മൃഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഷാമോണ്ട വൈറസ് ലോകത്താദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ നിന്നുള്ള രോഗബാധിതന് മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് ബാധയുള്ള മൃഗങ്ങള്‍ ഉള്ള പ്രദേശത്തായിരുന്നു രോഗി കഴിഞ്ഞിരുന്നതെന്നും രോഗപ്രതിരോധശേഷി കുറഞ്ഞനിലയിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഫ്രാന്‍സിന്റെ കിഴക്കുഭാഗത്ത് മൃഗങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ന്നിരുന്നു. അവിടെയുള്ള രോഗബാധയേറ്റ ഈച്ച കടിച്ചാണ് അണുബാധയുണ്ടായതെന്ന് ഫ്രഞ്ച് അധികൃതര്‍ സംശയിക്കുന്നു. നിലവിലെ അണുബാധ ഒറ്റപ്പെട്ടതാണെന്നും കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗിക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചത് എന്നത് ഇതുവരെ […]
മദ്ധ്യാഹ്ന വാർത്തകൾ
കേരളത്തിന്റെ 29ാമത് ഗവർണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി വിഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ ജനപ്രതിനിധികൾ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി. മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും […]
കേരളത്തിന്റെ 29ാമത് ഗവർണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു
കേരളത്തിന്റെ 29ാമത് ഗവർണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി പോയ സാഹചര്യത്തിലാണ് കേരളത്തിലെ 29 മത്തെ ഗവർണറായി ഓം പ്രകാശ് മാഥൂര്‍ എത്തിയത്. സിക്കിം ഗവർണറായിരിക്കെയാണ് മാഥുർ കേരള ഗവർണറായി നിയമിതനാകുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ ജനപ്രതിനിധികൾ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി.
രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു
രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച കണ്ണൂരിലെ ബിജെപി മേഖല പ്രസിഡന്റ് കെ ശ്രീകാന്തിനെതിരെ കണ്ണൂർ ടൌൺ പൊലീസ് കേസ് എടുത്തു. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിക്കുകയും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്നതാണ് ആരോപണം. കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നിൽ നടന്ന ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കവെയായിരുന്നു കെ. ശ്രീകാന്തിന്റെ വിവാദ പരാമർശം.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള പിണറായി വിജയൻ്റെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീൽ വീണ്ടും പരിഗണിക്കുന്നത്. മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം 10 ദിവസത്തേക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തിയേക്കും
എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസില്‍ പ്രതി എബിൻ പോളിനെതിരെ യുഎപിഎ 16, 18 വകുപ്പുകൾ ചുമത്താൻ തീരുമാനം. ഇന്ത്യയുടെ ഐക്യം തകർക്കാൻ ലക്ഷ്യമാക്കിയുള്ള ആക്രമണം, ഭീകര പ്രവർത്തനത്തിനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എബിൻ പോളിനെതിരെ ചുമത്തുക. കഴിഞ്ഞ ദിവസം പ്രതിയുടെ പശ്ചാത്തലം, സൗഹൃദ വലയം തുടങ്ങിയവയെ കുറിച്ച് മനസിലാക്കാനായി അന്വേഷണ സംഘം ഇയാൾ പഠിച്ച പുണെയിലെ സ്ഥാപനത്തിൽ പോയിരുന്നു. കേസ് വൈകാതെ എൻഐഎ ഏറ്റെടുക്കും.
വിജിലൻസിലെ ടി സെക്ഷൻ രേഖകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി
സംസ്ഥാന വിജിലൻസിന്റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. ടി സെക്ഷനിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം കിട്ടില്ല. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ ടി സെക്ഷനിലേക്ക് മാറ്റിയാൽ ആർടിഐ പ്രകാരം പുറത്തുവരില്ല. വിവരാവകാശ നിയമം ആദ്യം വന്നപ്പോൾ രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാൽ 2022 ൽ ഈ സെക്ഷൻ വീണ്ടും വിവരാവകാശ പരിധിയിൽപ്പെടുത്തി. ഇപ്പോൾ വീണ്ടും വിവരാവകാശത്തിൽ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലേയും ടി […]
ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ചയിൽ മൗനം തുടർന്ന് നേതൃത്വം
ഖത്തർ കെഎംസിസി ഓഫീസിൽ നടന്ന 8 കോടി രൂപയുടെ കവർച്ചയിൽ കെഎംസിസി നേതൃത്വം മൗനം തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങളിൽ പരിശോധന ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതൃത്വം ഉറപ്പു നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഖത്തർ കെഎംസിസിയുടെ സ്പോർട്സ് വിഭാഗം കൺവീനർ റൊട്ടാന റസാഖിനെതിരെയാണ് കേസുമായി ബന്ധപ്പെട്ട് വിമർശനം ഉള്ളത്. കവർച്ച കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയുടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലും റൊട്ടാന റസാഖിന്റെ പേര് പരാമർശിക്കുന്നുണ്ട്. എന്നാൽ സംഭവത്തിൽ തനിക്ക് യാതൊരു അറിവും ഇല്ലെന്നും […]
കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം
കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ അഞ്ച് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കണമെന്ന നിർബന്ധിത നിബന്ധന ഒഴിവാക്കി കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകി. സ്പെഷ്യൽ റൂളിൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കണമെന്ന നിബന്ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ച് നടപ്പാക്കിയ അഞ്ച് ജീവനക്കാരുടെ തസ്തികമാറ്റം കഴിഞ്ഞ ദിവസം സർക്കാർ റദ്ദാക്കിയിരുന്നു. ഉത്തരവ് റദ്ദാക്കിയതോടെ ഈ ജീവനക്കാരെ മുൻപ് സേവനം അനുഷ്ഠിച്ചിരുന്ന ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിലേക്ക് തരംതാഴ്ത്തി പുനർനിയമിച്ചു. എന്നാൽ, ഈ നടപടി കാരണം ദുരിതത്തിലായത് പിഎസ്സി വഴി […]
ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ തിങ്കളാഴ്ച്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
