Posted inലേറ്റസ്റ്റ്

ലോക്ഭവനിൽ സസ്യേതര ഭക്ഷണം വിലക്കിയ ​നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ലോക്ഭവനിൽ സസ്യേതര ഭക്ഷണം വിലക്കിയ ​നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ഓരോരുത്തർക്കും എന്ത് കഴിക്കണം എന്നുള്ളത് അവരുടെ കാര്യമാണെന്നും ഗവർണർക്ക് വെജിറ്റേറിയൻ മതിയെങ്കിൽ വെജിറ്റേറിയൻ കഴിക്കാമെന്നും എന്നാൽ, അവിടെയുള്ളവർ മുഴുവൻ വെജിറ്റേറിയൻ കഴിക്കണമെന്ന് പറയാനുള്ള അവകാശം ഗവർണർക്കില്ലെന്നും ​ഗോവിന്ദൻ പറഞ്ഞു. സസ്യേതര ഭക്ഷണം ഒഴിവാക്കിയ നടപടി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും വ്യക്തിപരമായ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റി ആയതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ലൈംഗിക അതിക്രമത്തിന് ഇരയായ 16 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി

ലൈംഗിക അതിക്രമത്തിന് ഇരയായ 16 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസ്‌ ഹരിശങ്കർ വി മേനോന്റേതാണ് ഉത്തരവ്. 27 ആഴ്ചയായ ഗർഭമലസിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. പെൺകുട്ടിയുടെ അമ്മയാണ് ഗർഭം അലസിപ്പിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. പെൺകുട്ടിയുടെ പ്രായവും സാമൂഹികാന്തരീക്ഷവും കണക്കിലെടുത്തു ഗർഭം അലസിപ്പിക്കാമെന്നു കോടതി നിർദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ്‌ റിപ്പോർട്ട്‌ നൽകിയിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പുതിയ ഗവർണറുടെ നിർദേശത്തിനെതിരെ പ്രതികരിച്ച് ആഭ്യന്തര മന്ത്രി

ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്‍റെ നിർദേശത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണ്, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പി പി ദിവ്യക്കെതിരായ വിജിലൻസ് കേസിന്‍റെ ഫയൽ മുഴുവൻ പരിശോധിച്ചെന്നും അന്വേഷണത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുമതി കൊടുക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിജിലൻസ് അന്വേഷണത്തെ സ്വാ​ഗതം ചെയ്യുന്നുവെന്ന് പി പി ദിവ്യ

വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും, അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ.  അപവാദങ്ങൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്

പകർച്ചവ്യാധികളെക്കുറിച്ചും, ചികിത്സകളെ കുറിച്ചും അവബോധം ഉണ്ടാക്കാനായി  സംസ്ഥാനത്ത് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്.  പുതിയ വിവരങ്ങൾ അനുസരിച്ച് കലണ്ടർ പുതുക്കിക്കൊണ്ടിരിക്കും. ആരോഗ്യമന്ത്രി കെ മുരളീധരൻ കലണ്ടർ പ്രകാശനം ചെയ്തു. പകർച്ചവ്യാധി വരാനുള്ള മാസങ്ങൾ മുൻകൂട്ടി കണ്ട് കലണ്ടർ തയ്യാറാക്കണമെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച ഹൈപവർ കമ്മിറ്റി നേരത്തെ ശിപാർശ നൽകിയിരുന്നു. ഇത് മുൻകൂട്ടി കണ്ട് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും ആരംഭിക്കണം. സ്കൂളുകൾ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പകർച്ചവ്യാധി കലണ്ടർ സംബന്ധിച്ച് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

കണ്ണൂർ ജില്ലാ പഞ്ചായത്ത്  മുൻ പ്രസിഡണ്ടായിരുന്ന പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം നടക്കുക. 17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതി സർക്കാർ നൽകി. പ്രസിഡണ്ടായിരിക്കെ ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും അന്വേഷിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണം നടക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബംഗാൾ ഉൾക്കടലിൽ രൂപപെട്ട ന്യൂനമർദം ചുഴലിക്കാറ്റ് ആയി മാറിയേക്കും

ബംഗാൾ ഉൾക്കടലിൽ രൂപപെട്ട ന്യൂനമർദം, ചുഴലിക്കാറ്റ് ആയി മാറിയേക്കും. അടുത്ത തിങ്കളാഴ്ചയോടെ അർണാബ് ചുഴലിക്കാറ്റ് ആയി മാറി, ആന്ധ്രാ ഒഡീഷ തീരത്തേക്ക് നീങ്ങാനാണു സാധ്യത. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുകയാണ്. വിരുദുനഗറിൽ വീടിന്റെ ഭിത്തി തകർന്ന് 17 കാരി മരിച്ചു. അതേസമയം ചുഴലിക്കാറ്റ് കേരളത്തിന് വലിയ തോതിൽ ഭീഷണിയാകുമെന്ന് കാലാവസ്ഥ പ്രവചനങ്ങളൊന്നും നിലവിലില്ല. എന്നാൽ ചൊവ്വാഴ്ച വരെ കേരളത്തിൽ തീവ്ര മഴ തുടരുമെന്നാണ് പ്രവചനം.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 23, വെള്ളി

  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തും വിജിലന്‍സ് അന്വേഷിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണം നടത്തും. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കിയെന്നാണ് പ്രധാന ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയാണെന്നാണ് ആരോപണം. കെഎസ്യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണറുടെ നിർദേശത്തെ വിമർശിച്ച് കെ സി വേണുഗോപാൽ

ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്‍റെ നിർദേശത്തെ വിമർശിച്ച് കെ സി വേണുഗോപാൽ എം പി. ചുമതലയേറ്റെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേ, കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കും മുൻപേ, ഞാനിവിടെ അധികാരം ഏറ്റെടുക്കുന്നത് മുതൽക്ക് ഇവിടെ എല്ലാവരും ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തീട്ടൂരം കടന്ന കൈയായിപ്പോയെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. സമ്മിശ്രമായ ഭക്ഷണ സംസ്കാരമുള്ള നാടാണ് കേരളമെന്നും, ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന സംഘപരിവാർ അജണ്ടയിൽ നിന്ന് ഗവർണർ പിന്മാറണമെന്നും കെ സി വേണുഗോപാൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിനെ പ്രതീകാത്മക പരസ്യവിചാരണ നടത്താന്‍ ഇന്ത്യാ സഖ്യം

നവംബര്‍ ഒന്നിലെ റാലിക്ക് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മക പരസ്യവിചാരണ നടത്താന്‍ ഇന്ത്യാ സഖ്യം. ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷത്തിന്‍റെ ഇംപീച്ച്മെന്‍റ് നീക്കം ഒരിക്കല്‍ പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടിരുന്നു. വരുന്ന ശൈത്യകാല സമ്മേളനത്തില്‍ വീണ്ടും നീക്കം നടത്തും. അംഗബലമില്ലാത്ത പ്രതിപക്ഷത്തിന്‍റെ ശ്രമം പരാജയപ്പെടാന്‍ തന്നെയാണ് സാധ്യത. സാങ്കല്‍പികമായെങ്കിലും ആ നടപടി നടത്താനാണ് ഇന്ത്യ സഖ്യം ആലോചിക്കുന്നത്.