മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീൽ വീണ്ടും പരിഗണിക്കുന്നത്. മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം 10 ദിവസത്തേക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തിയേക്കും
എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസില്‍ പ്രതി എബിൻ പോളിനെതിരെ യുഎപിഎ 16, 18 വകുപ്പുകൾ ചുമത്താൻ തീരുമാനം. ഇന്ത്യയുടെ ഐക്യം തകർക്കാൻ ലക്ഷ്യമാക്കിയുള്ള ആക്രമണം, ഭീകര പ്രവർത്തനത്തിനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എബിൻ പോളിനെതിരെ ചുമത്തുക. കഴിഞ്ഞ ദിവസം പ്രതിയുടെ പശ്ചാത്തലം, സൗഹൃദ വലയം തുടങ്ങിയവയെ കുറിച്ച് മനസിലാക്കാനായി അന്വേഷണ സംഘം ഇയാൾ പഠിച്ച പുണെയിലെ സ്ഥാപനത്തിൽ പോയിരുന്നു. കേസ് വൈകാതെ എൻഐഎ ഏറ്റെടുക്കും.
വിജിലൻസിലെ ടി സെക്ഷൻ രേഖകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി
സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. ടി സെക്ഷനിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം കിട്ടില്ല. രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ ടി സെക്ഷനിലേക്ക് മാറ്റിയാൽ ആർടിഐ പ്രകാരം പുറത്തുവരില്ല. വിവരാവകാശ നിയമം ആദ്യം വന്നപ്പോൾ രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാൽ 2022 ൽ ഈ സെക്ഷൻ വീണ്ടും വിവരാവകാശ പരിധിയിൽപ്പെടുത്തി. ഇപ്പോൾ വീണ്ടും വിവരാവകാശത്തിൽ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലേയും ടി […]
ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ചയിൽ മൗനം തുടർന്ന് നേതൃത്വം
ഖത്തർ കെഎംസിസി ഓഫീസിൽ നടന്ന 8 കോടി രൂപയുടെ കവർച്ചയിൽ കെഎംസിസി നേതൃത്വം മൗനം തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങളിൽ പരിശോധന ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതൃത്വം ഉറപ്പു നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഖത്തർ കെഎംസിസിയുടെ സ്പോർട്സ് വിഭാഗം കൺവീനർ റൊട്ടാന റസാഖിനെതിരെയാണ് കേസുമായി ബന്ധപ്പെട്ട് വിമർശനം ഉള്ളത്. കവർച്ച കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയുടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലും റൊട്ടാന റസാഖിന്റെ പേര് പരാമർശിക്കുന്നുണ്ട്. എന്നാൽ സംഭവത്തിൽ തനിക്ക് യാതൊരു അറിവും ഇല്ലെന്നും […]
കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം
കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ അഞ്ച് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കണമെന്ന നിർബന്ധിത നിബന്ധന ഒഴിവാക്കി കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകി. സ്പെഷ്യൽ റൂളിൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കണമെന്ന നിബന്ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ച് നടപ്പാക്കിയ അഞ്ച് ജീവനക്കാരുടെ തസ്തികമാറ്റം കഴിഞ്ഞ ദിവസം സർക്കാർ റദ്ദാക്കിയിരുന്നു. ഉത്തരവ് റദ്ദാക്കിയതോടെ ഈ ജീവനക്കാരെ മുൻപ് സേവനം അനുഷ്ഠിച്ചിരുന്ന ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിലേക്ക് തരംതാഴ്ത്തി പുനർനിയമിച്ചു. എന്നാൽ, ഈ നടപടി കാരണം ദുരിതത്തിലായത് പിഎസ്‌സി വഴി […]
ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ തിങ്കളാഴ്ച്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
പാലക്കാട് മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി
പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ മരിച്ച രണ്ട് പേരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണന്‍. കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ പെൻഷൻ തുകയാണ് തട്ടിയെടുത്തത്. കൃഷ്ണൻ കുട്ടി പണിക്കർ ജൂലൈ ആദ്യ വാരത്തിലും നാരായണ ഗുപ്തൻ ഓഗസ്റ്റിലും മരണപ്പെട്ടതാണ്. ഇവരുടെ സെപ്റ്റംബർ മാസം വരെയുള്ള തുക വ്യാജ ഒപ്പിട്ട് സത്യനാരായണൻ തട്ടിയെടുക്കുകയായിരുന്നു.
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും
നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും. വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരം പൊലീസിന് നൽകൂ. കമ്പനിയുടെ സ്വകാര്യത നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി. ഇതോടെ അപകട സമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത് വൈകും.
കൊച്ചി സിറ്റി പൊലീസ് ഓപ്പറേഷൻ ഗ്രിപ്പ് പരിശോധന കർശനമാക്കി
കേരള പൊലീസിന്റെ ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ കീഴിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന ഊർജിതമാക്കി. ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 2026 ഒക്ടോബർ 21-ന് നടത്തിയ വിപുലമായ പരിശോധനയിൽ കൊച്ചി സിറ്റി പൊലീസ് പരിധിയിൽ 125 പേരെ പരിശോധിച്ചു. ഓപ്പറേഷൻ ഗ്രിപ്പ് പട്ടികയിൽ ഉൾപ്പെട്ട 20 പേരെ പരിശോധിച്ചതിൽ ഏഴ് പേർക്കെതിരെ കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് അറിയിച്ചു.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 23, വെള്ളി
സൗദി അറേബ്യയിലെ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരേയുണ്ടായ ഹൂതി ആക്രമണങ്ങളില്‍ ഇന്ത്യക്കാരനുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. സൗദിയിലെ ഇന്ത്യക്കാര്‍ കടുത്ത ആശങ്കയിലാണ്. ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനും സൗദി പൗരനും മരിച്ചു. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഷൈബ എണ്ണപ്പാടത്തിനു നേരേയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. സൗദി വ്യോമപ്രതിരോധ സംവിധാനം ഡ്രോണ്‍ തടഞ്ഞെങ്കിലും അവശിഷ്ടങ്ങള്‍ പതിച്ച് ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളായ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വിശുദ്ധ നഗരമായ മദീന മേഖലയിലേക്കും സൗദി […]
