സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണൻ തുടരും. കെ കെ ജയചന്ദ്രനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും വി ശിവൻകുട്ടിയെ ട്രഷററായും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന സിഐടിയു പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലെ ജനറൽ സെക്രട്ടറി എളമരം കരീമിന് പകരമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത്.
സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണൻ തുടരും
