോയ സാഹചര്യത്തിലാണ് കേരളത്തിലെ 29 മത്തെ ഗവർണറായി ഓം പ്രകാശ് മാഥൂര്‍ എത്തിയത്. സിക്കിം ഗവർണറായിരിക്കെയാണ് മാഥുർ കേരള ഗവർണറായി നിയമിതനാകുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ ജനപ്രതിനിധികൾ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച കണ്ണൂരിലെ ബിജെപി മേഖല പ്രസിഡന്റ്‌ കെ ശ്രീകാന്തിനെതിരെ കണ്ണൂർ ടൌൺ പൊലീസ് കേസ് എടുത്തു. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിക്കുകയും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്നതാണ് ആരോപണം. കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നിൽ നടന്ന ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കവെയായിരുന്നു കെ. ശ്രീകാന്തിന്റെ വിവാദ പരാമർശം.